ഓര്‍ക്കുന്നു ഞാനെന്നും നടന്നോരാവഴിയിലെ പുല്‍കൊടിനാംമ്പിലും
തൂവേര്‍പ്പായ് നിന്നൊരാ സ്നേഹത്തിന്‍ ഹിമകണങ്ങള്‍
അറിയുന്നു നിന്‍ സ്നേഹത്തിന്‍ ആഴങ്ങള്‍ എന്നുമെന്‍ അകതാരില്‍
ആനന്ദം തളിരണിച്ചു, ഇതള്‍ വിരിച്ചു, കൂട്ടുകാരാ...
കുറുകെ ഞാന്‍ നീന്തിയ നിലയില്ലാ നദിയിലെ ഓളത്തിലൊരു
വാഴചങ്ങാടമായി നീ തുടിച്ചുനിന്നു, തുഴഞ്ഞരിന്നു...
കൈവന്നതോക്കെയും പകുത്തു നീതന്നപ്പോളെന്നും പകരമായ്
തന്നത് സ്നേഹത്താല്‍ വിളയിച്ച അവലുപാത്രം, കൂട്ടുകാരാ....
നടമാടിക്കഴിയാത്ത തിരനാടകത്തിലെ തിരിയിട്ട വിളക്കിന്‍
വെളിച്ചമയെന്നും തിരുവോണ മുണ്ണൂവാന്‍ കൂട്ടിരുന്നു
അടരാടി വിജയിച്ചോരങ്കത്തിന്‍ ലാസ്യത്തില്‍ മിഴികൂപ്പി,
അറിയാതെ വന്നുനീ രാമച്ചവിശറി വീശി, കൂട്ടുകാരാ....
കാതങ്ങള്‍ താണ്ടിയ ഈ യാത്രയില്‍കൈവന്ന കൂട്ടിന്റെ
തണലിലും ചാഞ്ഞു പതിക്കുന്ന കിരണമായി
അകലെയാണെങ്കിലും നിന്‍സ്നേഹമാത്മാവായ് വന്നെന്റെ
അടുത്തിരുന്നു, അനുവാദമില്ലാതെ ഹൃദയങ്ങള്‍ ചേര്‍ത്തുവച്ചു, കൂട്ടുകാരാ...
കൂട്ടുകാരനെ കുറിച്ച് എഴുതിയത് തന്നെ പുതുമയുണ്ട്.. ആദ്യത്തെ വരികള്‍ വായിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ കരുതി പ്രണയം ആണ് വിഷയം എന്ന്. നന്നായി അവതരിപ്പിച്ചു. പിന്നെ "അടരാടി വിജയിച്ചോരങ്കത്തിന്‍ ..." എന്നാ വരിയില്‍ ഒരു സംശയം അടരാടി എന്നതും അങ്കം എന്നതും ഒന്നല്ലേ.. അത് രണ്ടു വട്ടം ഉപയോഗിക്കനമായിരുന്നോ എന്ന് സംശയം.
ReplyDeleteനന്നായി അവതരിപ്പിച്ചു.
ReplyDeleteഓളത്തിലൊരു
ReplyDeleteവാഴചങ്ങാടമായി നീ തുടിച്ചുനിന്നു, ???????
സൌഹൃദത്തിന്റെ ആഴവും ഊഷ്മളതയും ഒക്കെ വര്‍ണിക്കാന്‍ വേറെ എന്തെല്ലാം എഴുതാം ..ഇങ്ങനെയൊക്കെ എഴുതിയാല്‍ ഇതിലുള്ള നല്ല വരിക കള്‍ക്കുള്ള ഭംഗി കൂടി നഷ്ടപ്പെടില്ലെ :)
കൂട്ടുകാരനോടുള്ള ആ കടപ്പാട് നന്നായി അവതരിപ്പിച്ചു.
ReplyDeleteആശംസകൾ...
ReplyDeleteകൂട്ടുകാരാ... കുറെ നാള്‍ എവിടെപ്പോയിരുന്നു...?
ReplyDeleteആശംസകൾ. ഇനിയും എഴുതുമല്ലോ.
ReplyDeleteആശംസകൾ :)
ReplyDeleteപാഴ് ചങ്ങാടമായി എന്നായിരുന്നെങ്കില്‍
ReplyDeleteമനോഹരമായ ഈ കവിത അതിമനോഹരമായേനെ
നന്നായിരിക്കുന്നു.
