.......എന്നിട്ടും താങ്കള്‍ വന്നല്ലോ.., നന്ദിയുടെനിക്ക് സ്നേഹപൂര്‍വ്വം, നല്ലത് ഭവിക്കാന്‍ പ്രാര്‍ത്ഥനയോടെ...........

Monday, November 2, 2009

അവള്‍ ചിരിച്ചാല്‍ "ഡയമണ്ട്" ചിതറും....!

അവള്‍ ചിരിച്ചാല്‍ മുത്തുചിതറും........ ആമുത്തോ നക്ഷത്രമാകും.....

ഈ പാട്ടുകേള്‍ക്കുമ്പോള്‍ അമ്മാവന്‍ ചന്ദ്രേസേനനെ ഓര്‍മ്മവരും, ഞങ്ങള്‍ നല്ല ഫ്രെണ്ടസിനെപോലെയാണ് എന്നോടു വളരെ സ്നേഹവും, വാത്സല്യവുമാണ്താനും. കോളേജില്‍ പോകാന്‍ തുടങ്ങിയപ്പൊ ഇനി ഒരു ഗേള്‍ഫ്രണ്ട്ഒക്കെ ആവാം എന്ന് അഡ്വൈസ് തന്നതു കരളലിയിപ്പിക്കുന്ന സ്നേഹവാത്സല്യമായാണ് എന്റെ മനസ്സിലേക്ക് അപ്പ്ലോഡ് ചെയ്തത്.

സ്റാര്‍സിംഗറില്‍ ഒരു കണ്ടസ്റ്റന്റ് ഈ പാട്ടുപാടാന്‍ വന്നപ്പോ അമ്മാവന്‍ പറഞ്ഞതു ഓര്‍മ്മവന്നു. ചന്ദുമാമയുടെ ചെറുപ്പത്തിലെ പ്രേമഭാജനം ഇന്ദുലേഖയെപ്പറ്റിയും, ആദ്യമായി തറവാട്ടില്‍ ഇന്ദു പാലുകൊണ്ടുവന്നപ്പൊ കണ്ടതും, ഇഷ്ടമയത്തും, പിന്നെ ആരും അറിയതെ പാതാളം ഗീത തീയറ്ററില്‍പോയി വിലക്കുവാങ്ങിയവീണ ഏന്ന സിനിമ കണ്ടതും, ഈഗാനം വന്നപ്പോ കൈകളില്‍ തൊട്ടതും ഒക്കെ, അതിനാല്‍ ഈ ഗാനം മാമനു അത്രപ്രിയപെട്ടതാണെന്നും അങ്ങനെ... അങ്ങനെ....

ചന്തുമാമനോടുള്ള സ്നേഹംകാരണം എന്റെമൊബൈലില്‍ ഈ ഗാനം ലോഡ്ചെയ്തുവച്ചു, മാമന്‍വരുമ്പോള്‍ ഞാനതു കേള്‍പ്പിക്കും അപ്പോള്‍ ആശാന്‍ റോമാന്റിക് ആവും, പിന്നെ നല്ല കഥകള്‍ വരും.. എല്ലാം കേള്‍ക്കാന്‍ നല്ലരസം ആണ് പഴയ റോമാന്റിക് സ്റൈല്‍സ്. ലവ്വിലും ആന്റിക് സ്റ്റയില് പരീക്ഷിക്കുന്നതു ഒരു വെറൈറ്റി ആണ് ഇപ്പോള്‍.രാവിലെ മില്‍മഡയറിയില്‍ പാലുവാങ്ങാന്‍ ഇറങ്ങുമ്പോളാണ് അമ്മ പറഞ്ഞതു, പാലു വടക്കേലെ വീട്ടീന്നുവാങ്ങിയാല്‍ മതി, അവിടെ പുതിയ വാടകക്കാരുവന്നു. എല്ലാം പറഞ്ഞുവച്ചിട്ടുണ്ടെന്ന്.

വടക്കേലെ ഉമ്മറപ്പടിയില്‍ മീശക്കാരന്‍ ചേട്ടന്‍, ഭാസുരന്‍പിള്ള വിശേഷം ചോദിച്ചു, പിന്നെ കഥപറയലായി, പട്ടാളകഥകല്‍ എവെറസ്റ്റ് എവെറസ്റ്റ് കയറാന്‍ തുടങ്ങി, അക്ഷമയൊടെ ചോദിച്ചു, പാലു തരാമോ, അയാല്‍ അകത്തെക്കുവിളിച്ചു..രമണി.. രമണി അവിടെ അനക്കമൊന്നും കണ്ടില്ല. അല്‍പം ഉച്ചത്തില്‍ അയാല്‍ വിളിച്ചു, അപ്പോളേക്കും രമണിചേച്ചിവന്നു.... അയാള്‍ ചോദിച്ചു..നീയിതെവിടെ, ഈ കോച്ചന് പാലു കൊടുക്ക്.

രമണിചേച്ചി പറഞ്ഞു, ഇപ്പൊ വരാം, ഞാന്‍ ഇന്ദുവിന്റെ അടുത്തയിരുന്നു. ഇന്ദുലേഖയുടെ കാലിലെമുറിവില്‍ മരുന്നുവക്കായിരുന്നു, ദേഹത്തിനു അല്‍പം ചൂടുണ്ടു, എന്തൊ ക്ഷീണം പോലെ നിങ്ങള്‍ പുറത്തുപോയിവരുമ്പോള്‍, അല്‍പം പൊടിയരി വാങ്ങി വരുമോ, മോനെ ഇതാ വരുന്നു.., അവര്‍ അകത്തെക്കുപോയി.

