.......എന്നിട്ടും താങ്കള്‍ വന്നല്ലോ.., നന്ദിയുടെനിക്ക് സ്നേഹപൂര്‍വ്വം, നല്ലത് ഭവിക്കാന്‍ പ്രാര്‍ത്ഥനയോടെ...........

Monday, October 26, 2009

ഞാന്‍ റോമിയോ, നിങ്ങളറിയും പൂവാലന്‍, ഇപ്പൊ (ലവ്) ഇന്‍ സിങ്കപ്പൂര്‍



കണ്ടുഞാന്‍ നിന്റെപാഠപുസ്‌തകത്താളിലിടയി
ലൊരുമയില്‍പീലി, നല്‍കാമോചിരിയൊടെ,?
പകരമായ്‌നല്‍കിടാമെന്‍സ്വര്‍ണ്ണവര്‍ണ്ണ
കല്ലുപെന്‍സ്സിലും മണമുള്ളറബ്ബറുമെന്തുപറയന്നു ആതിരേ?

സഞ്ചു, ആ കുട്ടി ചിരിച്ചില്ല.

പത്തിലാണെങ്കിലും നീപഠിക്കുന്നതിങ്കളാണെങ്കിലും,
പഞ്ചമിചന്ദ്രികപോലുള്ളനിന്മുഖം, ചന്ദമായ്‌
വിളങ്ങുന്നുഞാന്‍പുസ്‌തകം തുറക്കുമ്പോള്‍
ശേഷംപരീക്ഷക്ക് മെങ്ങനെപിരിയുമെന്‍ സൊഫിയാ...?

അവള്‍ക്കൊരു മൈന്റുമില്ല, സേവ്യറെ.

കാമ്പസ്സില്‍, നിറമുള്ളവളകളും നീണ്ടമുടിയിലഴകിയതട്ടനും
ചാര്‍ത്തിയും മൊഞ്ചുള്ളചിരിയിലുമ്മത്തറുംപുരട്ടിയ
നിന്നരികത്തിരുന്നുഞാന്‍ പകര്‍ത്തിയെഴുതട്ടെ
ബയോളജിപുസ്തകം, നെഞ്ചിലെഹൂറിയാം താഹിറേ.?

ഷുക്കൂറെ, ഇതുവളയില്ല… മച്ചു...

കാര്‍ത്തികരാത്രിയില്‍ അമ്പലംചുറ്റിയനേരത്തുകണ്ടു
മെനിക്കിഷ്ടമായ് ശിഷ്ടകാലത്തിലെന്‍പക്ഷമായ്
ചേരുമോ സഖി, ജാതകംചേര്‍ക്കുവാനച്ഛനെയയക്കട്ടെ
മിഥുനമാസം, തിരുവോണനാളുള്ളഴകേറും അരുന്ദതി?

അളിയ അവര്‍ എന്നെപറ്റി അന്വേഷിച്ചു, ജാതകം ചേരില്ലാന്ന്.

മഞ്ഞളിന്നഴകുമായ് ധാവണിചുറ്റിയും, മന്ദാരപൂചൂടി
മധുരക്കുപോകുവാന്‍, വഴിവക്കില്‍നില്‍ക്കുമ്പോള്‍
മഴയുള്ളനേരത്തു ബസ്സ്റോപ്പിലരികത്തുകണ്ടപ്പൊ പേശു
മോമല്ലീ , നീങ്ക റൊംമ്പഅഴകായിരിക്ക് മച്ചാനാക്കിട്ടുങ്കളാ?

ശരവണ സൂപ്പര്‍ ഡാ, കെടക്കമാട്ടെ മച്ചി.

സിന്ദൂരംചൂടിയസന്ധ്യയില്‍ സുന്ദരമാമീയുദ്യാനത്തില്‍
ഗോതമ്പന്‍നിറമുള്ള വംഗനസുന്ദരമുഖവുമായ്
അലസമായ് മുടിയിട്ട ലട്ക്കി, നീ ഉത്തരേന്ത്യനോ ?
ആപ്,ബഹുത്ത്അച്ചാ ദിഖ്ത്താ ഹെ,ബേല്‍പ്പൂരി ഖായേംഗി.?

