വിദേശത്ത് ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന ഞാന്‍ ഒരു ചോദ്യത്തിനു മുന്പില് പകച്ചു നില്‍ക്കുകയാണ്....
എന്താ നിങ്ങളുടെ നാട്ടിലെ ആളുകള്‍ ഇങ്ങനെ..?
ആദ്യമായി ചോദിച്ചത് ഒരു ഇറാനിയായിരുന്നു, ഉത്തരമായി ഞാന്‍ വെറുതെ ചിരിച്ചു, എനിക്ക് അറിയില്ലായിരുന്നു
പിന്നെ ഒരു ഫിലിപ്പിനോ ചോദിച്ചു, അപ്പൊ ഒരു കൌതുകം, എന്താ ഇങ്ങനെ..!
ഒരു ജെര്‍മനും ചോദിച്ചു ഇതുതന്നെ, കുഴപ്പിക്കുന്ന ചോദ്യം, പിന്നെ ഒരു പാക്കിസ്ഥാനിയും കൂടി ചോദിച്ചപ്പോ വിഷമിച്ചുപോയത്, ആഫ്രിക്കന്‍ ചോദിച്ചപ്പോളാണ് സങ്കടം വന്നത്...
എന്താണ് നിങ്ങളുടെ നാട്ടിലെ ആളുകള്‍ ഇങ്ങനെ, ചിലര്‍ കറുപ്പ്, ചിലര്‍ വെളുപ്പ്, മറ്റുചിലര്‍ കറുപ്പും വെളുപ്പുമല്ലാത്തവര് ...? അവരുടെ നാട്ടിലൊക്കെ ഒരു നിറമേയുള്ളൂ എന്ന്...!
നമ്മുടെ പാരമ്പര്യത്തിന് നേരെ ഒരു വെല്ലുവിളിയല്ലേ ഈ ചോദ്യം., സിന്ധുനദിതടസംസ്കാരം പഠിച്ചതൊക്കെ കട്ടപൊക, അല്ലേല്‍തന്നെ അവര്‍ക്കെന്തു സിന്ധുനദിതടം. ഡിക്ഷണറി തപ്പിനോക്കി, ഇന്ത്യ എന്ന വാക്കിനര്‍ത്ഥം,
വെറുതെയല്ല പണ്ട് അമേരിക്കന്‍ പ്രസിഡന്റ് ബുഷ്, വളര്‍ത്തു പൂച്ചക്ക് ഇന്ത്യ എന്നിട്ടത്, കറുപ്പ് എന്നൊരര്‍ത്ഥം കൂടിയുണ്ട് ഇന്ത്യക്ക്. എന്നാലും എങ്ങനെ നാട്ടുകാര്‍ ഈ വിധം മള്‍ട്ടികളര്‍...
ഞാനൊരുത്തരം ശരിയാക്കി വീശി. അത് ഏറ്റമട്ട, ഞാന്‍ ആരാമോന്‍...
നിങ്ങളുടെയൊക്കെ നാട്ടില്‍ ഒരു സമയം ഒരു കാലാവസ്ഥയല്ലേ ഉള്ളത്, എന്റെ നാട്ടിലാണ് ഏഴ് നിറങ്ങളുള്ള മഴവില്ല് ഏറ്റവും കൂടുതല്‍ വിരിയുന്നത്, എന്റെ രാജ്യത്തു, കേരളത്തില്‍ മഴയാണ് എങ്കില്‍, ബോംബയില്‍ വെയിലും, ഡല്‍ഹിയില്‍ മൂടല്‍ മഞ്ഞും കാശ്മീരില്‍ മഞ്ഞുവീഴ്ചയും ആയിരിക്കും, അങ്ങനെ വൈവിധ്യങ്ങള്‍ നിറഞ്ഞതാണു എന്റെ രാജ്യം, അവിടെ ആയിരത്തിലധികം ദൈവങ്ങളും, അഞ്ഞൂറില്പരം ഭാഷകളും ഉണ്ട്. അതിനാലാണ് ഞങ്ങള്‍ക്ക് നിറഭേദങ്ങള്‍...