ഭാസുരന്‍ ചേട്ടന്‍ അടുത്തുണ്ടെങ്കിലും, ഹൃദയതില്‍ ഒരു തിരമാലയുയര്‍ന്നു, പാല്‍ക്കാരി ഇന്ദുലേഖ, ഗോഡ്, ചന്ദുമാമയുടെ ഇന്ദുലെഖയുടെ ഒരു പുനര്‍ജനനം മനസില്‍ തെളിഞ്ഞുവന്നു ഇവരുടെ പ്രായംനോക്കുമ്പോള്‍. അവള്‍ ചിരിച്ചാല്‍....... ചിന്തകള്‍ക്കൊപ്പം ഒരു സൈഡ് ട്രാക്കില്‍. എന്നാലും ഒന്നു കാണാന്‍ കഴിഞ്ഞെങ്കില്‍. എങ്ങനെ ഡീറ്റയില്‍സ്സ് ചോദിക്കും.. ഇനിയും സമയം ഒണ്ടല്ലോ. അവര്‍ പാലുമായി വന്നു, ആങ്ങ്സൈറ്റിയില്‍ മുങ്ങിയ മനസ്സുമായി ഞാന്‍ ഗേറ്റ് കടന്നു.

തിരികെവന്നു പാലു അമ്മക്ക് കൊടുത്തിട്ട് പരാതി പ്ളേ ചെയ്തു. അയാള്‍ ഭയങ്കര കത്തിയാണമ്മെ, ഒരു നൂറുകൂട്ടം ചോദ്യങ്ങളും പിന്നെ കുറെ പട്ടാള കഥകളും,ഡയാലിസിസ്സ് ചെയ്തെടുത്തപോലെ, ഇരനോക്കിയിരിക്കുന്ന സിംഹത്തിന്റെ മുഖം ആണ് അയാള്‍ക്ക്. എന്നാപിന്നെ നീ നാളെമുതല്‍ പോണ്ട, ശ്രീ കുട്ടനെ വിടാം അവന്‍ കുട്ടിയാവുമ്പോള്‍ അയാളൊന്നും പറയില്ല, പോട്ടെ...നീ കോളേജില്‍ പോ, അമ്മയുടെ സ്വാന്തനം.

എന്നാലും ഇന്ദുലേഖ, മൊബൈലില്‍ പാട്ടു ഒന്നു പ്ളേ ചെയ്തുനോക്കി. അവള്‍ ചിരിച്ചാല് മുത്തു ചിതറും…., സുന്ദരമായൊരുമുഖം മനസ്സില്‍വിരിഞ്ഞു, ആ പാരന്റ്സിന്റെ ഫീച്ചേഴ്സ് നോക്കിയല്‍ ഒട്ടും മോശമാകാന്‍ വഴിയില്ല, മാമന്റെ ഇന്ദുലേഖയും ബ്യൂട്ടിയായിരുന്നു. ഈ ഒ. ചന്ദുമേനോന്‍ എന്നയാല്‍ ഒരു ലവ്വിംഗ് ജീനിയസ്സ് ആയിരിന്നിരിക്കണം. അല്ലെങ്കില്‍ ഇത്ര എവെര്‍ലാസ്റിംഗ് ബ്യൂട്ടിഫുള്‍ നെയിം നായികക്കിടില്ലായിരുന്നു. ക്ളാസ്സിലിരിക്കൂമ്പോള്‍ ഇന്ദുലേഖയെ ബൂക്കില്‍വരച്ചുനോക്കി, ശരിയായില്ല, ക്ളാസ്സിലെ എല്ലാ ഇന്ദുലേഖമാര്‍ക്കും നമ്മള്‍ ടൂണിങ്ങ്ഫോര്‍ക്ക് ഇടുക്കുമ്പോള്‍ തന്നെഫ്രീക്കന്‍സി പിടികിട്ടും എന്നാപിന്നെ, ലോക്കല്‍ ഇന്ദുലേഖയാണ് ഈസ്സി. ആ മുഖമൊന്നുകണ്ടിരുന്നെങ്കില്‍. ദിവാസ്വപ്നവും, നൈറ്റ് ഡ്രീംസും സിനിമകണ്ടു ടയേഡായാണ് ഉറങ്ങിയതു.

രാവിലെ പാല്‍കുപ്പിയെടുക്കാന്‍ കിച്ചണില്‍ ചെന്നപ്പൊ അമ്മയുടെ ഒരു ക്വസ്റ്റിന്‍ മാര്‍ക്കുനോട്ടം, ഇന്നൂടെ പോയിനോക്കാമമ്മേ ഇന്നലെ ആദ്യമായതിനാലാവും, പിന്നെ ഞാന്‍ അടുക്കളയുടെ വശത്തൂടെ പോകു. കത്തിയില്‍ നിന്നും രക്ഷപെടല്ലോ. നീയെന്തിനാ ഇത്രകഷ്ടപെട്ടുപോകുന്നതു, ശ്രീയെവിടാം എന്നമ്മപറഞ്ഞത് പാതിയേകേട്ടുള്ളു ഞാനവരുടെ ഗേറ്റ് കടന്നു. അമ്മക്കറിയില്ലല്ലോ അടുക്കളപുറത്തിലെ ഹിഡന്‍ ഫയല്‍സ് പ്രിവ്യ കാണാനുള്ള ഓപ്ഷന്‍സ്.

