.......എന്നിട്ടും താങ്കള്‍ വന്നല്ലോ.., നന്ദിയുടെനിക്ക് സ്നേഹപൂര്‍വ്വം, നല്ലത് ഭവിക്കാന്‍ പ്രാര്‍ത്ഥനയോടെ...........

Friday, February 24, 2012

യാത്രാമൊഴിക്ക് സമയമായി

പിരിയുവാന്‍ സമയമായി തമ്മില്‍ 
അകലുവാന്‍ നേരമായി നമ്മള്‍ 
വീഥിതന്‍  പാതിയില്‍ നിന്നുപോയി 
നിമിഷങ്ങള്‍ മൂകമായ് യാത്രപോയി 

ഒന്നായനാള്‍മുതല്‍ ഇന്നോളം യാത്രയില്‍ 
ഹിന്ദോള രാഗവും ഒന്നിച്ചുപാടി നാം
വസന്തവും ശിശിരവും വന്നുപോയി 
മേഘങ്ങള്‍ ആര്‍ദ്രമായ് പെയ്തുപോയി 

ഹൃദയത്തില്‍ നൊമ്പരം മാത്രമാക്കി 
ചിന്തയില്‍ നീ മാത്രം വന്നു ചേര്‍ന്നു  
മിഴികളില്‍ നോക്കിഞാന്‍ യാത്രപോയി 
പാദങ്ങള്‍ കാതങ്ങള്‍ ദൂരെയായി 

പിന്‍വിളി കേള്‍ക്കുവാന്‍ മോഹമായി 
കണ്പീലി അറിയാതെ ഈറനായി 
വന്നിടും നാളെയെന്‍ ജീവനായി 
മനസ്സിന്റെ മന്ത്രണം മാത്രമായി