ഞാന്‍ മഹത്തായ രാജ്യത്തുനിന്നും വന്ന മഹാനാണ് എന്ന് കരുതിയിട്ടാണോ, അവര്‍ പിന്നെ ഒന്നും ചോദിച്ചില്ലാ, മണ്ടന്മമാര്, സംസ്ഥാനങ്ങള്‍ തമ്മില്‍ ഇത്ര ദൂരമുണ്ട് എന്നതുപോട്ടെ, എന്റെ നാട്ടിലെ അപ്പുറത്ത് താമസിക്കുന്ന ചന്ദ്രന്ചേട്ടന് എന്താണാവോ കറുത്തിരിക്കുന്നത് , വടക്കേലെ സുബൈദക്ക് റോസപൂവിന്റെ നിറമാണല്ലോ, പാലമറ്റത്തെ തോമസ് ഇരുനിറം, സുകുമാരന്‍ മാഷ് വെളുത്തു സുമുഖനായത്. ?
ആരെങ്കിലും പറയുമോ..? എന്താണ് നമ്മുടെ നാട്ടുകാര്‍ മള്‍ട്ടി കളറില്‍, എന്താണെന്നറിയാനാ......
enthayalum fair and lovely adiyaya kampanikkarude bhagyam ... all the best, nalla post
ReplyDeleteആ എനിക്കറീല്ല :(
ReplyDeleteഅതിനെക്കുറിച്ചൊന്നും അധികം ചിന്തിക്കണ്ട.
ReplyDeleteഅതൊക്കെ അങ്ങിനെ ആയിപ്പോയതാ.
ഫോണ്ട് കളര്‍ മാറ്റുന്നത് വായനക്ക് നല്ലതാണ്, കണ്ണിനും.
ഞാന്‍ ഒരുത്തരം പറയാം....പശുക്കള്‍ക്ക് പരന്ന പല്ലുകള്‍ മാത്രം ഉള്ളതിനാല്‍ അവ മാംസം ഭക്ഷിക്കുന്നില്ല, സിംഹത്തിനു കൂര്‍ത്ത പല്ലുകള്‍ മാത്രം ഉള്ളതിനാല്‍ അവ മാസം കഴിക്കുന്നു. മനുഷ്യന് രണ്ടും ഉള്ളതിനാല്‍ അവര്‍ രണ്ടും കഴിക്കുന്നു. അത് പോലെ തന്നെ ആണ് ത്വക്കിന്റെ നിറവും. ചൂടുകൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ മെലാനിന്‍ എന്ന പദാര്‍ത്ഥം കൂടുതല്‍ ശരീരം ഉത്പാദിപ്പിക്കും.അത് കറുപ്പ് നിറം നല്‍കും. തണുപ്പ് കൂടിയ സ്ഥലങ്ങളില്‍ അതിന്റെ ഉത്പാദനം കുറവായിരിക്കും. നിറം വെളുപ് ആകും. നമ്മുടെ നാട്ടില്‍ ചൂടും തണുപ്പും ഇട കലര്ന്നതിനാല് ഇരു നിറം കൂടുതല്‍ കാണുന്നു.
ReplyDeleteസ്വാമി വിവേകാനന്ദന് അമേരിക്കയില്‍ പോയപ്പോള്‍ ഒരു വെള്ളക്കാരന് കളിയാക്കി പറഞ്ഞുവത്രെ! നോക്കൂ ഞങ്ങളൊക്കെ ഒരേ നിറം, നിങ്ങളോ പല നിറം. സ്വാമി ചോദിച്ചു- പശുക്കളെല്ലാം ഒരേ നിറമാണോ? അല്ലെന്ന് സായിപ്പ്. കഴുതകളോ? എല്ലാം ഒരേ നിറം!!! സായിപ്പിന്റെ പൊടി പോലുമില്ല കണ്ടുപിടിക്കാന്‍ (കേട്ടുകേള്‍വി കഥയാണേ! യാഥാര്‍ഥ്യം ഉറപ്പില്ല)
ReplyDeleteനിറത്തിലെന്തിരിക്കുന്നു..?
