പൊന്നു, വയസു 5, L.K.G സ്റ്റുഡന്റ്
പൊന്നുവിന്റെ അമ്മയുടെ അന്നത്തെ ചിന്താവിഷയം, എന്തുകൊണ്ടു ചെറിയകുട്ടികള്ക്കു് “നല്ലവെള്ളം'' കഴിച്ചുകൂടാ എന്നചോദ്യത്തിനു സ്കൂള്‍ ഡയറിയില്‍ ഉത്തരമെന്തെഴുതും എന്നതാണ്. അമ്മമനസ്സു തേങ്ങി...!
വെള്ളിയാഴ്ച്ച സ്കൂളില്‍ നിന്നും തിരിച്ചെത്തിയ പൊന്നുവിനോടു ചോദിച്ചു, എന്തിനാണ് ടീച്ചര്‍ ഇതു ഡയറിയില്‍ എഴുതിയതെന്നു.
വാട്ടര്‍ബോട്ടിലിലെ വെള്ളം മറിഞ്ഞുപോയതിനാല്, ആയചേച്ചി നിറമുള്ള കുപ്പിയില്‍ വെള്ളംകൊടുത്തു, പൊന്നു പറഞ്ഞു അതു “നല്ലവെള്ളം” ആണ് എങ്കില്‍ കുട്ടികള്‍ക്ക് കുടിക്കാന്‍ പാടില്ല.അതിനാല്‍ പൊന്നു കുടിച്ചില്ല, ആയചേച്ചി അതു ടീച്ചറിനോടുപറയുകയും അങ്ങനെയതു സ്കൂള്‍ ഡയറിയില്‍ പടമായി, "എന്തുകൊണ്ട് കുട്ടികള്‍ക്ക് നല്ലവെള്ളം കുടിച്ചുകൂടാ ?"
തിങ്കളാഴ്ച നല്ലദിവസം സ്കൂള്‍ തുറക്കുമ്പോള്‍ ഒരുത്തരം ടിഫിനൊപ്പം റെഡിവേണം അതായിരുന്നു ആ കുടുംബത്തിന്റെ ആഭ്യന്തരകാര്യം.
ഞാന്‍ ദേവധൂതനായി, പുഷ്പംപോലെ ഡയറിയില്‍ എഴുതി. "ടീച്ചര്‍ : പൊന്നു തന്നെ പറയും"
പൊന്നുവിന്റെ ചോദ്യം ഇതാണ്, ഓര്‍മ്മവച്ചനാള്‍മുതല്‍ കാണുന്നു, മുത്തച്ചനും, അച്ചനും, കുറെ ചേട്ടന്മ്മാരും ഒക്കെ വട്ടംകൂടിയിരുന്നു, നിറമുള്ളകുപ്പിയിലെ വെള്ളംകുടിക്കുന്നു, എപ്പോള്‍ ചോദിച്ചാലും കൊടുക്കില്ല., ഒരുമറുപടിമാത്രം, ഇതു വലിയ ആളുകള്‍ കുടിക്കുന്ന 'നല്ലവെള്ളം” ആണ് ചെറിയകുട്ടികള്‍ കുടിക്കാന്‍ പാടില്ല. ആ പിഞ്ചുമനസ്സില്‍ അതുപന്തലിച്ചു. ഇപ്പോ ദേ ടീച്ചറിന്റെ മനസ്സില്‍ അതുപുഷ്പിച്ചു, ചെറിയ കുട്ടികള്‍ക്ക് നല്ലവെള്ളം എന്തുകൊണ്ട് കുടിച്ചുകൂടാ എന്ന് ടീച്ചര്‍ കൊടിയുമായ്
അങ്ങനെ ആ സുദിനം പൊന്നുന്റെ കടിഞ്ഞുല്‍ ‘ബീയര്‍ഡേ’ ആയി. വൈകീട്ട് അമ്പലത്തില്‍ പൊന്നുവിനു ഊണ്ണിയാര്ച്ചയായി ഡാന്‍സ് ഉണ്ടെന്നുപറഞ്ഞ്, അമ്മ വിലക്കിയെങ്കിലും അത്യധികം ഉണ്മേഷവതിയായി അവള് ഒന്നു വീശി...
