.......എന്നിട്ടും താങ്കള്‍ വന്നല്ലോ.., നന്ദിയുടെനിക്ക് സ്നേഹപൂര്‍വ്വം, നല്ലത് ഭവിക്കാന്‍ പ്രാര്‍ത്ഥനയോടെ...........

Thursday, August 20, 2009

എത്രസുന്ദരമീ “ബൂലോകം”, അതിലെന്റെ മലയാളം


എനിക്കെന്തിഷ്ടമാണെന്നറിയുമോ
എന്റെയമ്മയെ, മലയാളിയമ്മയെ,
എന്റെ മലയാളം, നമ്മുടെ മലയാളം.
മാവേലിമലയാളം, ഭൂമിമലയാളം, മലയാളം

* * * * * * * * * * * * * * * * * * * * * * * *
അമ്മയെന്നൊതി പഠിപ്പിച്ചയെന്നമ്മതന്‍മടിയി
ലിരുന്നചച്ഛനെന്‍കൈപിടിച്ച് ധാന്യത്തില്‍കോറിയ
മലയാളം, ഇന്നുമെന്‍ അംഗുലമെഴുതുമപൂര്‍വ്വം
എങ്കിലുമതെന്നാത്മവും മെന്നമ്മതന്‍ ചേതനയും.

ജീവിതമേഖലതാണ്ടി തേടിയലഞ്ഞിെയിട
ത്തുടയോരെ പിരിഞ്ഞു ഞാന്‍നേകനായെങ്കിലും
ഭാഷ തന്നോര്‍മ്മയൊരു നൊമ്പരമായതൊരേറ്റമായ്
തിങ്ങി വിങ്ങിയെന്നന്തരംഗങ്ങളില്‍.

ശാന്തതതേടിഞാനേറുമാടത്തിലേകനാകുമ്പോള്‍
ഗ്രാമത്തെ മോഹിച്ചു, തുറന്നിട്ട ജാലകവാതിലില്‍
ഇന്നലെ കണ്ടതു അംബരംചുമ്പിയ സൌദങ്ങളും,
അഞ്ഞനംപൂകിയ താരകമെഴിഞ്ഞൊരാകാശവും

ഇന്നു ഞാന്‍ കാന്നുന്ന വിന്‍ഡോസീല്‍
അര്‍പ്പിത മനസിന്റെ സഞ്ചയവും, വിഹ്വലത
ലയിപ്പിച്ചതിലര്‍ഹത തേടുന്ന സൃഷ്ടികളും.
സുന്ദരമായൊരുപിടി മോഹങ്ങളും, ദുഖഭാരങ്ങളും.

പക്ഷംമ്പിടിക്കുവാന്‍ ചാരത്തുനിര്‍ത്തുവാന്‍, സ്നേഹ
ശാസനയോതുവാന്‍, നേര്‍വഴികാട്ടുവാന്‍,
ചങ്ങാലികൂട്ടമ്പോലൊരുപാടു ചങ്ങാതിയേതേടി
ഞാനെന്നക്ഷരകൂട്ടത്തെ അടിയറവെക്കുമ്പോള്‍.

അമ്മിഞ്ഞ നല്‍കിയെന്നാത്മാവു പകര്‍ത്തിയെ
ന്നാദ്യക്ഷരങ്ങളെ, എന്നാത്മസങ്ങര്‍ഷങ്ങളെ.
അര്‍ഹിത പരിലാലനങ്ങളില്‍, അഭംഗുരം
നിരത്തിയ ഗ്ഗൂഗിളെ നിനക്കൊരായിരം വന്ദനം

ആദ്യപാഠങ്ങളെ, പവിത്രമെന്‍ വിദ്യാലയങ്ങളെ
ഗുരുക്കളെ, സഹപാഠികളെയെരുമാത്രയെങ്കിലും
ഓര്‍മ്മയില്‍ വിരിയിക്കാനിത്തിരിയിടമേകിയ
മനസിനു നിനക്കു നൂറുപുണ്യമെന്നൂറായുസും

ആഗോളവല്‍ക്കരണത്തിലും, ആംഗലേയാലിംഗനത്തിലു
മവശേഷിക്കുമീ മലയാളനന്‍മ്മയെ.,മലയാളിയമ്മയെ,
മാനവഗ്രഹത്തിന്റെ മച്ചോളമ്മുയര്‍ത്തുവാന്‍
മാനസമുണ്ടായ ബൂലോകമെ നന്ദി, നിനക്കുനമ്മ
.

എനിക്കെന്തിഷ്ടമാണെന്നറിയുമോ
എന്റെയമ്മയെ, മലയാളിയമ്മയെ,
എന്റെ മലയാളം, നമ്മുടെ മലയാളം.
മാവേലിമലയാളം, ഭൂമിമലയാളം,
അതികതുംഗപദത്തിലെത്രസുന്ദരമീ
“ബൂലോകം”, അതിലെന്റെ മലയാളം.

4 comments:

 1. ബൂലോകത്ത് ഹരിശ്രീ മലയാളത്തില്‍ കുറിക്കുന്ന സുഹൃത്തിന് ആശംസകള്‍. ആദ്യം എന്റെ കമന്റ് തന്നെ ഇരിക്കട്ടെ.പിന്നെ പരീക്ഷണങ്ങള്‍ നടത്തി ഈ നിറങ്ങളൊക്കെ അല്പദിവസം കഴിഞ്ഞു മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു.

  ReplyDelete
 2. ആദ്യപാഠങ്ങളെ, പവിത്രമെന്‍ വിദ്യാലയങ്ങളെ
  ഗുരുക്കളെ, സഹപാഠികളെയെരുമാത്രയെങ്കിലും
  ഓര്‍മ്മയില്‍ വിരിയിക്കാനിത്തിരിയിടമേകിയ
  മനസിനു നിനക്കു നൂറുപുണ്യമെന്നൂറായുസും
  കൊള്ളാം ഇഷ്ടപ്പെട്ടു

  ReplyDelete