.......എന്നിട്ടും താങ്കള്‍ വന്നല്ലോ.., നന്ദിയുടെനിക്ക് സ്നേഹപൂര്‍വ്വം, നല്ലത് ഭവിക്കാന്‍ പ്രാര്‍ത്ഥനയോടെ...........

Monday, November 2, 2009

അവള്‍ ചിരിച്ചാല്‍ "ഡയമണ്ട്" ചിതറും....!

അവള്‍ ചിരിച്ചാല്‍ മുത്തുചിതറും........ ആമുത്തോ നക്ഷത്രമാകും.....

ഈ പാട്ടുകേള്‍ക്കുമ്പോള്‍ അമ്മാവന്‍ ചന്ദ്രേസേനനെ ഓര്‍മ്മവരും, ഞങ്ങള്‍ നല്ല ഫ്രെണ്ടസിനെപോലെയാണ് എന്നോടു വളരെ സ്നേഹവും, വാത്സല്യവുമാണ്താനും. കോളേജില്‍ പോകാന്‍ തുടങ്ങിയപ്പൊ ഇനി ഒരു ഗേള്‍ഫ്രണ്ട്ഒക്കെ ആവാം എന്ന് അഡ്വൈസ് തന്നതു കരളലിയിപ്പിക്കുന്ന സ്നേഹവാത്സല്യമായാണ് എന്റെ മനസ്സിലേക്ക് അപ്പ്ലോഡ് ചെയ്തത്.

സ്റാര്‍സിംഗറില്‍ ഒരു കണ്ടസ്റ്റന്റ് ഈ പാട്ടുപാടാന്‍ വന്നപ്പോ അമ്മാവന്‍ പറഞ്ഞതു ഓര്‍മ്മവന്നു. ചന്ദുമാമയുടെ ചെറുപ്പത്തിലെ പ്രേമഭാജനം ഇന്ദുലേഖയെപ്പറ്റിയും, ആദ്യമായി തറവാട്ടില്‍ ഇന്ദു പാലുകൊണ്ടുവന്നപ്പൊ കണ്ടതും, ഇഷ്ടമയത്തും, പിന്നെ ആരും അറിയതെ പാതാളം ഗീത തീയറ്ററില്‍പോയി വിലക്കുവാങ്ങിയവീണ ഏന്ന സിനിമ കണ്ടതും, ഈഗാനം വന്നപ്പോ കൈകളില്‍ തൊട്ടതും ഒക്കെ, അതിനാല്‍ ഈ ഗാനം മാമനു അത്രപ്രിയപെട്ടതാണെന്നും അങ്ങനെ... അങ്ങനെ....

ചന്തുമാമനോടുള്ള സ്നേഹംകാരണം എന്റെമൊബൈലില്‍ ഈ ഗാനം ലോഡ്ചെയ്തുവച്ചു, മാമന്‍വരുമ്പോള്‍ ഞാനതു കേള്‍പ്പിക്കും അപ്പോള്‍ ആശാന്‍ റോമാന്റിക് ആവും, പിന്നെ നല്ല കഥകള്‍ വരും.. എല്ലാം കേള്‍ക്കാന്‍ നല്ലരസം ആണ് പഴയ റോമാന്റിക് സ്റൈല്‍സ്. ലവ്വിലും ആന്റിക് സ്റ്റയില് പരീക്ഷിക്കുന്നതു ഒരു വെറൈറ്റി ആണ് ഇപ്പോള്‍.രാവിലെ മില്‍മഡയറിയില്‍ പാലുവാങ്ങാന്‍ ഇറങ്ങുമ്പോളാണ് അമ്മ പറഞ്ഞതു, പാലു വടക്കേലെ വീട്ടീന്നുവാങ്ങിയാല്‍ മതി, അവിടെ പുതിയ വാടകക്കാരുവന്നു. എല്ലാം പറഞ്ഞുവച്ചിട്ടുണ്ടെന്ന്.