ഭാഗ്യം കാളകൂടം സിറ്റൌട്ടില്‍ ഡിസ്പ്ളെയിലില്ല, വാഴതോട്ടത്തിന്റെ സൈഡിലൂടെ വീടിന്റെ ബാക്ക് ടാര്‍ഗറ്റ് ചെയ്തു. മനസ്സില്‍ ഇന്ദുലേഖയും, ഒരു എം പി ത്രി ഫയല്‍ ഒപ്പണ്‍ ആക്കിയപോലെ ജയ്ഹോ… ജയ്ഹോ…മൊബൈല്‍ എടുക്കാമായിന്നു, ആദ്യമായികാണുമ്പോള്‍ ഈയര്‍ ഫോണിലൂടെ അവള്‍ ചിരിച്ചാല്‍ മുത്തു ചിതറും….കേള്‍ക്കാമായിരുന്നു….. മാമനെപ്പോലെ അദ്യാനുരാഗത്തിന്റെ ഓര്‍മ്മക്ക് ഹാര്‍ഡ്ഡിസ്ക്കില്‍ പെര്‍മനെന്റ് റൈറ്റ് ചെയ്തുവക്കാമായിന്നു, എന്നലും ഈ ലവ്, അദ്യാനുരാഗം ഒക്കെ ഹെറിഡിറ്ററി ആയിവുമോ, അമ്മാവന്റെ പാല്‍ക്കാരി ഇന്ദുലേഖ, പിന്നെ എന്റെയും അങ്ങനെ ആവുമോ...?

ആരേയും കാണുന്നില്ലല്ലോ, സൌണ്ട്നു ബാസ്സ് കൂട്ടിവിളിക്കാം, എന്തുവിളിക്കണം, ഇന്ദുവെന്നു വേണൊ, വേണ്ടാ, വല്ലതും തോന്നിയാലോ, നാളെയാവട്ടെ. ചേച്ചി…. ചേച്ചി…എന്നുവിളിച്ചു, ദൈവമേ, കമാണ്ട് മാറി ഇന്ദുലേഖ വന്നിരുന്നെങ്കില്‍. പ്രോഗ്രാം ശരിയായിന്നു. ചേച്ചിതന്നെവന്നു ചിരിച്ചുകൊണ്ടു, എന്നിട്ടുപറഞ്ഞു മോനല്‍പം നിക്കണേ..ഞാന്‍ ഇന്ദുവിനെകറന്നിട്ടുവരാം, ഇന്നല്പ്പം വൈകിപോയി.

ഹാര്‍ഡ് ഡിസ്കില്‍ ഒരു മിന്നല്‍, 400 കെ. വി. പവര്‍ പാസ്സ് ചെയ്തപോലെ ഒരു ഫീലിംഗ്സ്, പുകമാത്രം വന്നില്ല തൊഴുതിലേക്ക് നോക്കി, ഇന്ദു എന്നെ നോക്കി ഒന്നു ചിരിച്ചു. വീട്ടിലെത്തി അദ്യം ചെയ്തതു മൊബൈല്‍ എടുത്ത് ആ പാട്ടു ഡിലീറ്റ് ചെയ്തു, ഇനിഒരിക്കലുംബ്ലുടൂത്‌ വഴിപോലും ആ പാട്ടുവരാത്ത ഏതേലും സോഫ്റ്റ്വെയര്‍ ഉണ്ടെങ്കില്‍.....

എന്റെ ഹാര്‍ഡ് ഡിസ്കില്‍ പെര്‍മനെന്റ് പഞ്ചു ചെയ്ത ഡയമണ്ട് ചിതറും ചിരിയാണിത്

Monday, October 26, 2009

ഞാന്‍ റോമിയോ, നിങ്ങളറിയും പൂവാലന്‍, ഇപ്പൊ (ലവ്) ഇന്‍ സിങ്കപ്പൂര്‍



കണ്ടുഞാന്‍ നിന്റെപാഠപുസ്‌തകത്താളിലിടയി
ലൊരുമയില്‍പീലി, നല്‍കാമോചിരിയൊടെ,?
പകരമായ്‌നല്‍കിടാമെന്‍സ്വര്‍ണ്ണവര്‍ണ്ണ
കല്ലുപെന്‍സ്സിലും മണമുള്ളറബ്ബറുമെന്തുപറയന്നു ആതിരേ?

സഞ്ചു, ആ കുട്ടി ചിരിച്ചില്ല.

പത്തിലാണെങ്കിലും നീപഠിക്കുന്നതിങ്കളാണെങ്കിലും,
പഞ്ചമിചന്ദ്രികപോലുള്ളനിന്മുഖം, ചന്ദമായ്‌
വിളങ്ങുന്നുഞാന്‍പുസ്‌തകം തുറക്കുമ്പോള്‍
ശേഷംപരീക്ഷക്ക് മെങ്ങനെപിരിയുമെന്‍ സൊഫിയാ...?

അവള്‍ക്കൊരു മൈന്റുമില്ല, സേവ്യറെ.

