
എന്‍ ജീവിതയാത്രയില്‍ പറയുവാന്‍
മറന്നുപോയ പ്രണയമാണ് നീ.
നിന് യൌവനമൊരു പനിനീര്പുഷ്പ്മാ
യെന്മനസില്വിരിഞ്ഞുനിന്നു
മ്യദുനിലാരാവില് നിന്സുഗന്ധമൊരു
കുളിര്‍തെന്നലായെന്നെ തഴുകിയല്ലോ
നിന്മന്ദഹാസമെന് അകതാരില്‍
സങ്കല്പഗോപുരമുയര്ത്തിയല്ലോ
വസന്തങ്ങള്നിന്നില് പൂക്കള്വിരിച്ചപ്പോള്
പൂവട്ടിയുമായ് നിന്നരികിലെത്തി ഞാന്‍
ഒരുമിച്ചു പൂക്കളംത്തീര്ത്തപ്പോളൊരു
പൂ നിനക്കായ് കരുതിവച്ചു,കാത്തിരുന്നു
പൂമ്പൊടി തൊട്ടില്ല ആപൂവിന്
സുഗന്ധവുമറിഞ്ഞീല,നിറവുംനീകണ്ടില്ല,
എങ്കിലും, വാടാതെകരിയാതെ
കാത്തുവച്ചു, നിനക്കായ് കാത്തിരുന്നു
സഖികളുമെരുമിച്ചു കളിചിരികൂടുമ്പോളതി
ലൊരുസഹചരനായ് ഞാന്വന്നിരുന്നു
അവരതം നീയറിഞ്ഞില്ലയെന്‍ അനന്ത
മോഹത്തിന്നാഴങ്ങളൊരിക്കല് പോലും
പടികളില്നിന്പദചലനം കേള്‍ക്കുവാന്‍
പഥികനായ് നിന്നുഞ്ഞാന്‍ വഴിയരികില്‍
പറയുവാന്മുതിരുവാന് പലവട്ടമുരുവിട്ട
പുതുമയാംപദമെല്ലാം പറവയായ് പറന്നുപോയ്
ഒരുവട്ടം പറയാതെയറിയുമെന് മനമെന്നു
പലവട്ടം മനസ്സില്മോഹിച്ചിരിന്നു
പറയാത്തമോഹങ്ങള് കൊണ്ടൊരു കളിവീടു
തീര്‍ത്തുഞാന്‍ പടികള്തുറന്നിട്ടു കാത്തിരുന്നു
രാവേറെയായ് രാഗവുംകഴിഞ്ഞാട്ടവും നിലച്ചു
അറിയാത്തൊരപരനായ് പടിയിറങ്ങി നീ
അറിയാതെ ഞാനും തരിച്ചുനിന്നു,
പിന്നിലിടറിയപാദമായ് തളര്‍ന്നിരുന്നു
മേഘംനിറച്ചുവാനംകറുത്തു, തോടുനിറച്ചാ
മേഘംപൊഴിഞ്ഞു, ഈറയണിഞ്ഞാ ഭൂമിയുറഞ്ഞു
മാനംതെളിഞ്ഞാറു നിറഞ്ഞൂ, പൂക്കള്വിരിച്ചാ
ഞാവല്പൊഴിഞ്ഞു,മഞ്ഞുനിറച്ചാപുല്മേടുംവിരിഞ്ഞു
അറിയുന്നൊരീക്കിളി പോയ് മറഞ്ഞെങ്കിലും
അറിയാത്തൊരിണക്കിളി കൂട്ടുവന്നു, എങ്കിലും
വാടാത്തപൂക്കളും പറയാത്തമോഹവും
മധുരിക്കുമോര്മ്മയാണിന്നു മെന്നും
Nannayirikkunnu,manasil pranayam nirayunnu. PRADEESH
ReplyDeleteആ മിഴിയിലെ ലാസ്യം കണ്ടുരുകി-
ReplyDeleteയാരവളോടാദ്യം ചൊല്ലുന്നതിഷ്ടമെന്ന്,
അവനുള്ളതാണവളുടെ പ്രേമമാം,
പാനപാത്രമെന്നോര്ക്കണമായിരുന്നു നീ!
--------------------------------
കവിത നന്നായിരുന്നു. പ്രണയത്തിന്റെ ചൂട് ആവോളമുണ്ട്. ഇത്തിരി അക്ഷരതെറ്റുകളുണ്ട്.. തിരുത്താന്‍ ശ്രമിക്കുക. ഭാവുകങ്ങള്‍!
ഈ പ്രണയത്തിന് ഒരു വശപ്പിശകുണ്ട് ,,അഗമ്യ ഗമനം അറിയാതെ സംഭവിച്ചിട്ടുണ്ട് .ഈ വരികള്‍ നോക്കൂ ..