വടക്കേലെ ഉമ്മറപ്പടിയില്‍ മീശക്കാരന്‍ ചേട്ടന്‍, ഭാസുരന്‍പിള്ള വിശേഷം ചോദിച്ചു, പിന്നെ കഥപറയലായി, പട്ടാളകഥകല്‍ എവെറസ്റ്റ് എവെറസ്റ്റ് കയറാന്‍ തുടങ്ങി, അക്ഷമയൊടെ ചോദിച്ചു, പാലു തരാമോ, അയാല്‍ അകത്തെക്കുവിളിച്ചു..രമണി.. രമണി അവിടെ അനക്കമൊന്നും കണ്ടില്ല. അല്‍പം ഉച്ചത്തില്‍ അയാല്‍ വിളിച്ചു, അപ്പോളേക്കും രമണിചേച്ചിവന്നു.... അയാള്‍ ചോദിച്ചു..നീയിതെവിടെ, ഈ കോച്ചന് പാലു കൊടുക്ക്.

രമണിചേച്ചി പറഞ്ഞു, ഇപ്പൊ വരാം, ഞാന്‍ ഇന്ദുവിന്റെ അടുത്തയിരുന്നു. ഇന്ദുലേഖയുടെ കാലിലെമുറിവില്‍ മരുന്നുവക്കായിരുന്നു, ദേഹത്തിനു അല്‍പം ചൂടുണ്ടു, എന്തൊ ക്ഷീണം പോലെ നിങ്ങള്‍ പുറത്തുപോയിവരുമ്പോള്‍, അല്‍പം പൊടിയരി വാങ്ങി വരുമോ, മോനെ ഇതാ വരുന്നു.., അവര്‍ അകത്തെക്കുപോയി.

ഭാസുരന്‍ ചേട്ടന്‍ അടുത്തുണ്ടെങ്കിലും, ഹൃദയതില്‍ ഒരു തിരമാലയുയര്‍ന്നു, പാല്‍ക്കാരി ഇന്ദുലേഖ, ഗോഡ്, ചന്ദുമാമയുടെ ഇന്ദുലെഖയുടെ ഒരു പുനര്‍ജനനം മനസില്‍ തെളിഞ്ഞുവന്നു ഇവരുടെ പ്രായംനോക്കുമ്പോള്‍. അവള്‍ ചിരിച്ചാല്‍....... ചിന്തകള്‍ക്കൊപ്പം ഒരു സൈഡ് ട്രാക്കില്‍. എന്നാലും ഒന്നു കാണാന്‍ കഴിഞ്ഞെങ്കില്‍. എങ്ങനെ ഡീറ്റയില്‍സ്സ് ചോദിക്കും.. ഇനിയും സമയം ഒണ്ടല്ലോ. അവര്‍ പാലുമായി വന്നു, ആങ്ങ്സൈറ്റിയില്‍ മുങ്ങിയ മനസ്സുമായി ഞാന്‍ ഗേറ്റ് കടന്നു.

തിരികെവന്നു പാലു അമ്മക്ക് കൊടുത്തിട്ട് പരാതി പ്ളേ ചെയ്തു. അയാള്‍ ഭയങ്കര കത്തിയാണമ്മെ, ഒരു നൂറുകൂട്ടം ചോദ്യങ്ങളും പിന്നെ കുറെ പട്ടാള കഥകളും,ഡയാലിസിസ്സ് ചെയ്തെടുത്തപോലെ, ഇരനോക്കിയിരിക്കുന്ന സിംഹത്തിന്റെ മുഖം ആണ് അയാള്‍ക്ക്. എന്നാപിന്നെ നീ നാളെമുതല്‍ പോണ്ട, ശ്രീ കുട്ടനെ വിടാം അവന്‍ കുട്ടിയാവുമ്പോള്‍ അയാളൊന്നും പറയില്ല, പോട്ടെ...നീ കോളേജില്‍ പോ, അമ്മയുടെ സ്വാന്തനം.