കാമ്പസ്സില്‍, നിറമുള്ളവളകളും നീണ്ടമുടിയിലഴകിയതട്ടനും
ചാര്‍ത്തിയും മൊഞ്ചുള്ളചിരിയിലുമ്മത്തറുംപുരട്ടിയ
നിന്നരികത്തിരുന്നുഞാന്‍ പകര്‍ത്തിയെഴുതട്ടെ
ബയോളജിപുസ്തകം, നെഞ്ചിലെഹൂറിയാം താഹിറേ.?

ഷുക്കൂറെ, ഇതുവളയില്ല… മച്ചു...

കാര്‍ത്തികരാത്രിയില്‍ അമ്പലംചുറ്റിയനേരത്തുകണ്ടു
മെനിക്കിഷ്ടമായ് ശിഷ്ടകാലത്തിലെന്‍പക്ഷമായ്
ചേരുമോ സഖി, ജാതകംചേര്‍ക്കുവാനച്ഛനെയയക്കട്ടെ
മിഥുനമാസം, തിരുവോണനാളുള്ളഴകേറും അരുന്ദതി?

അളിയ അവര്‍ എന്നെപറ്റി അന്വേഷിച്ചു, ജാതകം ചേരില്ലാന്ന്.

മഞ്ഞളിന്നഴകുമായ് ധാവണിചുറ്റിയും, മന്ദാരപൂചൂടി
മധുരക്കുപോകുവാന്‍, വഴിവക്കില്‍നില്‍ക്കുമ്പോള്‍
മഴയുള്ളനേരത്തു ബസ്സ്റോപ്പിലരികത്തുകണ്ടപ്പൊ പേശു
മോമല്ലീ , നീങ്ക റൊംമ്പഅഴകായിരിക്ക് മച്ചാനാക്കിട്ടുങ്കളാ?

ശരവണ സൂപ്പര്‍ ഡാ, കെടക്കമാട്ടെ മച്ചി.

സിന്ദൂരംചൂടിയസന്ധ്യയില്‍ സുന്ദരമാമീയുദ്യാനത്തില്‍
ഗോതമ്പന്‍നിറമുള്ള വംഗനസുന്ദരമുഖവുമായ്
അലസമായ് മുടിയിട്ട ലട്ക്കി, നീ ഉത്തരേന്ത്യനോ ?
ആപ്,ബഹുത്ത്അച്ചാ ദിഖ്ത്താ ഹെ,ബേല്‍പ്പൂരി ഖായേംഗി.?

യാധവ്, പീസ് തൊ ഠീക് ഹെ,കുച്ച് കാം ക ചീസ്സ് നഹി.

ഉച്ചവെയിലത്തു, തിരയുള്ളീത്തീരത്തുവെയിലേറ്റുവാടുവാന്‍,
തൈലംമ്പുരട്ടിയല്പവസ്ത്രയായ് കമഴ്ന്നുകിടക്കുന്ന
സ്വര്‍ണ്ണമുടിയുള്ളപരദേശി,എക്സ്കൂസ് മീ,വേര്‍ ആര്‍ യു ഫ്രെം,
യു എലോണ്‍, വിച്ച് ഹോട്ടല്‍ യു സ്റ്റേ, ബ്യട്ടി?

ക്ലിന്റ് ചിക്ക് ഈസ് പെര്‍ഫെക്റ്റ്, നോ ലക്ക്.

(മൈ കണ്‍ന്റ്രി ഈസ് ആള്‍വയ്സ് ബെറ്റര്‍ബഡ്ഡി).

കാണുന്നുനിന്നെഞ്ഞാനെന്നൂമീയിടവഴി പലനാളി
ലോമലേ, കരിംകൂവളമിഴികളില്‍ കണ്മദം ചാലിച്ചു,
വശ്യമായ്ചിരിച്ചു ലാസ്യമായണിയുമോയെന്നില്‍ നീ
അലിയുമോ, സുന്ദരി. എവിടാ വീടു, എന്താ പേരു?

ഗഡി അതു വനിതാപോലീസ്സ് ആയിരുന്നെടെ..!.

താനെപൂവിട്ട മോഹം………മൂകം വിതുംമ്പും നേരം.....
താനെപൂവിട്ട മോഹം…… .മൂകം വിതുംമ്പും നേരം.....

ഹോസ്പിറ്റലില്‍പവര്‍കട്ടോ, കൈകളില്‍പ്ളാസ്ററാണച്ഛാ
അതെന്റെ റിങ്ങ്ടോണും, മാരുവിളിച്ചാലും ഞാന്‍
(ലവ് ഇന്‍) സിംഗപ്പൂര്‍പോയെന്നുപറയാമോയാറുമാസം
മെലാകെവേദന, സിസ്റര്‍ പെയിന്‍കില്ലറൊന്നൂടി…

ഓ, ങ്ങും, ഹാ..... എന്റമ്മച്ചി..!

സിസ്ററെ..., യിവന്റെച്ഛനാണുഞാന്‍ “പ്രേമ”ചന്ദ്രന്‍
പെയിന്‍കില്ലര്‍കഴിച്ചാല്‍ കുഴപ്പമല്ലേകൂടുതല്‍?
കോച്ചേ ‘വേദന’മാറുവാന്‍ പിന്നെന്തുചെയ്യും
പിന്നെ സിസ്ററെ..., ... എവിടാ വീടു, എന്താ പേരു?



Tuesday, October 6, 2009

എയര്‍ടെല്‍ പരാതി: അവിവാഹിതന്‍


From,
അരുണ്‍കുമാര്‍ S.P,
പുത്താലത്ത് വീട്,
ഇടപ്പള്ളി, എറണാകുളം
കേരള.

