.......എന്നിട്ടും താങ്കള്‍ വന്നല്ലോ.., നന്ദിയുടെനിക്ക് സ്നേഹപൂര്‍വ്വം, നല്ലത് ഭവിക്കാന്‍ പ്രാര്‍ത്ഥനയോടെ...........

Friday, February 24, 2012

യാത്രാമൊഴിക്ക് സമയമായി

പിരിയുവാന്‍ സമയമായി തമ്മില്‍ 
അകലുവാന്‍ നേരമായി നമ്മള്‍ 
വീഥിതന്‍  പാതിയില്‍ നിന്നുപോയി 
നിമിഷങ്ങള്‍ മൂകമായ് യാത്രപോയി 

ഒന്നായനാള്‍മുതല്‍ ഇന്നോളം യാത്രയില്‍ 
ഹിന്ദോള രാഗവും ഒന്നിച്ചുപാടി നാം
വസന്തവും ശിശിരവും വന്നുപോയി 
മേഘങ്ങള്‍ ആര്‍ദ്രമായ് പെയ്തുപോയി 

ഹൃദയത്തില്‍ നൊമ്പരം മാത്രമാക്കി 
ചിന്തയില്‍ നീ മാത്രം വന്നു ചേര്‍ന്നു  
മിഴികളില്‍ നോക്കിഞാന്‍ യാത്രപോയി 
പാദങ്ങള്‍ കാതങ്ങള്‍ ദൂരെയായി 

പിന്‍വിളി കേള്‍ക്കുവാന്‍ മോഹമായി 
കണ്പീലി അറിയാതെ ഈറനായി 
വന്നിടും നാളെയെന്‍ ജീവനായി 
മനസ്സിന്റെ മന്ത്രണം മാത്രമായി 

17 comments:

  1. വീഥിതന്‍ പാതയില്‍ നിന്നുപോയി .... വീഥിയും പാതയും സമാനാർഥങ്ങളല്ലെ? വിധിയാണോ ഉദ്ദേശിച്ചത്?

    ReplyDelete
  2. പാതിയില്‍ എന്നായിരുന്നു, ക്ഷമിക്കണം....

    ReplyDelete
  3. അപ്പൊഴേ പറഞ്ഞിരുന്നു; ഈ ഏടാകൂടത്തിനൊന്നും പോകണ്ടാന്നു!
    ഇനി അനുഭവിക്ക്.
    അല്ലാതിപ്പോ ഞാനെന്തു പറയാനാ..!!


    (നല്ല ഒഴുക്കില്‍ വായിക്കാനായി സുഖം പകരുന്നയീ കവിത)

    ReplyDelete
  4. പിന്‍വിളി കേള്‍ക്കുവാന്‍ മോഹമായി

    അപ്പോഴും പ്രതീക്ഷ മാത്രം.

    ReplyDelete
  5. ഈണത്തില്‍ ചൊല്ലാന്‍ നല്ലൊരു കവിത.

    ReplyDelete
  6. അജിത്ത് പറഞ്ഞപോലെ ഈണത്തില്‍ ചൊല്ലാനൊരു കവിത.. വളരെ സിമ്പിളായ വരികളും..

    ReplyDelete
  7. അങ്ങനെ ആവട്ടെ, പിന്‍ വിളി ഉയരട്ടെ.

    ReplyDelete
  8. കവിത കൊള്ളാം...
    ആശംസകൾ...

    ReplyDelete
  9. പ്രൊഫൈലലിൽ പറഞ്ഞപോലെ തന്നെ,
    വെരി സിമ്പിൾ കവിത..!
    വായിച്ചു തല പുകയ്ക്കണ്ട..!
    ഇഷ്ടായീട്ടോ..
    ആശംസകൾ നേരുന്നു..പുലരി

    ReplyDelete
  10. വളരെ നന്നായിട്ടുണ്ട്.ഹൃദ്യമായ വരികള്‍ക്ക് നല്ല താളവുമുണ്ട്. ആശംസകള്‍.

    ReplyDelete
  11. കാത്തിരിക്കാം തിരികെ വിളിക്കും...

    ReplyDelete
  12. വേര്‍പാടിന്റെ വേദന വളരെ ഹൃദയസ്പര്‍ശിയായി വരച്ചുകാട്ടി .ആശംസകള്‍ .

    ReplyDelete
  13. പിരിയാനുറച്ചോ?
    നന്നായിട്ടുണ്ട്.. നല്ലവരികള്‍.. ആശംസകള്‍

    ReplyDelete
  14. പിന്വിളിക്കായി കാത്തിരിക്കുക...!

    ReplyDelete