യാധവ്, പീസ് തൊ ഠീക് ഹെ,കുച്ച് കാം ക ചീസ്സ് നഹി.

ഉച്ചവെയിലത്തു, തിരയുള്ളീത്തീരത്തുവെയിലേറ്റുവാടുവാന്‍,
തൈലംമ്പുരട്ടിയല്പവസ്ത്രയായ് കമഴ്ന്നുകിടക്കുന്ന
സ്വര്‍ണ്ണമുടിയുള്ളപരദേശി,എക്സ്കൂസ് മീ,വേര്‍ ആര്‍ യു ഫ്രെം,
യു എലോണ്‍, വിച്ച് ഹോട്ടല്‍ യു സ്റ്റേ, ബ്യട്ടി?

ക്ലിന്റ് ചിക്ക് ഈസ് പെര്‍ഫെക്റ്റ്, നോ ലക്ക്.

(മൈ കണ്‍ന്റ്രി ഈസ് ആള്‍വയ്സ് ബെറ്റര്‍ബഡ്ഡി).

കാണുന്നുനിന്നെഞ്ഞാനെന്നൂമീയിടവഴി പലനാളി
ലോമലേ, കരിംകൂവളമിഴികളില്‍ കണ്മദം ചാലിച്ചു,
വശ്യമായ്ചിരിച്ചു ലാസ്യമായണിയുമോയെന്നില്‍ നീ
അലിയുമോ, സുന്ദരി. എവിടാ വീടു, എന്താ പേരു?

ഗഡി അതു വനിതാപോലീസ്സ് ആയിരുന്നെടെ..!.

താനെപൂവിട്ട മോഹം………മൂകം വിതുംമ്പും നേരം.....
താനെപൂവിട്ട മോഹം…… .മൂകം വിതുംമ്പും നേരം.....

ഹോസ്പിറ്റലില്‍പവര്‍കട്ടോ, കൈകളില്‍പ്ളാസ്ററാണച്ഛാ
അതെന്റെ റിങ്ങ്ടോണും, മാരുവിളിച്ചാലും ഞാന്‍
(ലവ് ഇന്‍) സിംഗപ്പൂര്‍പോയെന്നുപറയാമോയാറുമാസം
മെലാകെവേദന, സിസ്റര്‍ പെയിന്‍കില്ലറൊന്നൂടി…

ഓ, ങ്ങും, ഹാ..... എന്റമ്മച്ചി..!

സിസ്ററെ..., യിവന്റെച്ഛനാണുഞാന്‍ “പ്രേമ”ചന്ദ്രന്‍
പെയിന്‍കില്ലര്‍കഴിച്ചാല്‍ കുഴപ്പമല്ലേകൂടുതല്‍?
കോച്ചേ ‘വേദന’മാറുവാന്‍ പിന്നെന്തുചെയ്യും
പിന്നെ സിസ്ററെ..., ... എവിടാ വീടു, എന്താ പേരു?



Tuesday, October 6, 2009

എയര്‍ടെല്‍ പരാതി: അവിവാഹിതന്‍


From,
അരുണ്‍കുമാര്‍ S.P,
പുത്താലത്ത് വീട്,
ഇടപ്പള്ളി, എറണാകുളം
കേരള.

To
കസ്റ്റമര്‍ സര്‍വീസ് മാനേജര്‍,
ഏറണാകുളം, കേരള.

വിഷയം : കാള്‍ ബ്രേക്ക്‌ സിസ്റ്റം മാറ്റണം / പുനക്രമീകരണം

സംബന്ധം : നമ്പര്‍ - 96330946XXX0

സര്‍,

എന്റെ വിവാഹം സെപത്റ്റംബര്‍ 10, 2009, രവിലെ 11-30 നു നിചയിച്ചിരിക്കുകയാണ്, നായരമ്പലത്തുള്ള, അറക്കതരയില്, ശ്രീകുമരന്‍ തമ്പിയുടെ മകള്‍ മൃദുലയാണ് വധു, കുറെ നാളുകളായി ഞാന്‍ വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു, ഇപ്പൊളാണ് മനസിനിണങ്ങിയ ഒരു പെണ്‍കുട്ടിയെ കണ്ടുകിട്ടിയത്, വീട്ടുകാരുടെയും താങ്കളുടെയും അനുഗ്രഹത്തോടെ ഭംഗിയായി നടന്നുകാണന്‍ ആഗ്രഹിക്കുന്നതോടൊപ്പം.

