
വീണ്ടും ഒരു അവധിക്കാലം, മനസ്സിനെയും ശരീരത്തെയും മുരടിപ്പിക്കുന്ന പ്രവാസജീവിതത്തില്‍നിന്നും ചെറിയ ഒരു ഇടവേള, ഈ അവധിയിലെങ്കിലും തറവാട്ടില്‍ പോകണം, പഠനകാലത്തൊക്കെ നഗരത്തിലെ തിരക്കിട്ട ജീവിതചര്യയില്‍നിന്നും ഗ്രാമത്തിലെ തറവാട്ടുവീട്ടിലേക്കുള്ള സുഖമുള്ളയാത്രയെ കുറിച്ചുള്ള ചിന്തകളാണ് ആ ആദ്യയനവര്ഷം മുഴുവന്‍. അവിടത്തെ അരയാലും, ആംമ്പല്കുളവും, പാടങ്ങളും തോടുകളും, പശുക്കിടാങ്ങളും, നാട്ടുമാവുമൊക്കെ കുട്ടിക്കാലത്ത് ഗ്രാമത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രധാനഘടകങ്ങള്‍, പ്രഭാതത്തിലും, പ്രദോഷത്തിലും കളികൂട്ടുകാരോടോത്തു തൊടിയിലെ കളികള്‍ സന്ധ്യയില്‍ കത്തുന്ന നിലവിലക്കിനരുകില്‍ മുത്തശ്ശിക്കഥ കേട്ടുറക്കം ഇതൊക്കെ ശീലങ്ങളാകുംമ്പോളേക്കും ഒരു മടക്കയാത്ര. ഉറ്റ കൂട്ടുകാരന് മിഥുനെ പിരിയാനാണ് വിഷമം ഇനിയൊരു കൂടിച്ചേരല്‍ അടുത്ത അവധിക്കാലത്ത് മാത്രം. അന്ന് അവനുപകരം എനിക്ക് ശിക്ഷകിട്ടിയത് ഇന്നുംഞാന്‍ ഓര്‍ക്കുന്നു...
ഇല്ലിക്കാടിനടുത്തു കളിച്ചുകൊണ്ടിരുന്നപ്പോള്‍ മിഥുന് ആണ് കാക്കകൂട്ടിലേക്ക് കല്ലുകളെറിഞ്ഞത്, ഏറുകൊണ്ട് ഒരു കുഞ്ഞു കാക്കയുടെ ചിറകൊടിഞ്ഞു താഴെവീണു, വലിയ ശബ്ദത്തിലുള്ള അതിന്റെ കരച്ചില്‍കേട്ടു നൂറായിരം കാക്കകള്‍ പറന്നുവന്നു ഒച്ചവക്കാന്‍ തുടങ്ങി. ഒന്നിലധികം കാക്കകള്‍ ഞങ്ങളുടെ തലയിലേക്ക് റഞ്ചാന്‍ പറന്നുവന്നു, എല്ലാരും ഓടി വിട്ടിലെ വരാന്തയില്‍ എത്തി. കാക്കകളുടെ ആര്‍ത്തലക്കുന്ന ശബ്ദം കേട്ടു മുത്തശ്ശിവന്നു, കല്ലെറിഞ്ഞതിനു മുത്തശ്ശി ചെവിക്കുപിടിച്ചു തിരുമി, വേദനകൊണ്ട് ഞാന്‍ പുളഞ്ഞു, അതുകണ്ട് മിഥുനും കൂട്ടരും ഓടിപോയി. ഞാനല്ല എറിഞ്ഞത് എന്ന് പറഞ്ഞെങ്കിലും മുത്തശ്ശിയുടെ വഴക്ക്കേട്ടു കണ്ണുകള്‍ നിറഞ്ഞൊഴുകി.
