
ടിടിടിം...ഠിം......ടിടിടിം...ഠിം.....ടിടിടിം...ഠിം....ടിം
ടിടിടിം...ഠിം......ടിടിടിം...ഠിം.....ടിടിടിം...ഠിം....ടിം
___"ഹല്ലോ...."
ഹലോ സര്
__"ഹലോ ആരാടാ.."
സര് അതു എന്റെ മൊബൈല്‍ ആണ്...
__"നീ ആരാടാ..."
സര് ഞാന്‍ റിയാസ് ആണ്. അതു എന്റെ മൊബൈല്‍ ആണ്, ബൈക്കിലെ ബാഗില്‍ വച്ചു മറന്നത..
__" ഞാന്‍ എസ്. ഐ. ഭാസുരപിള്ള, നിന്റെ മൊബൈല്‍ ഫോണ്‍, എന്റെ ടേബിള്‍ മുകളില്‍ എങ്ങനെവന്നു. നിനക്കെന്താ പണി.."
സര് ഞാന്‍ എഞ്ചിനീയറിംഗ് പഠിക്കുകയാണ്, അതു, സര്...എന്റെ ബൈക്കിന്റെ താക്കോലും അവിടെയുണ്ട്.
__"നീയെന്താ മൊബൈലും, താക്കോലും പോലിസ് സ്റ്റേഷനില്‍ ആണോ സൂക്ഷിക്കുന്നത്. സത്യം പറാ, ഇത് എങ്ങനെ ഇവിടെവന്നു"
__അതു സര്, ഇന്നു നാലുമണിക്ക്, പാലാരിവട്ടത്തുവച്ചു ഞങ്ങളെ പോലിസ് പിടിച്ചു. ഞങ്ങള്‍ ബൈക്കില്‍ മൂന്നുപേരുണ്ടായിരുന്നു, ലൈസന്‍സ് എടുത്തിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്. ഐ. സര്, ബൈക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ബൈക്കിന്റെ പോക്കറ്റില്‍ ആയിപ്പോയി എന്റെ മൊബൈല്‍ ഫോണ്‍. ഇവിടെ നോക്കിയിട്ട് കണ്ടില്ല അതാ എന്റെ നമ്പറില്‍ വിളിച്ചത്....
__"അതുശരി, ഞാന്‍ നൈറ്റ് ഷിഫ്റ്റ് വന്നതാ, മറ്റേ എസ് ഐ വീട്ടില്‍ പോയി, മൂന്ന് പേരുമായി സര് എങ്ങോട്ടാണവോ സിറ്റിയിലൂടെ സര്ക്കീട്ടടിച്ചത്. നീ ആള് കൊള്ളാമല്ലോ"
സര്, അതുപിന്നെ ഞങ്ങള്‍ ഹോസ്പിറ്റലില്‍ മാമയെ കാണാന്‍ പോകുവായിരുന്നു, ആള് ഐ സീ യുവില്‍ ആയിരുന്നു കുറച്ചു ബ്ലഡ് കൊടുക്കാന്‍ വേണ്ടി പോയതാ, ഇനി ആവര്‍ത്തിക്കില്ല സര്.
__" നീ കള്ളു കുടിച്ചിരുന്നോടാ,"
ഇല്ല സര്, ഞാന്‍ കള്ളുകുടിക്കില്ല, സിഗരറ്റും വലിക്കില്ല....
__"പിന്നെ നിനക്ക് എന്താ അറിയാവുന്നെ, നീ ബൈക്ക് മോഷ്ടിച്ചതല്ലേടാ .."
ഇല്ല സര് സത്യമായും അല്ലാ. അതു എന്റെ സ്വന്തം ബൈക്കാണ്, പേപ്പര്‍ ഒന്നും അപ്പോള്‍ എടുത്തിരുന്നില്ല അതാ സര്, ഇനി ആവര്‍ത്തിക്കില്ല സര്...
__" ഓക്കേ, നീയൊരു പണിചെയ്യ്, നാളെ ലൈസന്‍സും, മറ്റു പേപ്പറുംകൊണ്ട്, സ്റ്റേഷനില്‍ വരണം, ഫൈന്‍ അടച്ചു ബൈക്കും മൊബൈലും കൊണ്ടുപൊക്കോ, രാവിലെ ഒന്പതരക്ക് മുന്‍പ് വരണം, ഇല്ലങ്കില്‍ ഞാന്‍ ഷിഫ്റ്റ് മാറും

ഭാസുരന്‍ സര്, അകത്തേക്ക് വന്നോട്ടെ...
__" ഹും, എന്താ കാര്യം.."
ഞാന്‍ റിയാസ്, ബൈക്കും മൊബൈലും എടുക്കാന്‍ വന്നതാ..
__" അതുശരി, അപ്പൊ നീയാണ്, കക്ഷി. അപ്പുറത്ത് റൈറ്റര്‍ ഉണ്ട്, അവിടെ പറഞ്ഞു ഫൈന്‍ അടച്ചിട്ടു താക്കോല്‍ എടുത്തോളു, ഇനി ഒരിക്കലും ആവര്‍ത്തിക്കരുത്. പിന്നെ നിന്റെ ഉമ്മ അമേരിക്കയിലാണോ"
ഇല്ല സര്, ഉമ്മ എന്റെ വീട്ടില്‍ തന്നെയുണ്ട്.
