.......എന്നിട്ടും താങ്കള്‍ വന്നല്ലോ.., നന്ദിയുടെനിക്ക് സ്നേഹപൂര്‍വ്വം, നല്ലത് ഭവിക്കാന്‍ പ്രാര്‍ത്ഥനയോടെ...........

Friday, March 16, 2012

യെസ്, നിന്നെപ്പോലൊരാള്‍...


മഴത്തുള്ളി മണികളാല്‍ മലരിനെ 
നനയിക്കും മഴയുടെ താളത്തില്‍ 
തുള്ളുന്ന പൂമരം പെയ്യുമ്പോള്‍
മോഹിക്കും, "സംവണ്‍ ലൈക്‌ യു" 

വസന്തങ്ങള്‍ വന്നെത്തും നേരത്ത് 
വിരിയുന്ന പൂക്കളില്‍ വിരുന്നെത്തും
ശലഭത്തിന്‍ ചിറകടിവേഗതയില്‍   
ഓര്‍മ്മിക്കും,"സംവണ്‍ ലൈക്‌ യു"

മകരത്തില്‍ കുളിരിലും മാവിന്റെ 
മുകളിലെ കുരുവിതന്‍ കൂട്ടിലെ
ഇണയുടെ കളരവം കേള്‍ക്കുമ്പോള്‍ 
ചിന്തയില്‍, "സംവണ്‍ ലൈക്‌ യു"

വേനലിന്‍ ചൂടിലും അരുവിതന്‍ 
കരയിലായ് മേയുന്ന മാനിന്റെ 
ഇഴുകുന്ന മേനികള്‍ കാണുമ്പോള്‍ 
ഹൃദയത്തില്‍, "സംവണ്‍ ലൈക്‌ യു"

17 comments:

 1. ithentina 'someone like you' ittathu? athu malayalamaakkiyirunnenkil nannayirunnu.

  ReplyDelete
 2. yes some one like you.

  some one, like you...

  നന്നായിരിക്കുന്നു ..ആശംസകള്‍ ...

  ReplyDelete
 3. ലൈക് ഇറ്റ്

  ReplyDelete
 4. വ്യത്യസ്തതക്കായ് പറഞ്ഞതാണല്ലേ...ആശംസകൾ..

  ReplyDelete
 5. ആഹാ! ഒരു പുതുമയുണ്ടല്ലോ....ഇഷ്ടമായി.

  ReplyDelete
 6. സം‌ വണ്‍ ലൈക്ക് യൂ...വേണ്ടായിരുന്നു. ജെലേബിയും ചമ്മന്തിയും പോലെയൊരു ചേരായ്ക

  ReplyDelete
 7. Ishttaayi... :)

  Regards
  jenithakavisheshangal.blogspot.com

  ReplyDelete
 8. First time here .. following you ..Great effort..Do visit my blog when time permits and hope you will follow me too !!
  Saranya
  http://nicesaranya.blogspot.com/
  http://foodandtaste.blogspot.com/

  ReplyDelete
 9. നന്നായി ... ഓണം ആശംസകള്‍ അഡ്വാന്‍സായി ....

  ഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

  ReplyDelete