To
കസ്റ്റമര്‍ സര്‍വീസ് മാനേജര്‍,
ഏറണാകുളം, കേരള.

വിഷയം : കാള്‍ ബ്രേക്ക്‌ സിസ്റ്റം മാറ്റണം / പുനക്രമീകരണം

സംബന്ധം : നമ്പര്‍ - 96330946XXX0

സര്‍,

എന്റെ വിവാഹം സെപത്റ്റംബര്‍ 10, 2009, രവിലെ 11-30 നു നിചയിച്ചിരിക്കുകയാണ്, നായരമ്പലത്തുള്ള, അറക്കതരയില്, ശ്രീകുമരന്‍ തമ്പിയുടെ മകള്‍ മൃദുലയാണ് വധു, കുറെ നാളുകളായി ഞാന്‍ വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു, ഇപ്പൊളാണ് മനസിനിണങ്ങിയ ഒരു പെണ്‍കുട്ടിയെ കണ്ടുകിട്ടിയത്, വീട്ടുകാരുടെയും താങ്കളുടെയും അനുഗ്രഹത്തോടെ ഭംഗിയായി നടന്നുകാണന്‍ ആഗ്രഹിക്കുന്നതോടൊപ്പം.

തങ്കളുടെ ശ്രദ്ദ സാധരം എന്റെ വിഷയത്തിലേക്കു ക്ഷണിക്കുകയാണ്, കഴിഞ്ഞ 5 വര്‍ഷമായി താങ്കളുടെ കമ്പനിയുടെ സേവനം ആസ്വദിക്കുന്ന ഒരു ഉപഭോക്താവ്ആണ്. എനിക്ക് നിങ്ങളുടെ സര്‍വീസില്‍ വളരെ വിശ്വസവും സന്തുഷ്ടിയും ഉണ്ടായിരുന്നു. അതിനാല്‍ എന്റെ എല്ലാ ഫ്രെണ്ട്സ്‌നോടും മറ്റും ഞാന്‍ നിങ്ങളുടെ സേവനത്തെ പ്രകീര്‍ത്തിക്കുമായിരുന്നു. താങ്കളുടെ മിനിറ്റ് 15 ps. ഓഫര്‍ ഈ അവസ്ഥയില്‍ എനിക്ക് വളരെ അശ്വസകാരവും ആനന്ദദയകവും ആണ്, എന്നിരുന്നാലും കഴിഞ്ഞ ഒരു ആഴ്ചയായി, എനിക്ക് താങ്കളുടെ സര്‍വീസില്‍ അല്പം അതൃപ്തിയും വല്ലാത്ത നീരസവും ഒണ്ടു.

ഞാന്‍ ഇപ്പൊ അഭിമുകീകരിക്കുന്ന പ്രശ്നം, സംസാരത്തിനിടക്ക്‌ കാള്‍ കട്ട് ആയി പോകുന്നു എന്നതാണ്, ഒരിക്കലല്ല പലപ്രാവിശം, ചിലപ്പോ ഒരു ദിവസത്തില്‍ മൂന്നും നാലും തവണ. അല്പസമയകാളുകള്‍ക്കു പ്രശ്നം ഇല്ല, എന്നാല്‍ സമയ ദൈര്‍ക്ഖ്യം അത്യാവശ്യമയിവരുന്ന കാള്കള്‍ക്ക് വല്ലാത്ത തടസം ഒപ്പം സംസാരത്തിന്റെ മാധുര്യം ചോര്‍ന്നുപോകുകയും ചെയ്യുന്നു.

താങ്കളുടെ സിസ്റ്റ്തില്‍ ചെക്ക്‌ ചെയ്താല്‍ അറിയാന്‍ കഴിയുമല്ലോ തുടര്ച്ചയായി ഒരുമണിക്കൂറും മുപ്പത്തന്ജു മിനുട്ടും കഴിയുമ്പോള്‍ കാള്‍ തനിയെ കട്ട് ആകുന്നു, താങ്കളുടെ സിസ്റ്റം പരിശോടിച്ചിട്ടു അങ്ങനെ വല്ല സെറ്റിംഗ്സ് ഒണ്ടു എങ്കില്‍ അത് മാറ്റുകയോ, ഒരു മൂന്ന് മണിക്കൂര്‍ ആയി പുനക്രമീകരിക്കുകയോ ചെയ്യണം എന്ന് വിനയപൂര്‍വ്വം അപേഷികുന്നു, എന്റെ മാനസികാവസ്ഥ അങ്ങേക്ക് മനസിലാവും എന്ന് പ്രതീഷിക്കുന്നു.

ബഹുമനപൂര്‍വ്വം.

