
കേട്ടറിഞ്ഞപ്പോള്‍ കൌതുകമായിരുന്നു
ആദ്യമായി കാണുമ്പോള്‍ ആകാംഷയായിരുന്നു
നിന്നെ കാണാന്‍ ചന്തവും തോന്നിയിരുന്നു
തൊട്ടുനോക്കിയപ്പോള്‍ നീ മൃദുവായിരുന്നു
ആദ്യനുഭാവത്തില് നീ രസകരമായിരുന്നു
കുബ്ബൂസ് എന്ന് വിളിപ്പേരുള്ള റൊട്ടി, നിന്റെ
സ്വാദീനത്തില്‍ അറബ് ലോകം നമിക്കും.
പ്രവാസത്തിന്റെ ദിനരാത്രങ്ങളില്‍
പ്രഭാതത്തില്‍ നീ സുലൈമാനിക്കൊപ്പം
മദ്യാഹ്നത്തില് നീ പച്ചമുളകിനൊപ്പം
പ്രദോഷത്തില്‍ നീ കട്ടനോപ്പം
പാതിരാവില്‍ നീ പരിപ്പിനൊപ്പം
എന്നാലും, കുബ്ബൂസ്സെ..! നിന്നെ കൂടാതില്ലല്ലോ
ഈ മണലാരണ്യത്തിലൊരു ദിനം
നിന്റെ അമ്പിളിവട്ടത്തില്‍ നീ മയക്കും
നിനക്കു ഋതുക്കളില്ല, ഋതുഭേതങ്ങളില്ല
നിനക്കു പന്ധിതനില്ല പാമരനില്ല
നിനക്കു വില്ലകളില്ല, പഞ്ചനക്ഷത്രമില്ല
നിനക്കു വര്‍ഗങ്ങളില്ല, ഭാഷക്കാരില്ല
നിനക്കു വകഭേദങ്ങളും ഇല്ല, കുബ്ബൂസ്സെ!!!!
നീയാണ് പ്രവാസിയുടെ സോഷിലിസ്റ്റു ഭോജനം.
ജീവിതം ഹോമിക്കും ഈ പ്രവാസതൊഴുത്തിലെ
ജീവനെ നിലനിര്‍ത്തും പ്രവാസിപിണ്ണാക്ക് നീ
ഖുബൂസ് ഇല്ലായിരുന്നെങ്കില്‍ ...റബ്ബേ..
ReplyDeleteപകുത്തു പങ്കു വെച്ചു ക്രിസ്തുദേവനന്നു
ReplyDeleteശിഷ്യര്‍ക്കു കൊടുത്തതുമിതല്ലോ
നല്ലകവിത
സത്യമാ മാഷേ !
ReplyDeleteഅറബ ലോകത്തിന്റെ മുഖമുദ്ര
ReplyDeleteഅക്ഷരത്തെറ്റുകൾ ഏറെയുണ്ടെങ്കിലും കൊള്ളാം ഈ ഖുബ്ബൂസ് വരികൾ.
ReplyDeleteചവിട്ടിമെതിച്ചു
ReplyDeleteകൂട്ടിക്കുഴച്ചു
തീ ചുളയിലിട്ടു
പകുത്തെടുത്ത
കുബ്ബൂസെന്ന
എന്നെ പ്രണയിച്ചു
കൊല്ലുന്നു മണലാരുണ്യം
അഭിനന്ദനങ്ങള്‍!!
ReplyDeleteഈ പ്രമേയം ഇത്രയും മനോഹരമായി എഴുതിയവതരിപ്പിച്ചതിന്.
ഓഹോ അപ്പോ അതാണ് ഖുബ്ബൂസല്ലേ? പ്രവസിയുടെ വിയർപ്പിനാൽ നാട്ടിലുയരുന്ന മണി മാളികകൾ, അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിച്ച ഒരേയൊരു ശക്തി...അതീ ഖുബ്ബൂസ് മാത്രം..
ReplyDeleteകുബ്ബൂസേ നിനക്ക് പ്രണാമം
ഖുബ്ബൂസ് കവിതയ്ക്ക് ആശംസകള്‍.
ReplyDeleteതൈരും കൂട്ടിയൊരു ഖുബ്ബൂസ് ചിലപ്പോള്‍.
ഇരുനൂറ് ഫില്‍സ് ഉണ്ടെങ്കില്‍ ഓരോ ദിവസവും ജീവിക്കാവുന്ന അത്ഭുതദേശം - പ്രിയഗള്ഫ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു സമയമില്ലാത്തവര്‍ക്കും ടൈപ്പിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കാത്തവര്‍ക്കും ഇനി മുതല്‍ ഞങ്ങളുടെ സഹായം തേടാം. ടൈപ്പ് ചെയ്യാനുള്ള മാറ്റര്‍ , കൈയെഴുത്തു പ്രതി തപാലിലോ സ്കാന്‍ ചെയ്തോ ഫാക്സായോ അയച്ചു തന്നാല്‍ മതി. അത് ഉത്തരവാദിത്വത്തോടെ യൂനിക്കോഡ് മലയാളത്തില്‍ ടൈപ്പ് ചെയ്ത്, തെറ്റുകളെല്ലാം തിരുത്തി ഈ മെയിലായി തിരിച്ചയച്ചു തരുന്നതാണ്.
ReplyDeleteബ്ലോഗിങ്ങിനു സഹായം
besh .....
ReplyDeleteജീവിതം ഹോമിക്കും ഈ പ്രവാസതൊഴുത്തിലെ
ജീവനെ നിലനിര്‍ത്തും പ്രവാസിപിണ്ണാക്ക് നീ
അതെ.ഇതൊക്കെയാണ് നീയെന്റെ ഖുബ്ബൂസേ.ഖുബ്ബൂസിനെക്കുറിച്ചുള്ള സൃഷ്ടികള്‍ക്ക് കണക്കില്ല കേട്ടോ.നന്നായിരിക്കുന്നു കോമിക്കേ ഖുബ്ബൂസ് ചരിതം.ആദ്യായിട്ടാണിവിടെ.ഇനിയും വരാം.ആശംസകള്‍
ReplyDeletenalla kavitha :-)
ReplyDeleteനല്ല കവിത ,ഇഷ്ടമായി.. :D
ReplyDeleteനമ്മുടെ ഖുബ്ബൂസിനും ഒരുപേരായി
ReplyDeleteകലക്കിയിട്ടുണ്ട്. അറബ് രാജ്യങ്ങളുടെ ദേശീയ ഭക്ഷണ വിവരണം.
ReplyDeleteമരുഭൂമിയില്‍ വെയിലേറ്റു വാടിയ മനം
ReplyDeleteതേടുന്നു ഉണക്ക മീനും മരച്ചീനിയും
എന്നാല്‍ കടിച്ചു തിന്നുന്നതോ
അല്മാറാ ലബാനില്‍ മുക്കിയ ഖബൂസും