സന്ദ്യാനാമം കഴിഞ്ഞപ്പോള്‍ മുത്തശ്ശിയുടെ മടിയില്‍ തലവച്ചുകിടന്നു, അപ്പോഴും എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നത് നിലവിളക്കിന്റെ വെളിച്ചത്തില്‍ മുത്തശ്ശി കണ്ടുകാണും. കാക്കകളെ ഉപദ്രവിക്കരുതെന്നും, അത് മരിച്ചുപോയ ആളുകളുടെ മോക്ഷം കിട്ടാത്ത ആത്മാക്കളാണ്, അതുകൊണ്ടാണ് ശേഷക്രിയക്ക് ശേഷം കാക്കകള്‍ക്ക് ബലിയര്‍പ്പിക്കുന്നതെന്നും അതിനാല്‍ കാക്കകളെ ദ്രോഹിച്ചാല്‍ പാപം കിട്ടുമെന്നും തലയില്‍ തലോടി മുത്തശ്ശി ഉപദേശിച്ചു. ഇല്ലിക്കാടിനടുത്തു കളിക്കരുത് അവിടെ ഇഴജന്തുക്കളൊക്കെയുണ്ടാവും എന്നൊരു നിര്‍ദേശവും തന്നു മുത്തശ്ശിയുടെ വക. എന്നെ ആശ്യസിപ്പിക്കാനാവും ഇനി ഇല്ലി പൂക്കുമ്പോള്‍ എനിക്കും ഇല്ലിപുട്ടു ചുട്ടുതാരാമെന്നുപറഞ്ഞത്.

ഇല്ലികള്‍ പൂക്കുമോ, എങ്ങനെ ഇല്ലിപുട്ടുണ്ടാക്കും എന്ന എന്റെ കൌതുകംനിറഞ്ഞ ചോദ്യത്തിന് മുത്തശ്ശി പറഞ്ഞത്, മുപ്പത്തിയഞ്ചുവര്‍ഷത്തിലൊരിക്കല്‍ ഇല്ലികള്‍ പൂക്കും, നാട് മുഴുവനും ഇല്ലികള്‍ ഒരുമിച്ചാണ് പൂക്കുന്നതത്രെ, പൂത്ത ഇല്ലിമരത്തില്‍ കതിര് കുലകള്‍പോലെ ധാരാളം ഇല്ലിമണികളുണ്ടാവും, കാണാന്‍ നല്ല ഭംഗിയാണത്രെ, അത് ഭക്ഷിക്കാന്‍ വണ്ണാത്തികിളികളും, ചൂള പ്രാവുകളും, അണ്ണാറക്കണ്ണനുമൊക്കെ വരും, സങ്കടം തോന്നിയത് എന്താണെന്നുവച്ചാല്‍ ഇല്ലികള്‍ പൂത്തതിനുശേഷം അത് ഒന്നാകെ കരിഞ്ഞുപോകും. മറ്റു സസ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഭലഭൂയിഷ്ടമായി കഴിഞ്ഞാല്‍ പിന്നെ മരണമാണത്രെ ഇല്ലികള്‍ക്ക്, വിളഞ്ഞ ഇല്ലിമണികള്‍ കാറ്റില്‍ താഴേക്ക് ഉതിര്‍ന്നുവീഴാന്‍ തുടങ്ങും, അപ്പോള്‍ പനമ്പും പായകളും ഇല്ലിക്കടിനുചുറ്റും വിരിക്കും, എന്നിട്ട് ഇല്ലിമരം ശക്തമായി കുലുക്കി മണികള്‍ പൊഴിച്ചെടുക്കും. കൊട്ടയില്‍ ശേഖരിച്ച ധാന്യം ഉണക്കി ഉരലിലിട്ടു കുത്തി ഉമികള്‍ കളഞ്ഞു പിന്നീടു പൊടിച്ചെടുക്കും, ഈ ഇല്ലിപോടിയും വിളഞ്ഞ തേങ്ങചിരകിയതും ചേര്‍ത്ത് ആവിയില്‍വെന്ത പുട്ട്, ചൂടോടെ കഴിക്കണം. വളരെ രുചികരം. ഒരിക്കല്‍ ഭക്ഷിച്ചാല്‍ പിന്നെ നിലത്തു നില്കില്ലത്രേ. ഇല്ലിപുട്ടിന്റെ രുചിയോര്‍ത്ത് കിടന്നുഞാന്‍ മയങ്ങിപോയി...