അരുണ്‍കുമാര്‍

ഇടപ്പള്ളി,
ഒക്ടോബര്‍ 07, 2009

Sunday, August 23, 2009

ചിങ്കിരി മാങ്ങ പ്രണയം



മുറ്റത്തെ ആറ്റുനോറ്റു വളര്‍ത്തിയ തൈമാവു പൂത്തതും, കായ്ച്ചതും വളരെ നാളുകളായുള്ള ഏന്റ മോഹംമ്പോലെ ആയിരുന്നു, നിറയെ കൂല കുലകളായി കിടക്കുന്ന മാങ്ങകള്‍ കണാന്‍ നല്ല രസം ആണ്, റോഡിലൂടെ പോകുന്ന ആളുകളുടെയൊക്കെ ഒരു കണ്ണു മാവിലെ നിറമുള്ള മാങ്ങകളിലായിരിക്കും, ആദ്യ മാങ്ങ പറിച്ചെടുത്തിട്ടു അമ്മ പറഞ്ഞു, ചിങ്കിരിമാങ്ങയാണ്, നല്ല കടും പുളിയാ, മീന്‍ കറിയിലൊക്കെയിട്ടാലും, ഉപ്പുമാങ്ങയിട്ടാലും, വളരെനല്ലതാ എന്നൊക്കെ..എന്നാലും പഴുപിച്ചാല്‍ നല്ല മധുരം ആണു താനും. മാവു പൂത്തന്നുമുതല്‍ കുശലം പറഞ്ഞ ഇസ്മായില്‍ ഇക്ക മാങ്ങകള്‍ക്കു മൊത്തമായി അച്ഛനോടു വിലപറഞ്ഞതു എനിക്കു താങ്ങന്‍ കഴിഞ്ഞില്ല. എങ്കിലും.ഏന്റെനീരസത്തിലും ഒരു കൊമ്പിലെ മാങ്ങകള്‍ മാത്രം നിര്‍ത്തി നിറഞ്ഞമാങ്ങ ചാക്കു മായി ഇസ്മായില്‍ ഇക്ക പടിയിറങ്ങി,

ഒറ്റകൊമ്പിലെ മാവിന്റെ അധികാരിയായി എന്നും ക്ളാസ്സ് കഴിഞ്ഞാല്‍ മാവിന്റെ കൊമ്പില്‍ കയറി ഇരിക്കും, വഴിപോക്കരുടെ നൊട്ടവും ശ്രദ്ധിച്ചകൂട്ടത്തില്‍, അടുത്ത വീട്ടില്‍ ടൂഷനുവരുന്ന ആതിര എന്നും മാവിന്‍കെമ്പില്‍ നോക്കുന്നതുകണ്ടു. വെറുതെ പുഞ്ചിരിച്ചപ്പോള്‍ ചോതിച്ചു, മങ്ങാ വേണോ?, പച്ചമാങ്ങതിന്നുക, ആതിര അതുപിന്നെ പതിവയി, മാങ്ങ തിന്നുമ്പോള്‍ ആതിരയുടെ മുഖം കാണാന്‍ നല്ല രസം ആണ്, പുളികൊണ്ടു രണ്ടു കണ്ണുകളും കൂമ്പിയടഞ്ഞുപോകും, ആതിരയുടെ പുളിമാങ്ങ തിന്നുന്ന മുഖം എന്റെ കിടക്കപ്പായയിലെ പ്രാര്‍ത്ഥനയോടൊപ്പംമ്മനസില്‍ നിറഞ്ഞുനിന്നു, അവശേഷിച്ച കൊമ്പിലെ മാങ്ങകള്‍ തീര്‍ന്നുതുടഞ്ഞി, ഇടക്കു ഞാന്‍ ആതിരക്കു വീട്ടിലേക്കും കൊണ്ടുപോകാന്‍ കൊടുതു, ഇനി മാവില്‍ അവശേഷിക്കുന്നത് രണ്ടു മാങ്ങകള്‍ മാത്രം,അന്നും ആതിര വരുന്നതും കാത്തു പുതിയടീഷര്‍ട്ടുമിട്ടു കൊമ്പിലിരുന്നു ചാഞ്ചാടിയിരുന്നു. പിങ്കു നിറമുള്ള ഡ്രെസ്സില്‍ അവള്‍ നല്ല സുന്ദരിയായിരുന്നു, നല്ല തിളക്കം കണ്ണുകളിലും
ആതിര, ഇത് ഈ മാവിലെ അവസാനത്തെ രണ്ടു മങ്ങകലാണ്, ഇത് വച്ച് നമുക്കെ മസ്സാല് മാങ്ങകള്‍ ഒണ്ടാക്കാം, ഈ പച്ചമാങ്ങകള്‍.നിലത്തിട്ടു പൊട്ടാതെ ചതച്ച് പതംവരുത്തണം, എന്നിട്ട് അതിലൊരു സുഷിരം ഒണ്ടാക്കണം അതിലൂടീയല്‍പം മുളകുപൊടിയും ഉപ്പും ചേര്‍ത്ത്ശേഷം അല്‍പം വെളിച്ചെണ്ണയും കൂടെ ചേര്‍ത്തു നല്ലോണം മസ്സാജ് ചെയ്യണം. എന്നിട്ടു 10 മിനുറ്റ് കഴിഞ്ഞു കഴിക്കണം. ആതിര ഈ കൊമ്പിലിരുന്നു ചാഞ്ചാടു, ഞാന്‍ ഇപ്പൊ ഒണ്ടാക്കിത്തരാം

രാഹുല്‍....ഈ മാസ്സല മാങ്ങ നല്ല രസം ഒണ്ടു., നമുക്ക് ഇതു നേരത്തെ ഒണ്ടാക്കേണ്ടതായിരുന്നു, പിന്നെ .കുറച്ചു ദിവസമയി ഒരു കര്യം ചോദിയ്ക്കണം എന്നുകരുതുന്നു..,.രഹുല്‍ നല്ല പുളിയുള്ള ഈ മാങ്ങകള്‍ കടിക്കുമ്പോളെല്ലാം ഒരു കണ്ണു, മാത്രം ചിമ്മുന്നതു എന്താ, അദ്യ മാങ്ങ കടികുമ്പോലൊക്കെ ഞാന്‍ ചോദിക്കണം എന്നു കരുതിയിരുന്നതാ..