ReplyDelete"സഖികളുമെരുമിച്ചു കളിചിരികൂടുമ്പോളതി
ലൊരുസഹജനായ് ഞാന്വന്നിരുന്നു"
കൂട്ടുകാരും ഒരുമിച്ചു നീ കളിച്ചു ചിരിച്ചു ഇരുന്നപ്പോള്‍ ഞാന്‍ സഹജനായ് വന്നു ..സഹജന് എന്നാല്‍ സഹോദരന് (കൂടെ ജനിച്ചവന്, ആങ്ങള എന്നാണു അര്‍ഥം )അപ്പോള്‍ കവി അവളെ പെങ്ങളായി കണ്ടു എന്നാണു .അവള് ആങ്ങള യായും കണ്ടുകാണും .ആങ്ങളയും പെങ്ങളും തമ്മില്‍ പ്രണയിക്കാന്‍ പാടില്ലല്ലോ അങ്ങനെ സംഭവിച്ചാല്‍ അത് അഗമ്യ ഗമനം ആകും ..
തെറ്റ് ചൂണ്ടിക്കാട്ടിയത്തിനു നന്ദി,
ReplyDeleteസഹജന് എന്ന വാക്കിനു സഹോദരന് എന്നുമാത്രമല്ല അര്‍ഥം, ഒരേ സംഘത്തില്പ്പെട്ടവന്
സഹജനങ്ങള്‍, ഒരേ മതസംഘടനയിലെ അംഗം, എന്നുകൂടിയുണ്ട് അര്‍ഥം.
വരിക..വരിക..സഹജരെ എന്ന പാട്ട് ഓര്‍മ്മയില്ലേ..?.
സഖികളുമോരുമിച്ചു കളിചിരികൂടുമ്പോള് ആ കൂട്ടത്തില്‍ ഒപ്പമുണ്ടായിരുന്നു എന്നേ അര്‍ത്ഥമാക്കുന്നുള്ളൂ,
പ്രണയിനി കളികൂട്ടുകാരനില് ഇവിടെ പ്രണയം കണ്ടെത്തിയിരുന്നില്ല, എന്നാല്‍ കൂടുകാരന് അങ്ങനെ ആയിരുന്നില്ല, ഒരിക്കല്‍ പോലും പ്രകടിപ്പിക്കാത്ത പ്രണയമോഹ ഭംഗം ഒരിക്കലെങ്കിലും മധുരിക്കും ഓര്‍മ്മകളാവും
സഹജന് എന്ന പ്രയോഗം മാത്രം ഒരു ചേര്‍ച്ചയില്ലാത്തതായി.
ReplyDeleteഎന്നാലും മറ്റു വരികളിലെ മനോഹാരിത അതിനെ മറയ്ക്കുന്നു.
സഹജന് എന്നതിന്റെ അര്‍ഥം സഹോദരന് എന്ന് തന്നെയാണ്. വിശാലമായ അര്‍ഥത്തില്‍ അത് പ്രയോഗിക്കുന്നുവെന്നേയുള്ളു. “എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാരാണ്” എന്നത് പോലെ. (ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിച്ചതാണ്. ഇപ്പോള്‍ പ്രയോഗത്തിലൂടെ അര്‍ഥവ്യത്യാസം വന്നിട്ടുണ്ടോ എന്ന് അറിയില്ല)
പ്രിയ സുഹൃത്തെ മലയാള ഭാഷയില്‍ സഹജന് എന്നാല്‍ കൂടെ ജനിച്ചവന് ,സഹോദരന് എന്ന അര്‍ഥം മാത്രമേ ഉള്ളൂ .
ReplyDeleteസഹജനം എന്നാല്‍ കൂടെ നടക്കുന്നവര്‍ എന്നാണു ,,പക്ഷെ ഇത് വേറെ വാക്കാണ് ..സഹജനും സഹജനവും രണ്ടും രണ്ടാണ് എന്ന് മനസിലാക്കുക .എവിടെയെങ്കിലും ആരെങ്കിലും ഉപയോഗിച്ച് എന്ന് കരുതി അത് ശരിയായി അന്ഗീകരിക്കപ്പെടില്ല .
കൊള്ളാം,
ReplyDeleteരമേശേട്ടന്റെയും, അജിത്തേട്ടന്റെയും അഭിപ്രായം ശ്രദ്ധിച്ചല്ലോ..അതാണതിന്റെ ശരി.
പറയാത്തമോഹങ്ങള് കൊണ്ടൊരു കളിവീടു
ReplyDeleteതീര്‍ത്തുഞാന്‍ പടികള്തുറന്നിട്ടു കാത്തിരുന്നു...
മനോഹരം, ഈ വരികള്‍
ReplyDeletetheerchayayum, prayathe ariyendathu thanneyanu pranayam.....
ReplyDeletesundaram
ReplyDeletesusmitam
subashitam
i varikal
sakalpalokathe
kutukara rasheedkalladi
pranayatil en netakal okayum
ReplyDeleteatintan alatali pachilil,
paripavum ilathe paratiyum ilathey
pranayameney parityjichu.