ഇല്ലിക്കാടുകള്‍ ഇനിയും പൂക്കും എന്ന പ്രതീക്ഷയില്‍ ഞാന്‍ വീണ്ടും എന്റെ ഗ്രാമത്തിലെക്കെത്തും, കാക്കകൂടിനെയും, തേനീച്ച കൂടുകളും ഇഴജന്തുക്കള്‍ക്കും ശല്യമാവാതെ ഇല്ലിമരക്കാടിനരികിലിരിക്കും, ഇല്ലിമരം പോലെ ഭലഭൂയിഷ്ടമായൊരു ജിവിതം തീര്‍ത്തിട്ട് മുത്തശ്ശി പോയ്മറഞ്ഞെങ്കിലും, ഒരു നനുത്ത കാറ്റിന്റെ തലോടലായ് മുത്തശ്ശിയെനിക്കെന്റെ ബാല്യകാലംതരും ഒപ്പം ഇല്ലിപുട്ടിന്റെ പ്രതീഷകളും. ത്രിസന്ധ്യയില്‍ ഇല്ലികൂട്ടില്‍ ചേക്കേറുന്ന കാക്കകളിലോന്നും മുത്തശ്ശിയുടെ ആത്മാവായിരിക്കരുതെയെന്ന പ്രാര്‍ത്ഥനയുള്ളിലുയരും. ഒരിക്കല്‍ ഞാനും ഇല്ലിമരംപോലെ കരിഞ്ഞുണങ്ങും, അത് വസന്തങ്ങള്‍ വിരിയിച്ചിട്ടു അണ്ണാറകണ്ണനും, ചൂളപ്രാവുകള്‍ക്കും മനംനിറയെ നല്കിയതുപോലെ, നിലത്തു നില്ക്കാത്തത്ര സ്നേഹം പകുത്തുനല്കി ഏരിഞ്ഞടങ്ങണം. ഇല്ലിപുട്ടിന്റെ മാസ്മരികരുചിയറിയാനായി നമുക്കുവേണ്ടി ഇല്ലികള്‍പൂക്കുന്ന കാലംവരും ശിഷ്ടകാലത്തിലെങ്കിലും..
നൊസ്റ്റാള്‍ജിക്ക് ആയി എഴുതിയിരിക്കുന്നു.
ReplyDelete"ഇല്ലിക്കാടുകള്‍ ഇനിയും പൂക്കും എന്ന പ്രതീക്ഷയില്‍ ഞാന്‍ വീണ്ടും എന്റെ ഗ്രാമത്തിലെക്കെത്തും, കാക്കകൂടിനെയും, തേനീച്ച കൂടുകളും ഇഴജന്തുക്കള്‍ക്കും ശല്യമാവാതെ ..." ഹൊ.... ഭംഗിയായിട്ടുണ്ട്.
ഇല്ലി പൂക്കുന്ന കഥ കേട്ടിടുണ്ട് .ഈ ഇല്ലി
ReplyDeleteപുട്ടിന്റെ കഥ ആദ്യം ആണ് .ഗ്രാമ
വിശുധിയിലൂടെ ഒരു തേരോട്ടം നടത്തി .
മനോഹരം ആണീ ഈ എഴുത്ത്.
.നന്മ ചെയ്ത് അവസാനിക്കുന്ന ഒരു
ജീവിത ചിത്രം ഭംഗി ആയി അവതരിപ്പിച്ചു ..മുഴുവന്‍ ഭാഗവും ഉപയോഗിക്കാന്‍ വിട്ടു
കൊടുക്കുന്ന തെങ്ങുകളെപ്പറ്റി പണ്ട് പാടി
കേട്ടിടുണ്ട് ."ദൈവമേ ഞാനും കടശിയില്‍ ഈ തെങ്ങുകള്കൊപ്പമായ് തീരണമേ
മൂട് തുടങ്ങി മുടി വരേയ്ക്കും
മുട്ടിന്നുപകാരമായിടനെ ".ആശംസകള്‍ ...
ഇല്ലിപ്പുട്ട് പറഞ്ഞ് കേട്ടിട്ടേയുള്ളു.
ReplyDeleteമുളപൂത്ത് ഗോതമ്പ് പോലെയുള്ള ധാന്യ മണികള്‍ക്ക്
ReplyDeleteഞങ്ങള്‍ “കട്ട” എന്നാണ് പറയുന്നത്..
ഒരുപാട് കണ്ടിട്ടുണ്ട്... ഇല്ലിപ്പുട്ട് തിന്നിട്ടില്ല
കട്ടകൊണ്ടുള്ള അപ്പത്തിന്റെ രുചിയറിയാം..
നല്ല പോസ്റ്റ്..:)
പണ്ട് പട്ട്ല് പൂത്താൽ പട്ടിണിയാണെന്നാാ..പറ്യ്യാ
ReplyDeleteഓർമ്മകൾ അയവിറക്കുന്ന പോസ്റ്റ്, വളരെ നന്നായിരിക്കുന്നു.
ReplyDeleteശരിയ്ക്കും ഗൃഹാതുരത്വം നിറഞ്ഞ എഴുത്ത്, ആ മുത്തശ്ശിയുടെ വാത്സല്യത്തിന്റെ ഓര്‍മ്മകളില്‍ അറിയാതെ കണ്ണു നിറഞ്ഞു...