അതിരെ, എനിക്കു നിന്നെ ഇഷ്ടം ആണനു സൈറ്റ് അടിയിലൂടെ നിനക്കു മനസിലായി അല്ലേ., എന്റെ ക്ളാസ്സിലെ അവസനത്തെ ബഞ്ചിലിരിക്കുന്ന പക്രു പറഞ്ഞതു, ഒരു പെങ്കുട്ടിയോട് ഇഷ്ടം തോന്നിയാല്‍, ഒരുകണ്ണടച്ചു കാണിച്ചാല്‍ അവര്‍ക്കു മനസിലാവും എന്നാ. ഈ മാവിലെ അവസാനത്തെ മാങ്ങയും വേണ്ടി വന്നല്ലോ നിനക്കു അതു മനസിലാക്കാന്‍. എന്നാലും ഈ മാസ്സാല മാങ്ങ കടിച്ചപ്പോളെക്കും നീ എന്നെ തിരിച്ചറീഞ്ഞല്ലോ ഏന്റെ ആതിരെ..
രഹുല്‍, എന്റെ ക്ളാസ്സിലെ മുന്നിലെ ബഞ്ചിലിരിക്കുന്ന സൌമിനിയോടു,മന്താരപൂക്കളും, മഞ്ഞ പൊട്ടും ഇഷ്ടം ആണോ എന്നു ചോദിച്ചാല്‍, രണ്ടു കണ്ണുകളും അടച്ചു കാണിക്കും, ഇഷ്ടം അല്ല എങ്കില്‍ രണ്ടുകണ്ണുകളും അടച്ചാലും മതിയെന്നു അവള്‍ പറയും, ഇവിടത്തെ മവിലെ ആദ്യത്തെ മാങ്ങ കടികുംമ്പോല്‍ മുതല്‍ ഞാന്‍ രണ്ടു കണ്ണുകളും അടച്ച് കാണിക്കുമായിരുന്നു എന്നിട്ടും രഹുല്‍ മനസ്സിലാക്കിയില്ലല്ലോ എന്നെ., ജീവന്‍ വില്ലയിലെ, റൊബിന്റെ വീട്ടില്‍ ഇനിയും മാങ്ങകളുണ്ട്., ഞാന്‍ പോകുവാ, എവിടത്തെ മാവു ഇനി എന്നാ പൂക്കുകാ...രഹുല്‍.


Thursday, August 20, 2009

എത്രസുന്ദരമീ “ബൂലോകം”, അതിലെന്റെ മലയാളം


എനിക്കെന്തിഷ്ടമാണെന്നറിയുമോ
എന്റെയമ്മയെ, മലയാളിയമ്മയെ,
എന്റെ മലയാളം, നമ്മുടെ മലയാളം.
മാവേലിമലയാളം, ഭൂമിമലയാളം, മലയാളം

* * * * * * * * * * * * * * * * * * * * * * * *
അമ്മയെന്നൊതി പഠിപ്പിച്ചയെന്നമ്മതന്‍മടിയി
ലിരുന്നചച്ഛനെന്‍കൈപിടിച്ച് ധാന്യത്തില്‍കോറിയ
മലയാളം, ഇന്നുമെന്‍ അംഗുലമെഴുതുമപൂര്‍വ്വം
എങ്കിലുമതെന്നാത്മവും മെന്നമ്മതന്‍ ചേതനയും.

ജീവിതമേഖലതാണ്ടി തേടിയലഞ്ഞിെയിട
ത്തുടയോരെ പിരിഞ്ഞു ഞാന്‍നേകനായെങ്കിലും
ഭാഷ തന്നോര്‍മ്മയൊരു നൊമ്പരമായതൊരേറ്റമായ്
തിങ്ങി വിങ്ങിയെന്നന്തരംഗങ്ങളില്‍.

ശാന്തതതേടിഞാനേറുമാടത്തിലേകനാകുമ്പോള്‍
ഗ്രാമത്തെ മോഹിച്ചു, തുറന്നിട്ട ജാലകവാതിലില്‍
ഇന്നലെ കണ്ടതു അംബരംചുമ്പിയ സൌദങ്ങളും,
അഞ്ഞനംപൂകിയ താരകമെഴിഞ്ഞൊരാകാശവും

ഇന്നു ഞാന്‍ കാന്നുന്ന വിന്‍ഡോസീല്‍
അര്‍പ്പിത മനസിന്റെ സഞ്ചയവും, വിഹ്വലത
ലയിപ്പിച്ചതിലര്‍ഹത തേടുന്ന സൃഷ്ടികളും.
സുന്ദരമായൊരുപിടി മോഹങ്ങളും, ദുഖഭാരങ്ങളും.

പക്ഷംമ്പിടിക്കുവാന്‍ ചാരത്തുനിര്‍ത്തുവാന്‍, സ്നേഹ
ശാസനയോതുവാന്‍, നേര്‍വഴികാട്ടുവാന്‍,
ചങ്ങാലികൂട്ടമ്പോലൊരുപാടു ചങ്ങാതിയേതേടി
ഞാനെന്നക്ഷരകൂട്ടത്തെ അടിയറവെക്കുമ്പോള്‍.