ReplyDeleteപിന്നെ,മാഡ്
അടരാടി എന്നാല്‍ അങ്കമല്ല,പോരാടി എന്നാണ് അര്‍ഥം.
ആശംസകൾ
ReplyDeleteഗേയ്സൊന്നുമല്ലല്ലോ...അല്ലെ
ReplyDelete@മാഡ്, കൂടുകാരനെ സന്തോഷം സ്വീകരിച്ചതിനു വളരെ നന്ദി,
ReplyDelete@Moideen Angadimugar, : വളരെ നന്ദി
@രമേശ് അരൂര്‍, നിര്‍ദേശം സന്തോഷം സ്വീകരിക്കുന്നു, നന്ദി.
@Yousufpa, വളരെ നന്ദി,
@ വീകെ, നന്ദി, ഒപ്പം താങ്കള്‍ക്കും ആശംസകള്‍.
@അജിത് ചേട്ടാ, നന്ദി, ഞാന്‍ ഷാര്‍ജയില്‍ നിന്നും നാട്ടില്‍ അവധിക്ക് പോയിരിക്കുകയായിരുന്നു, ഇപ്പൊ ഇവിടെ തിരിച്ചെത്തി, ഇനിയും കാണാം,
@Echmukutty, നന്ദി, ആശംസകള്‍. ഇനിയും കാണാം,
@സുകുമാരന്‍ ചേട്ടാ, ആശംസകള്‍ക്ക് നന്ദി, വളരെ സന്തോഷം ഇവിടെ വരെ വന്നതിനു,
@ജയിംസ് ചേട്ടാ, നിര്‍ദേശം സന്തോഷം സ്വീകരിക്കുന്നു, വളരെ നന്ദി. വീണ്ടും കാണാം. ആശംസകള്‍
@ Ex-Pravasini : നന്ദി, ആശംസകള്‍,
@ അനുരാഗ്, നന്ദി, ആശംസകള്‍
@ മുരളി മുകുന്ദന്‍, ആശംസകള്‍, സൌഹൃതങ്ങളെ സ്വന്തം നിലപാടുകളിലൂടെ നോക്കി കാണാനുള്ള സ്വന്തന്ത്രമുണ്ട്, എന്നാല്‍ എല്ലാ സൌഹൃതങ്ങളും താങ്കള്‍ ചിന്തിക്കുന്ന രീതിയില്‍ ആവണമെന്നില്ല, ഒരു കൂട്ടുകാരന്‍ അല്ലെങ്കില്‍ ഒരു കൂട്ടുകാരിയില്ലാത്ത ആരാ ഇവിടെ ഉള്ളത്,
നല്ല വരികള്‍. ഇഷ്ടപ്പെട്ടു.
ReplyDeleteനല്ല കൂട്ടുകാരെ കിട്ടുന്നവര്‍ ഭാഗ്യവാന്മാര്‍. ഞാന്‍ ഒരു ഭാഗ്യവാനാണെ.
ReplyDeleteഇഷ്ടപ്പെട്ടു. ആശംസകള്‍
ReplyDeleteഎഴുതിക്കൊണ്ടിരിക്കു.....
ReplyDeleteGood one!! :)
ReplyDeleteആശംസകളോടെ
http://jenithakavisheshangal.blogspot.com/
ആശംസകള്‍.......
ReplyDeleteനന്നായിരിക്കുന്നു. ഒന്നുരണ്ടിടങ്ങളില്‍ അക്ഷര തെറ്റുകള്‍ കണ്ടു.. ശ്രദ്ധിക്കുക. കാങ്ങാതിയെ മറക്കാത്ത ഈ മനസ്സിന് ആയിരം ശുഭാശംസകള്‍..
ReplyDelete:)
ReplyDeleteനന്നായിട്ടുണ്ട് ...ആശംസകള്‍ !!!
ReplyDeleteവളരെ നന്നായി ...
ReplyDeleteസുഹൃദ്ബന്ധത്തിന്റ്റെ ആഴം
വളരെ വലുതാണ് ....
അത് തന്മയത്വത്തോടെ അവതരിപ്പിച്ചു..
എല്ലാ നന്മകളും ....
Friendship..great..!!!
ReplyDeletekollam really nostalgic
ReplyDeleteസൗഹൃദങ്ങളെപ്പറ്റി സുന്ദരമായി പറഞ്ഞിരിക്കുന്നു .ആശംസകള്‍
ReplyDelete