ReplyDelete“നാനാത്വത്തിൽ ഏകത്വം.” അതാണ് ഞങ്ങളുടെ ‘ഇൻഡ്യാ’...!!
ReplyDeleteനിറത്തിൽ മാത്രമല്ല, മറ്റു പലതിലും...!!
അതവർക്ക് മനസ്സിലാകണമെന്നില്ല...!
മനസ്സിലാകണമെങ്കിൽ ഈ ‘പുണ്യഭൂമിയിൽ’ തന്നെ ജനിച്ചു വളരണം..!!
‘ഭാരത് മാതാ കീ ജയ്’
വിരൽ മുറിച്ചു കാണിച്ചു കൊടുക്കൂ..
ReplyDeleteചോരയ്ക്ക് ഒരേ നിറമാണെന്നു പറയൂ..
എന്നിട്ടും മനസ്സിലായില്ലെങ്കിൽ..ഒന്നും പറയേണ്ട..
എത്ര നിറമാണെങ്കിലും
ReplyDeleteഎത്ര ഭാഷയാണെങ്കിലും
എത്ര പാര്ട്ടിയാനെന്കിലും
എത്ര മതങ്ങള്‍ ആണെങ്കിലും
ഒരൊറ്റ ഇന്ത്യ
ഒരൊറ്റ ജനത
അതേ..നാനാത്വത്തിലെ ഏകത്വം മനസിലാകണമെങ്കില്‍ ഭാരതത്തില്‍ തന്നെ ജനിച്ചു വളരണം....
ReplyDeleteഎന്നോട് കുറെ നാള് മുമ്പ് കൂടെ ജോലി ചെയ്തിരുന്ന ഒരു ഫിലിപ്പിനോ പറഞ്ഞു..." എന്റെ ഫോര്ഫാദേഴ്സ് അമേരിക്കന്‍ ആണെന്ന് "... ഇത് തന്നെ മറ്റൊരുവനും പറഞ്ഞു....അവന്റേത് ബ്രിട്ടീഷ് ആണത്രേ.. ഞരമ്പുകളില്‍ വെള്ളക്കാരന്റെ രക്തം ഓടിയാല്‍ അത് സ്റ്റാറ്റസ് ആയി കരുതുന്ന ഇവരാണോ നമ്മുടെ ത്വക്കിന്റെ നിറ വ്യത്യാസം ചോദിക്കുന്നെ...? കളര്‍ എന്തായാലും ഉള്ളിലോടുന്ന ചോരയും , പിന്തുടരുന്ന സംസ്കാരവും പാരമ്പര്യവും ഒന്നാണെന്ന് പറയു..........
ReplyDeleteനാനാത്വത്തിൽ ഏകത്വം..........അതാണ് നമ്മുടെ ഭാരതം.........
അതിന്റെ രഹസ്യം എനിക്കും അറിയില്ല.
ReplyDeleteനാനാത്വത്തിൽ ഏകത്വം എന്ന് കേട്ടിട്ടില്ലേ അതാണ് നാം..
ReplyDeleteപല കാലാവസ്ഥകളുള്ള ഒരു നാട് .പല രാജ്യങ്ങളില്‍ നിന്നു പല കാലങ്ങളായി വന്നു ചേര്‍ന്ന ജനങ്ങള്‍ നിരവധി വര്‍ഷങ്ങളുടെ ചരിത്രം .
ReplyDeleteഅവര്‍ പലതു പോലിരിക്കുന്നതില് എന്താണ് അത്ഭുതം ?
no comments !!
ReplyDelete'വൈവിധ്യവും' നിറ 'ഭേദവും' ഒക്കെ
ReplyDeleteതെറ്റ് തിരുത്തി എഴുതിയാല്‍ വായനക്ക്
ഒരു കളര്‍ വ്യത്യസം വന്നേനെ കേട്ടോ. ...
ടൈപ്പിംഗ് mistake ആവും അല്ലെ..സൂചിപ്പിച്ചു
എന്ന് മാത്രം..പോസ്റ്റ് നന്നായി..ഒരു സാധാരണ
സംശയം അല്ലെ....ആശംസകള്‍ ...please
try to change the template.this colour
cobination is worse than our colour
difference (for eyes)....