അമ്മിഞ്ഞ നല്‍കിയെന്നാത്മാവു പകര്‍ത്തിയെ
ന്നാദ്യക്ഷരങ്ങളെ, എന്നാത്മസങ്ങര്‍ഷങ്ങളെ.
അര്‍ഹിത പരിലാലനങ്ങളില്‍, അഭംഗുരം
നിരത്തിയ ഗ്ഗൂഗിളെ നിനക്കൊരായിരം വന്ദനം

ആദ്യപാഠങ്ങളെ, പവിത്രമെന്‍ വിദ്യാലയങ്ങളെ
ഗുരുക്കളെ, സഹപാഠികളെയെരുമാത്രയെങ്കിലും
ഓര്‍മ്മയില്‍ വിരിയിക്കാനിത്തിരിയിടമേകിയ
മനസിനു നിനക്കു നൂറുപുണ്യമെന്നൂറായുസും

ആഗോളവല്‍ക്കരണത്തിലും, ആംഗലേയാലിംഗനത്തിലു
മവശേഷിക്കുമീ മലയാളനന്‍മ്മയെ.,മലയാളിയമ്മയെ,
മാനവഗ്രഹത്തിന്റെ മച്ചോളമ്മുയര്‍ത്തുവാന്‍
മാനസമുണ്ടായ ബൂലോകമെ നന്ദി, നിനക്കുനമ്മ
.

എനിക്കെന്തിഷ്ടമാണെന്നറിയുമോ
എന്റെയമ്മയെ, മലയാളിയമ്മയെ,
എന്റെ മലയാളം, നമ്മുടെ മലയാളം.
മാവേലിമലയാളം, ഭൂമിമലയാളം,
അതികതുംഗപദത്തിലെത്രസുന്ദരമീ
“ബൂലോകം”, അതിലെന്റെ മലയാളം.

Monday, August 17, 2009

ചിങ്ങം ഒന്ന്, ബ്ലോഗ്ഗര്‍ കൂട്ടത്തിന്നു ഓണാശംസകള്

പൊന്നിന്‍ ചിങ്ങമാസത്തിലെ, വിളവെടുപ്പുത്സവമായ പൊന്നൊണത്തിനും, മാവേലിമന്നന്റെ എതിരെല്പ്പ്പിനുമായി. നാടും, നഗരവും, ഒരുങ്ങുമ്പോള്‍,......തുംമ്പയും, തുളസിയും, ചെത്തിയും, ചെന്താമരയും, പൂവട്ടിയും, പൂക്കാളങ്ങളും , കളിയുഞ്ഞാലും, പുത്തനുടുപ്പും, ഓണത്തപ്പനും, മാലോകരൊന്നെന്ന സങ്കല്‍പ്പവുമൊക്കേ ഗ്രഹാതുരതയുണര്‍ത്തുന്ന ഓര്‍മ്മ്കള്‍ നല്ല്കി, അതിസുന്ദരവും, ശ്രേഷ്ടതരവുമായ കാലഹട്ടത്തെ ഒന്നാകെ ഓണം ടെലിവിഷനുകല്‍ അപഹരിചപ്പോള്‍, അനിവാര്യമായ സാഹൊദര്യത്തിന്റെ, സന്തോഷത്തിന്റെ ഒരു കൂട്ടായിമ, മന്നവരേവരരും സ്വപ്നം കാണുനുണ്ടാാവും.
പുഞ്ചിരിയില്‍ ചാലിച്ച രണ്ടക്ഷരക്കുട്ടത്തിന്റെ ഒരു നനുത്ത, സ്പര്‍ശം കൊണ്ട് നമ്മുക്ക് പരസ്പരം സന്തോഷത്തിന്റെ, സഹോദര്യത്തിന്റെ സ്നേഹം കൈമറാം, ഒപ്പം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ നല്ല ഒരു ഓണം വിഭാവനം ചെയ്തുകൊണ്ട്, നമുക്കാശംസിക്കാം.........
ഓണാസംശകള്‍..........മംഗളാശംസകള്‍…..ബ്ളോഗ്ഗര്‍ കൂട്ടത്തിനു, എന്റെ ഹൃദയം നിറഞ്ഞ നന്‍മ്മയുടെ. നേര്‍മ്മയുടെ, ശുഭാശംസകള്‍..........


Thursday, August 13, 2009

ഡിസ്കൌണ്ട് ഓണം വരവായി


ഓണം വരവായി......ഓണപൂക്കള്‍ തളിരിടുകയായി.......
കനത്ത മാനം നിറച്ചാര്‍ത്തണിയുകയായി...
തോര്‍ന്ന മഴയുടെഗന്ധം മണ്ണില്‍നിന്നും ഉയരുകയായി
തുമ്പയും കോളാമ്പിയും, അല്ലിപൂക്കളും നാമ്പിടുകയായി

പഴയ കോടികള്‍ പൊടിതട്ടി നിവര്‍ത്തുകയായി
ഡിസ്കൌണ്ട് മേളകള്‍ തുടങ്ങുകയായി
മഹാനായ മഹാബലിയെ; മഹത്തായ സംസ്കാരത്തെ
മഞ്ഞച്ചുവയിലും നോക്കുകുത്തി പോലെ നിര്‍ത്തുകയായി
എങ്കിലും കാത്തിരിക്കാം, കള്ളവുമില്ല, ചതിയുമില്ലാത്തൊരു കാലം