എന്നാലും ഇന്ദുലേഖ, മൊബൈലില്‍ പാട്ടു ഒന്നു പ്ളേ ചെയ്തുനോക്കി. അവള്‍ ചിരിച്ചാല് മുത്തു ചിതറും…., സുന്ദരമായൊരുമുഖം മനസ്സില്‍വിരിഞ്ഞു, ആ പാരന്റ്സിന്റെ ഫീച്ചേഴ്സ് നോക്കിയല്‍ ഒട്ടും മോശമാകാന്‍ വഴിയില്ല, മാമന്റെ ഇന്ദുലേഖയും ബ്യൂട്ടിയായിരുന്നു. ഈ ഒ. ചന്ദുമേനോന്‍ എന്നയാല്‍ ഒരു ലവ്വിംഗ് ജീനിയസ്സ് ആയിരിന്നിരിക്കണം. അല്ലെങ്കില്‍ ഇത്ര എവെര്‍ലാസ്റിംഗ് ബ്യൂട്ടിഫുള്‍ നെയിം നായികക്കിടില്ലായിരുന്നു. ക്ളാസ്സിലിരിക്കൂമ്പോള്‍ ഇന്ദുലേഖയെ ബൂക്കില്‍വരച്ചുനോക്കി, ശരിയായില്ല, ക്ളാസ്സിലെ എല്ലാ ഇന്ദുലേഖമാര്‍ക്കും നമ്മള്‍ ടൂണിങ്ങ്ഫോര്‍ക്ക് ഇടുക്കുമ്പോള്‍ തന്നെഫ്രീക്കന്‍സി പിടികിട്ടും എന്നാപിന്നെ, ലോക്കല്‍ ഇന്ദുലേഖയാണ് ഈസ്സി. ആ മുഖമൊന്നുകണ്ടിരുന്നെങ്കില്‍. ദിവാസ്വപ്നവും, നൈറ്റ് ഡ്രീംസും സിനിമകണ്ടു ടയേഡായാണ് ഉറങ്ങിയതു.

രാവിലെ പാല്‍കുപ്പിയെടുക്കാന്‍ കിച്ചണില്‍ ചെന്നപ്പൊ അമ്മയുടെ ഒരു ക്വസ്റ്റിന്‍ മാര്‍ക്കുനോട്ടം, ഇന്നൂടെ പോയിനോക്കാമമ്മേ ഇന്നലെ ആദ്യമായതിനാലാവും, പിന്നെ ഞാന്‍ അടുക്കളയുടെ വശത്തൂടെ പോകു. കത്തിയില്‍ നിന്നും രക്ഷപെടല്ലോ. നീയെന്തിനാ ഇത്രകഷ്ടപെട്ടുപോകുന്നതു, ശ്രീയെവിടാം എന്നമ്മപറഞ്ഞത് പാതിയേകേട്ടുള്ളു ഞാനവരുടെ ഗേറ്റ് കടന്നു. അമ്മക്കറിയില്ലല്ലോ അടുക്കളപുറത്തിലെ ഹിഡന്‍ ഫയല്‍സ് പ്രിവ്യ കാണാനുള്ള ഓപ്ഷന്‍സ്.

ഭാഗ്യം കാളകൂടം സിറ്റൌട്ടില്‍ ഡിസ്പ്ളെയിലില്ല, വാഴതോട്ടത്തിന്റെ സൈഡിലൂടെ വീടിന്റെ ബാക്ക് ടാര്‍ഗറ്റ് ചെയ്തു. മനസ്സില്‍ ഇന്ദുലേഖയും, ഒരു എം പി ത്രി ഫയല്‍ ഒപ്പണ്‍ ആക്കിയപോലെ ജയ്ഹോ… ജയ്ഹോ…മൊബൈല്‍ എടുക്കാമായിന്നു, ആദ്യമായികാണുമ്പോള്‍ ഈയര്‍ ഫോണിലൂടെ അവള്‍ ചിരിച്ചാല്‍ മുത്തു ചിതറും….കേള്‍ക്കാമായിരുന്നു….. മാമനെപ്പോലെ അദ്യാനുരാഗത്തിന്റെ ഓര്‍മ്മക്ക് ഹാര്‍ഡ്ഡിസ്ക്കില്‍ പെര്‍മനെന്റ് റൈറ്റ് ചെയ്തുവക്കാമായിന്നു, എന്നലും ഈ ലവ്, അദ്യാനുരാഗം ഒക്കെ ഹെറിഡിറ്ററി ആയിവുമോ, അമ്മാവന്റെ പാല്‍ക്കാരി ഇന്ദുലേഖ, പിന്നെ എന്റെയും അങ്ങനെ ആവുമോ...?