ReplyDeleteഇല്ലി കഥ കേള്‍ക്കാന്‍ ഇവിടെ എത്തിയ
ReplyDeleteശുകൂര്‍,
എന്റെ ലോകം,
അജിത് ഏട്ടന്,
ഇസ്ഹാക് ,
മുരളി മുകുന്ദന്,
മിനി ടീച്ചര്‍,
ശ്രീ
എല്ലവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി..
ഇനിയും കാണാം എന്ന പ്രതീഷയോടെ..
very good,well written
ReplyDeleteനൊസ്റ്റാള്‍ജിയ.. വീണ്ടും നൊസ്റ്റാള്‍ജിയ..
ReplyDeleteഇല്ലിപ്പുട്ടിനു അഭിവാദ്യങ്ങള്‍
ReplyDelete:-)
'ലില്ലിപ്പുട്ട്' കേട്ടിട്ടുണ്
ReplyDelete'ഇല്ലിപ്പുട്ട്' ഇപ്പഴാ കേള്‍ക്കുന്നത്!
ഗൃഹാതുരത്വം ഉണര്‍ത്തുന്ന വരികള്‍
വലിയ കലയളവിനു ശേഷം പൂക്കുന്നതു കൊണ്ടാവാം ഇല്ലിപ്പുട്ട് അത്ര പ്രചാരത്തിലാവാത്തത് ..
ReplyDeleteഇവിടെ വീണ്ടും വന്നതിനും അഭിപ്രായം പറഞ്ഞതിനും
ReplyDeleteവളരെ നന്ദി...
രമേശ് ചേട്ടാ,
മനോരാജ് ,
ഉമേഷ്,
ഇസ്മായില്‍,
മാണിക്യം...
ഇനിയും കാണാം.
ഇല്ലി പൂക്കുന്നത് ഞാനും കണ്ടിട്ടുണ്ട്...
ReplyDeleteആശംസകൾ..
ഇല്ലിപ്പുട്ടിന്റെ രുചിപോലത്തെ കഥ.ആശംസകള്‍
ReplyDeleteപുട്ടടിക്കാന്‍ ഒരു തോന്നല്‍!
ReplyDeleteഇല്ലിപ്പുട്ട് കഴിച്ചിട്ടില്ല... പക്ഷെ.. ഇതുകൊണ്ട് പായസം ഉണ്ടാക്കി കഴിച്ചിട്ടുണ്ട് ....
ReplyDeleteഗൃഹാതുരത്വം ഉണര്‍ത്തുന്ന വരികള്‍ .... നല്ല പോസ്റ്റ് ...
ഇല്ലി പുട്ട്, ഇനിയും ഉണ്ടാവട്ടെ.
ReplyDeleteമുളയരി അല്ലെ..? നല്ല രുചിയാ പായസം ഉണ്ടാക്കിയാല്‍..
ReplyDeleteപോസ്റ്റ് നന്നായ്.
ഞാന്‍ ചെറുപ്പത്തില്‍ മുള പൂത്തപ്പോള്‍ നോക്കിനിന്നതും പാകമായി കൊഴിയാന്‍ തുടങ്ങിയപ്പോള്‍ താഴെ പനമ്പ് വിരിച്ച് മുള കുലുക്കി അരി ശേഖരിച്ചതും എല്ലാം ഓര്‍മ്മ വന്നു.
ReplyDeleteഇല്ലി പൂത്തു കണ്ടിട്ടുണ്ട്...വിഷുക്കട്ട പോലെ ഉണ്ടാക്കിയത് കഴിച്ച ചെറിയൊരു ഓര്‍മയും ഉണ്ട്...
ReplyDeleteഈ പോസ്റ്റ് ഗൃഹാതുരതയുണര്‍ത്തുന്നു.
Is it done by you?
ReplyDeletehttp://gulf.manoramaonline.com/cgi-bin/MMOnline.dll/portal/ep/gulfContentView.do?contentId=11164735&programId=6722890&BV_ID=@@@&tabId=15
yes....Thanks.
ReplyDeleteനല്ല പോസ്റ്റ്...ഇതിൽ ഇല്ലിപുട്ടിനെ പറ്റി എഴുതിയ ഭാഗം കോപ്പിചെയ്യുന്നു ഫെയിബുക്കിൽ പോസ്റ്റ് ചെയ്യുന്നതിനായി... ദയവായി ക്ഷമിക്കുക...അത്രക്ക് നല്ല പോസ്റ്റ്.
ReplyDelete