നമ്മളെത്ര നിരക്കാരാവാട്ടെ!
ReplyDeleteനമ്മളെത്ര ഭാഷക്കാരാവട്ടെ!
നമലെത്ര മതവിഭാഗങ്ങള്‍ ആവട്ടെ!
നമ്മള് ഒന്നാന്നു, നമ്മള് ഇന്ത്യക്കാരാണ്!
ജയ് ഹിന്ദ്!
എനിക്കറിയൂല ....
ReplyDeleteആഹാ അതിതുവരെ മനസ്സിലായിട്ടില്ലേ..എവിടെ നിന്നൊക്കെയുള്ള അധിനിവേശങ്ങള്‍ ആണ് നമ്മുടെ ഈ രാജ്യത്ത് ആയിരക്കണക്കിന് വര്‍ഷത്തിനിടക്ക് നടന്നത്? അങ്ങനെ വന്നവരുടെയും നമ്മുടെ പൂര്‍വ്വികരുടെയും ജീനുകള്‍ ഇട കലര്‍ന്ന് അവിയല്‍ പരുവത്തിനായി. ഓരോര്‍ത്തര്‍ക്കും കിട്ടിയ ജീനിന്റെ തരമനുസരിച്ച് കറുപ്പ്, വെളുപ്പ്, ബ്രൌണ്‍, മഞ്ഞ എന്നിങ്ങനെ ആയി.അത്ര തന്നെ :-)
ReplyDeleteഅതെ. നാനാത്വത്തില്‍ ഏകത്വം! അതന്നെ...
ReplyDeleteഅവര്‍ക്ക് മനസ്സിലാകത്തില്ല അത് ശരിയാ........
ReplyDeleteപക്ഷെ താന്‍ അവരെ പോലെ അല്ലല്ലോ
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു. നിറത്തിലും വേഷഭൂഷാതികളിലുമൊക്കെ എന്തിരിക്കുന്നു.. നന്മകൾ പുലരട്ടെ..
ReplyDeleteഇവിടെ വന്നവര്‍ക്കെല്ലാം എന്റെ ഹൃദയംനിറഞ്ഞ നന്ദി,
ReplyDeleteനാനാത്വത്തില്‍ ഏകത്വം എന്ന മഹത്വം നമുക്ക് ഉയര്‍ത്തിപിടിക്കാം, മറ്റേതൊരു രാജ്യത്തെക്കളും മഹത്തരമാണ് നമ്മുടെ സംസ്ക്കാരം അതില്‍ ഒരു തര്‍ക്കവും ഇല്ല, ചോദിക്കുന്നവന്റെ കുറവുകള്‍ വേണമെങ്കില്‍ ചൂണ്ടിക്കട്ടാം, എന്നാലും ഒരു വിദേശിയുടെ ചോദ്യത്തിന് സ്പഷ്ടമായൊരുത്തരം സദ്യമാവുന്നില്ല, ഓരോ വിദേശിയും ഇന്ത്യയില്‍ വന്നു സംസ്കാരത്തെ തൊട്ടറിഞ്ഞാല്‍ പിന്നെ ഒരിക്കലും ചോദിക്കില്ല ഈ ചോദ്യം..
അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും പങ്കുവച്ച എല്ലവര്‍ക്കും വണക്കം..
വീണ്ടും കാണാം കേട്ടോ..:)
“നിറമേതായാലും മനം നന്നായാല്‍ മതി “
ReplyDeleteഅധികം ചോദിക്കുന്നവരോട് അജിത് ജി പറഞ്ഞതുപോലെ ആ വിവേകാനന്ദന്റെ പേരിലുള്ള കഥ പറഞ്ഞാല്‍പോരെ !
അതങ്ങനെയാ....
ReplyDeleteവടക്കേലെ സുബൈദയുടെ നിറം എല്ലാര്ക്കും കിട്ടുമോ?
ReplyDeleteനിറം കിട്ടിയില്ലേലും സുബൈദാനെ കിട്ടിയാല്‍ മതിയായിരുന്നു.....!!!
ReplyDelete