ആരേയും കാണുന്നില്ലല്ലോ, സൌണ്ട്നു ബാസ്സ് കൂട്ടിവിളിക്കാം, എന്തുവിളിക്കണം, ഇന്ദുവെന്നു വേണൊ, വേണ്ടാ, വല്ലതും തോന്നിയാലോ, നാളെയാവട്ടെ. ചേച്ചി…. ചേച്ചി…എന്നുവിളിച്ചു, ദൈവമേ, കമാണ്ട് മാറി ഇന്ദുലേഖ വന്നിരുന്നെങ്കില്‍. പ്രോഗ്രാം ശരിയായിന്നു. ചേച്ചിതന്നെവന്നു ചിരിച്ചുകൊണ്ടു, എന്നിട്ടുപറഞ്ഞു മോനല്‍പം നിക്കണേ..ഞാന്‍ ഇന്ദുവിനെകറന്നിട്ടുവരാം, ഇന്നല്പ്പം വൈകിപോയി.

ഹാര്‍ഡ് ഡിസ്കില്‍ ഒരു മിന്നല്‍, 400 കെ. വി. പവര്‍ പാസ്സ് ചെയ്തപോലെ ഒരു ഫീലിംഗ്സ്, പുകമാത്രം വന്നില്ല തൊഴുതിലേക്ക് നോക്കി, ഇന്ദു എന്നെ നോക്കി ഒന്നു ചിരിച്ചു. വീട്ടിലെത്തി അദ്യം ചെയ്തതു മൊബൈല്‍ എടുത്ത് ആ പാട്ടു ഡിലീറ്റ് ചെയ്തു, ഇനിഒരിക്കലുംബ്ലുടൂത്‌ വഴിപോലും ആ പാട്ടുവരാത്ത ഏതേലും സോഫ്റ്റ്വെയര്‍ ഉണ്ടെങ്കില്‍.....

എന്റെ ഹാര്‍ഡ് ഡിസ്കില്‍ പെര്‍മനെന്റ് പഞ്ചു ചെയ്ത ഡയമണ്ട് ചിതറും ചിരിയാണിത്

8 comments:

  1. അമ്മക്കറിയില്ലല്ലോ അടുക്കളപുറത്തിലെ ഹിഡന്‍ ഫയല്‍സ് പ്രിവ്യ കാണാനുള്ള ഓപ്ഷന്‍സ്.

    ഹ ഹ ഹാ...വൈറസുള്ള ഫയലായിരുന്നുവല്ലേ...!!!

    ReplyDelete
  2. "..ക്ളാസ്സിലെ എല്ലാ ഇന്ദുലേഖമാര്‍ക്കും നമ്മള്‍ ടൂണിങ്ങ്ഫോര്‍ക്ക് ഇടുക്കുമ്പോള്‍ തന്നെഫ്രീക്കന്‍സി പിടികിട്ടും.."

    ഹ ഹ കൊള്ളാട്ടാ നര്‍മ്മം. പക്ഷെ ക്ലൈമാക്സ് ആദ്യേ പിടികിട്ടിപ്പോയി :)

    ReplyDelete
  3. ചിരി കലക്കി............ഹ...ഹ....ഹ.

    ReplyDelete
  4. അങ്ങനെ തന്നെ വേണം......... :)) കഥ കലക്കി

    ReplyDelete
  5. Bhai story rasamundayirunnu,but climax punch illayirunnu,I catch the climax inbetween the story.Anyway congratulations!!!

    ReplyDelete
  6. ഈ പശു ഓര്‍ബിറ്റ് ചവയ്ക്കുന്ന ടൈപ്പ് ആണല്ലേ?

    ReplyDelete