.......എന്നിട്ടും താങ്കള്‍ വന്നല്ലോ.., നന്ദിയുടെനിക്ക് സ്നേഹപൂര്‍വ്വം, നല്ലത് ഭവിക്കാന്‍ പ്രാര്‍ത്ഥനയോടെ...........

Thursday, March 31, 2011

..ഇന്ത്യന്‍ ടീമിന് വെടിവഴിപാട്‌ ...


ശനിയാഴ്ച്ച മുംബൈയില്‍ നടക്കുന്ന ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ വിജയത്തിനേക്കായി ഒരു ആരാധകന്റെ വെടിവഴിപാട്..

പേര് : ഗോപി, വയസ്സ് : 30, നാള് : കാര്‍ത്തിക

സെവാഗ്..................കതിന വെടി വലിയ കുറ്റി....50 എണ്ണം
സച്ചിന്‍...................കതിന വെടി ചെറിയ കുറ്റി...100 എണ്ണം
ഗംഭീര്‍ & കൊഹ്ലി.........അമിട്ട് വെടി..................60 എണ്ണം
യുവരാജ്..................ഗുണ്ടു വെടി+ പൂത്തിരി.........50 എണ്ണം
ധോണി...................ഓലപടക്കം..................10 എണ്ണം
റയ് ന....................മാലപ്പടക്കം..................25 എണ്ണം
ഹര്‍ഭജന്‍, സഹീര്‍, &
മുനാഫ്, നെഹ്റ.........എലിവാണം...................25 എണ്ണം
ശ്രീ ശാന്ത് (എക്സ്ട്രാ)......പൊട്ടാസ്സ്.....................10 എണ്ണം

ആകെ......................330 വെടി (റണ്‍) വച്ചാല്‍ ഇന്ത്യ ജയിക്കും

*******”ഇഞ്ചി മിട്ടായി...കപ്പലണ്ടി.....കടല........*******

(പ്രത്യേക അറിയിപ്പ്, വെടിപ്പുരയുടെ അടുത്ത്നിന്നും സ്ത്രികളും കുട്ടികളും മാറി നില്‍ക്കേണ്ടതാണ്, പിന്നെ മൈതാനത്ത് വെള്ളവും, കപ്പലണ്ടിയും വില്‍ക്കുന്നതു ഗോപുമോന്‍ ആയിരിക്കും..)

…ന്റെ ഭഗവതി, മ്മടെ ടീമിനെ കാത്തൊളണെ......


7 comments:

  1. എങ്ങിനെയായാലും വേണ്ടില്ല, നന്നായി കളിക്കുന്ന ടീം ജയിച്ചാല്‍ മതിയായിരുന്നു.

    ReplyDelete
  2. എല്ലാം കഴിഞ്ഞു വെടി തീരാതിരുന്നാല്‍ മതിയായിരുന്നു

    ReplyDelete
  3. രാമനും രാവണനും യുദ്ധം ചെയ്താല്‍
    ജയം രാമന് തന്നെ യല്ലോ ?

    ReplyDelete
  4. ഫൈനലിലും ജാര്‍ക്കണ്ടില്‍ നിന്നുള്ള ചക്ക വീണു മുയല്‍ ചാവനെ...ഈശ്വരന്മാരെ

    ReplyDelete
  5. വെടിമരുന്ന് നനഞ്ഞാലും വേണ്ടില്ല, സിക്സ് മഴ നിറഞ്ഞു പെയ്യട്ടെ...

    ReplyDelete
  6. ഭഗവതി, മ്മടെ ടീമിനെ കാത്തു..!

    ReplyDelete