തങ്കളുടെ ശ്രദ്ദ സാധരം എന്റെ വിഷയത്തിലേക്കു ക്ഷണിക്കുകയാണ്, കഴിഞ്ഞ 5 വര്‍ഷമായി താങ്കളുടെ കമ്പനിയുടെ സേവനം ആസ്വദിക്കുന്ന ഒരു ഉപഭോക്താവ്ആണ്. എനിക്ക് നിങ്ങളുടെ സര്‍വീസില്‍ വളരെ വിശ്വസവും സന്തുഷ്ടിയും ഉണ്ടായിരുന്നു. അതിനാല്‍ എന്റെ എല്ലാ ഫ്രെണ്ട്സ്‌നോടും മറ്റും ഞാന്‍ നിങ്ങളുടെ സേവനത്തെ പ്രകീര്‍ത്തിക്കുമായിരുന്നു. താങ്കളുടെ മിനിറ്റ് 15 ps. ഓഫര്‍ ഈ അവസ്ഥയില്‍ എനിക്ക് വളരെ അശ്വസകാരവും ആനന്ദദയകവും ആണ്, എന്നിരുന്നാലും കഴിഞ്ഞ ഒരു ആഴ്ചയായി, എനിക്ക് താങ്കളുടെ സര്‍വീസില്‍ അല്പം അതൃപ്തിയും വല്ലാത്ത നീരസവും ഒണ്ടു.

ഞാന്‍ ഇപ്പൊ അഭിമുകീകരിക്കുന്ന പ്രശ്നം, സംസാരത്തിനിടക്ക്‌ കാള്‍ കട്ട് ആയി പോകുന്നു എന്നതാണ്, ഒരിക്കലല്ല പലപ്രാവിശം, ചിലപ്പോ ഒരു ദിവസത്തില്‍ മൂന്നും നാലും തവണ. അല്പസമയകാളുകള്‍ക്കു പ്രശ്നം ഇല്ല, എന്നാല്‍ സമയ ദൈര്‍ക്ഖ്യം അത്യാവശ്യമയിവരുന്ന കാള്കള്‍ക്ക് വല്ലാത്ത തടസം ഒപ്പം സംസാരത്തിന്റെ മാധുര്യം ചോര്‍ന്നുപോകുകയും ചെയ്യുന്നു.

താങ്കളുടെ സിസ്റ്റ്തില്‍ ചെക്ക്‌ ചെയ്താല്‍ അറിയാന്‍ കഴിയുമല്ലോ തുടര്ച്ചയായി ഒരുമണിക്കൂറും മുപ്പത്തന്ജു മിനുട്ടും കഴിയുമ്പോള്‍ കാള്‍ തനിയെ കട്ട് ആകുന്നു, താങ്കളുടെ സിസ്റ്റം പരിശോടിച്ചിട്ടു അങ്ങനെ വല്ല സെറ്റിംഗ്സ് ഒണ്ടു എങ്കില്‍ അത് മാറ്റുകയോ, ഒരു മൂന്ന് മണിക്കൂര്‍ ആയി പുനക്രമീകരിക്കുകയോ ചെയ്യണം എന്ന് വിനയപൂര്‍വ്വം അപേഷികുന്നു, എന്റെ മാനസികാവസ്ഥ അങ്ങേക്ക് മനസിലാവും എന്ന് പ്രതീഷിക്കുന്നു.

ബഹുമനപൂര്‍വ്വം.

അരുണ്‍കുമാര്‍

ഇടപ്പള്ളി,
ഒക്ടോബര്‍ 07, 2009