ഉത്സാഹം പാമ്പായി പിന്നെയതു ഫ്ളാറ്റ്ആയി, ആറ്റുംമണമേലെ ഉണ്ണിയാര്‍ച്ച ഉശിരുള്ളവളും പോരാളിയും ആയിരുന്നു, എന്നാല്‍ പൊന്നു ഉണ്ണിയാര്‍ച്ച നമ്രമുഖിയും, മണവാട്ടിയും ആയിരുന്നു.

തിങ്കളാഴ്ച ഡയറിയിലെ വരയുത്തരത്തിനുപകരം പൊന്നു ശരിയുത്തരം പങ്കുവച്ചു, ടീച്ചര്‍, ‘ഞാന്‍ നല്ലവെള്ളം കുടിച്ചു, പിന്നെ ഊണ്ണിയാര്ച്ചയായി’. അന്നുവൈകീട്ട് പൊന്നു സ്കൂള്‍ ബസ്സിറങ്ങിയത് ചുവന്നപടം പതിപ്പിച്ച ഡയറിയുമായാണ് :
‘ഡീയര്‍ പാരന്റ്സ്, പ്ളീസ്സ് കം റ്റു സ്കൂള്‍’.
അങ്ങനെ 'നല്ലവെള്ളം” കുട്ടികള്‍ക്കു നല്ലതല്ല എന്നു ടീച്ചര്‍ മനസ്സിലാക്കി, ഇപ്പൊ ദേ നിങ്ങളും....
അടുത്ത ഗ്രാമത്തിലെ വാറ്റ് ചാരായത്തിന് മണവാട്ടി എന്ന പേരുണ്ടായിരുന്നു ..അടിച്ചാല്‍ പിന്നെ നാണം കൊണ്ട് നിലത്ത് നോക്കിയെ സംസാരിക്കൂ ...
ReplyDelete'നല്ല വെള്ള' ത്തിന്റെ ഗുണം ടീച്ചര്‍ക്കെങ്കിലും മനസിലാക്കി കൊടുക്കാന്‍ സാധിച്ചല്ലോ...!!
ReplyDelete@രമേശ്: ഏതാണാ അടുത്ത ഗ്രാമം...?മണവാട്ടി എന്ന പ്രയോഗം ഞാനും കേട്ടിട്ടുണ്ട്
നല്ല വെള്ളം ..നന്നായി
ReplyDeleteകൊള്ളാം ... നല്ല നല്ലവെള്ളം
ReplyDeleteha..ha.ha..
ReplyDelete:))
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteha..Ha...HA...
ReplyDeleteVELLAM NALLATHALLE?
ReplyDeleteനല്ല വെള്ളം
ReplyDeleteha...ha...
ReplyDeletesangathy rasakaramayittundu.......
ReplyDeleteഎന്നാലും ഒരു നല്ല വെള്ളം പറ്റിച്ച പണിയേ...
ReplyDelete"നല്ലവെള്ളം" ഇഷ്ടമായെന്നുപറഞ്ഞ
ReplyDeleteഅജിത് ഏട്ടന്, രമേശ് അരൂര്‍,
കുഞ്ഞൂസ്, the man to walk with,
Naushu , റിയാസ് (മിഴിനീര്‍ത്തുള്ളി),
യൂസുഫ്പ, sijo george,
Shukoor,moideen angadimugar,
Thommy, ente lokam,
keraladasanunni, jayarajmurukkumpuzha ,
സീത*,
എല്ലവര്‍ക്കും എന്റെ നന്ദിയും ആശംസകളും....
ശരിയാ.. നല്ല വെള്ളം കുഞ്ഞുങ്ങൾക്ക് കുടിച്ചൂടാ...!!
ReplyDeleteആഹാ! അതു കൊള്ളാമല്ലോ.
ReplyDelete