.......എന്നിട്ടും താങ്കള്‍ വന്നല്ലോ.., നന്ദിയുടെനിക്ക് സ്നേഹപൂര്‍വ്വം, നല്ലത് ഭവിക്കാന്‍ പ്രാര്‍ത്ഥനയോടെ...........

Friday, March 16, 2012

യെസ്, നിന്നെപ്പോലൊരാള്‍...


മഴത്തുള്ളി മണികളാല്‍ മലരിനെ 
നനയിക്കും മഴയുടെ താളത്തില്‍ 
തുള്ളുന്ന പൂമരം പെയ്യുമ്പോള്‍
മോഹിക്കും, "സംവണ്‍ ലൈക്‌ യു" 

വസന്തങ്ങള്‍ വന്നെത്തും നേരത്ത് 
വിരിയുന്ന പൂക്കളില്‍ വിരുന്നെത്തും
ശലഭത്തിന്‍ ചിറകടിവേഗതയില്‍   
ഓര്‍മ്മിക്കും,"സംവണ്‍ ലൈക്‌ യു"

മകരത്തില്‍ കുളിരിലും മാവിന്റെ 
മുകളിലെ കുരുവിതന്‍ കൂട്ടിലെ
ഇണയുടെ കളരവം കേള്‍ക്കുമ്പോള്‍ 
ചിന്തയില്‍, "സംവണ്‍ ലൈക്‌ യു"

വേനലിന്‍ ചൂടിലും അരുവിതന്‍ 
കരയിലായ് മേയുന്ന മാനിന്റെ 
ഇഴുകുന്ന മേനികള്‍ കാണുമ്പോള്‍ 
ഹൃദയത്തില്‍, "സംവണ്‍ ലൈക്‌ യു"