.......എന്നിട്ടും താങ്കള്‍ വന്നല്ലോ.., നന്ദിയുടെനിക്ക് സ്നേഹപൂര്‍വ്വം, നല്ലത് ഭവിക്കാന്‍ പ്രാര്‍ത്ഥനയോടെ...........

Thursday, March 31, 2011

..ഇന്ത്യന്‍ ടീമിന് വെടിവഴിപാട്‌ ...


ശനിയാഴ്ച്ച മുംബൈയില്‍ നടക്കുന്ന ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ വിജയത്തിനേക്കായി ഒരു ആരാധകന്റെ വെടിവഴിപാട്..

പേര് : ഗോപി, വയസ്സ് : 30, നാള് : കാര്‍ത്തിക

സെവാഗ്..................കതിന വെടി വലിയ കുറ്റി....50 എണ്ണം
സച്ചിന്‍...................കതിന വെടി ചെറിയ കുറ്റി...100 എണ്ണം
ഗംഭീര്‍ & കൊഹ്ലി.........അമിട്ട് വെടി..................60 എണ്ണം
യുവരാജ്..................ഗുണ്ടു വെടി+ പൂത്തിരി.........50 എണ്ണം
ധോണി...................ഓലപടക്കം..................10 എണ്ണം
റയ് ന....................മാലപ്പടക്കം..................25 എണ്ണം
ഹര്‍ഭജന്‍, സഹീര്‍, &
മുനാഫ്, നെഹ്റ.........എലിവാണം...................25 എണ്ണം
ശ്രീ ശാന്ത് (എക്സ്ട്രാ)......പൊട്ടാസ്സ്.....................10 എണ്ണം

ആകെ......................330 വെടി (റണ്‍) വച്ചാല്‍ ഇന്ത്യ ജയിക്കും

*******”ഇഞ്ചി മിട്ടായി...കപ്പലണ്ടി.....കടല........*******

(പ്രത്യേക അറിയിപ്പ്, വെടിപ്പുരയുടെ അടുത്ത്നിന്നും സ്ത്രികളും കുട്ടികളും മാറി നില്‍ക്കേണ്ടതാണ്, പിന്നെ മൈതാനത്ത് വെള്ളവും, കപ്പലണ്ടിയും വില്‍ക്കുന്നതു ഗോപുമോന്‍ ആയിരിക്കും..)

…ന്റെ ഭഗവതി, മ്മടെ ടീമിനെ കാത്തൊളണെ......


Thursday, March 24, 2011

..പറയാതെയറിയണം പ്രണയം..



എന്‍ ജീവിതയാത്രയില്‍ പറയുവാന്‍
മറന്നുപോയ പ്രണയമാണ് നീ.
നിന്‍ യൌവനമൊരു പനിനീര്‍പുഷ്പ്മാ
യെന്‍മനസില്‍വിരിഞ്ഞുനിന്നു

മ്യദുനിലാരാവില്‍ നിന്‍സുഗന്ധമൊരു
കുളിര്‍തെന്നലായെന്നെ തഴുകിയല്ലോ
നിന്‍മന്ദഹാസമെന്‍ അകതാരില്‍
സങ്കല്പഗോപുരമുയര്‍ത്തിയല്ലോ

വസന്തങ്ങള്‍നിന്നില്‍ പൂക്കള്‍വിരിച്ചപ്പോള്‍
പൂവട്ടിയുമായ് നിന്നരികിലെത്തി ഞാന്‍
ഒരുമിച്ചു പൂക്കളംത്തീര്‍ത്തപ്പോളൊരു
പൂ നിനക്കായ്‌ കരുതിവച്ചു,കാത്തിരുന്നു

പൂമ്പൊടി തൊട്ടില്ല ആപൂവിന്‍
സുഗന്ധവുമറിഞ്ഞീല,നിറവുംനീകണ്ടില്ല,
എങ്കിലും, വാടാതെകരിയാതെ
കാത്തുവച്ചു, നിനക്കായ്‌ കാത്തിരുന്നു

സഖികളുമെരുമിച്ചു കളിചിരികൂടുമ്പോളതി
ലൊരുസഹചരനായ് ഞാന്‍വന്നിരുന്നു
അവരതം നീയറിഞ്ഞില്ലയെന്‍ അനന്ത
മോഹത്തിന്നാഴങ്ങളൊരിക്കല്‍ പോലും

