.......എന്നിട്ടും താങ്കള്‍ വന്നല്ലോ.., നന്ദിയുടെനിക്ക് സ്നേഹപൂര്‍വ്വം, നല്ലത് ഭവിക്കാന്‍ പ്രാര്‍ത്ഥനയോടെ...........

Friday, July 22, 2011

നീയെന്നും കൂട്ടുകാരന്‍ഓര്‍ക്കുന്നു ഞാനെന്നും നടന്നോരാവഴിയിലെ പുല്‍കൊടിനാംമ്പിലും
തൂവേര്‍പ്പായ് നിന്നൊരാ സ്നേഹത്തിന്‍ ഹിമകണങ്ങള്‍ 
അറിയുന്നു നിന്‍ സ്നേഹത്തിന്‍ ആഴങ്ങള്‍ എന്നുമെന്‍ അകതാരില്‍
ആനന്ദം തളിരണിച്ചു, ഇതള്‍ വിരിച്ചു, കൂട്ടുകാരാ...

കുറുകെ ഞാന്‍ നീന്തിയ നിലയില്ലാ നദിയിലെ  ഓളത്തിലൊരു
വാഴചങ്ങാടമായി നീ തുടിച്ചുനിന്നു, തുഴഞ്ഞരിന്നു...
കൈവന്നതോക്കെയും പകുത്തു നീതന്നപ്പോളെന്നും പകരമായ്
തന്നത് സ്നേഹത്താല്‍ വിളയിച്ച അവലുപാത്രം, കൂട്ടുകാരാ....

നടമാടിക്കഴിയാത്ത തിരനാടകത്തിലെ തിരിയിട്ട വിളക്കിന്‍
വെളിച്ചമയെന്നും തിരുവോണ മുണ്ണൂവാന്‍ കൂട്ടിരുന്നു
അടരാടി വിജയിച്ചോരങ്കത്തിന്‍ ലാസ്യത്തില്‍ മിഴികൂപ്പി,
അറിയാതെ വന്നുനീ രാമച്ചവിശറി വീശി, കൂട്ടുകാരാ....

കാതങ്ങള്‍ താണ്ടിയ  ഈ യാത്രയില്‍കൈവന്ന കൂട്ടിന്റെ
തണലിലും ചാഞ്ഞു പതിക്കുന്ന  കിരണമായി
അകലെയാണെങ്കിലും നിന്‍സ്നേഹമാത്മാവായ് വന്നെന്റെ
അടുത്തിരുന്നു, അനുവാദമില്ലാതെ ഹൃദയങ്ങള്‍ ചേര്‍ത്തുവച്ചു, കൂട്ടുകാരാ...