പടികളില്‍നിന്‍പദചലനം കേള്‍ക്കുവാന്‍
പഥികനായ്‌ നിന്നുഞ്ഞാന്‍ വഴിയരികില്‍
പറയുവാന്‍മുതിരുവാന്‍ പലവട്ടമുരുവിട്ട
പുതുമയാംപദമെല്ലാം പറവയായ് പറന്നുപോയ്

ഒരുവട്ടം പറയാതെയറിയുമെന്‍ മനമെന്നു
പലവട്ടം മനസ്സില്‍മോഹിച്ചിരിന്നു
പറയാത്തമോഹങ്ങള്‍ കൊണ്ടൊരു കളിവീടു
തീര്‍ത്തുഞാന്‍ പടികള്‍തുറന്നിട്ടു കാത്തിരുന്നു

രാവേറെയായ് രാഗവുംകഴിഞ്ഞാട്ടവും നിലച്ചു
അറിയാത്തൊരപരനായ് പടിയിറങ്ങി നീ
അറിയാതെ ഞാനും തരിച്ചുനിന്നു,
പിന്നിലിടറിയപാദമായ് തളര്‍ന്നിരുന്നു

മേഘംനിറച്ചുവാനംകറുത്തു, തോടുനിറച്ചാ
മേഘംപൊഴിഞ്ഞു, ഈറയണിഞ്ഞാ ഭൂമിയുറഞ്ഞു
മാനംതെളിഞ്ഞാറു നിറഞ്ഞൂ, പൂക്കള്‍വിരിച്ചാ
ഞാവല്‍പൊഴിഞ്ഞു,മഞ്ഞുനിറച്ചാപുല്‍മേടുംവിരിഞ്ഞു

അറിയുന്നൊരീക്കിളി പോയ്‌ മറഞ്ഞെങ്കിലും
അറിയാത്തൊരിണക്കിളി കൂട്ടുവന്നു, എങ്കിലും
വാടാത്തപൂക്കളും പറയാത്തമോഹവും
മധുരിക്കുമോര്‍മ്മയാണിന്നു മെന്നും

Saturday, March 19, 2011

......പ്രവാസിയുടെ പിണ്ണാക്ക്........



കേട്ടറിഞ്ഞപ്പോള്‍ കൌതുകമായിരുന്നു
ആദ്യമായി കാണുമ്പോള്‍ ആകാംഷയായിരുന്നു
നിന്നെ കാണാന്‍ ചന്തവും തോന്നിയിരുന്നു
തൊട്ടുനോക്കിയപ്പോള്‍ നീ മൃദുവായിരുന്നു
ആദ്യനുഭാവത്തില്‍ നീ രസകരമായിരുന്നു
കുബ്ബൂസ് എന്ന് വിളിപ്പേരുള്ള റൊട്ടി, നിന്റെ
സ്വാദീനത്തില്‍ അറബ് ലോകം നമിക്കും.

പ്രവാസത്തിന്റെ ദിനരാത്രങ്ങളില്‍
പ്രഭാതത്തില്‍ നീ സുലൈമാനിക്കൊപ്പം
മദ്യാഹ്നത്തില്‍ നീ പച്ചമുളകിനൊപ്പം
പ്രദോഷത്തില്‍ നീ കട്ടനോപ്പം
പാതിരാവില്‍ നീ പരിപ്പിനൊപ്പം
എന്നാലും, കുബ്ബൂസ്സെ..! നിന്നെ കൂടാതില്ലല്ലോ
ഈ മണലാരണ്യത്തിലൊരു ദിനം

നിന്റെ അമ്പിളിവട്ടത്തില്‍ നീ മയക്കും
നിനക്കു ഋതുക്കളില്ല, ഋതുഭേതങ്ങളില്ല
നിനക്കു പന്ധിതനില്ല പാമരനില്ല
നിനക്കു വില്ലകളില്ല, പഞ്ചനക്ഷത്രമില്ല
നിനക്കു വര്‍ഗങ്ങളില്ല, ഭാഷക്കാരില്ല
നിനക്കു വകഭേദങ്ങളും ഇല്ല, കുബ്ബൂസ്സെ!!!!
നീയാണ് പ്രവാസിയുടെ സോഷിലിസ്റ്റു ഭോജനം.

ജീവിതം ഹോമിക്കും ഈ പ്രവാസതൊഴുത്തിലെ
ജീവനെ നിലനിര്‍ത്തും പ്രവാസിപിണ്ണാക്ക് നീ