__"നിനക്ക് എത്ര ഉമ്മയുണ്ട്. ഇന്നലെ നീ വീട്ടില്‍ ഉണ്ടായിരുന്നില്ലേ."
ഇന്നലെ ഞാന്‍ ഉമ്മയുടെ അടുത്തുതന്നെയുണ്ടായിരുന്നു. എന്താ സര്, വേറെ ഒരു കുഴപ്പവും ഞാന്‍ കാണിച്ചിട്ടില്ല സര്.
__"ഇന്നലെ നിന്റെ മൊബൈലില്‍ നാല്പത്തി രണ്ടു മിസ്സ്കാള്വന്നു ഉമ്മയുടെ, നീ ഉമ്മയുടെ അടുത്തുണ്ടായിരുന്നു എങ്കില്‍ പിന്നെ രാത്രിമുഴുവന്‍ നിന്നെവിളിച്ച ഉമ്മ ആരാടാ, രാത്രിമുഴുവന്‍ ഉറക്കമില്ലാതെ മിസ്സ്കാള്ചെയ്യാന് ഉമ്മ എന്നപേരില്‍ മൊബൈലില്‍ സേവ് ചെയ്തിരിക്കുന്നനമ്പര് ആരുടെതാടാ...."
.............ഹോ, പടച്ചോനെ...ഇത് ഇപ്പൊ ഇയാളോട് എന്തുപറയും, റസിയയുടെ നമ്പര്‍ "ഉമ്മ" എന്ന പേരില്‍ സേവ് ചെയ്തിട്ട് അവളോട് പറഞ്ഞത്, അവളുടെ ഓരോ മിസ്സ് കാളും എനിക്ക് ഹൃദയത്തിലേക്കുള്ള ചുംബനം പോലെയാണെന്നും, എന്നെ മനസ്സില്‍ ഓര്‍മ്മിക്കുമ്പോളെല്ലാം ഓരോ മിസ്സ് കാള്തരണമെന്നു പറഞ്ഞതും.........
ഒരു നമ്പര്‍ ഇറക്കിനോക്കാം, സര്...അതു...അതു...ഉമ്മുക്കൊല്സു, ഷോര്‍ട്ട് ഫോം ആയി "ഉമ്മ" എന്നിട്ടതാ, എന്റെ കോളേജില്‍ പഠിക്കുന്നതാ, ഞാന്‍ പൊക്കോട്ടെ സര്..
__"ശരി..ശരി..അവളോട് പറഞ്ഞേക്ക്, ഉറക്കം കഴിഞ്ഞു ബാക്കി സമയത്ത് മിസ്സ് കാള്‍ അടിക്കാന്‍.."
ടിടിടിം...ഠിം......ടിടിടിം...ഠിം.....ടിടിടിം...ഠിം....ടിം
ടിടിടിം...ഠിം......ടിടിടിം...ഠിം.....ടിടിടിം...ഠിം....ടിം
__"ദേ..പിന്നേം മിസ്സ് കാള്‍...ഉമ്മയുടെ തന്നെ, പോലിസ് സ്റ്റേഷനിലാണ് അവന്റെയൊരു ഉമ്മ"
ഹ ഹ ഉംമ്മ ....
ReplyDeleteനന്നായിട്ടുണ്ട്.
post kalakki..
ReplyDeleteangine chila prashnamundu moblil..
അതു കൊള്ളാം. കൂട്ടുകാരിയുടെ നമ്പറിന്ന് ഉമ്മ എന്ന് പേരിടുക. പേരിന്ന് സാദൃശ്യം ഉള്ളതുകൊണ്ട് പൊലീസീന്റെ കൂടുതല്‍ ചോദ്യം ചെയ്യല്‍ ഒഴിവായി.
ReplyDeleteHE HE UMMA(KISS) Kollam :)
ReplyDeleteഹ ഹ ഹ ഉമ്മ ... പോസ്ടിനൊരു ഉമ്മ
ReplyDeleteഎന്നിട്ട് ...........ഭാസുരന്‍ പിള്ളയോട് "ഉമ്മ " കിട്ടിയ കാര്യം വര്‍ണിക്കാന്‍ മറന്നു പോയോ ?
ReplyDeleteരസായി ..................
ഉം.........അ..........
ReplyDeleteഹ ഹ ഹ ഹ...........
ഉഷാര്‍.....!
നന്നായിട്ടുണ്ട് ആശംസകള്‍
ReplyDeleteറോംഗ് നമ്പര്‍ വിളി ഇങ്ങനെയും കേട്ടിട്ടുണ്ട്
ReplyDelete"ഹലൊ ആരാ വിളിക്കുന്നെ?"
"ഹലോ ഉമ്മയുണ്ടോ?"
"വന്നാല്‍ തരാം "
അതാ പിന്നെയും ഉമ്മ,
ReplyDeleteപാവം ഒറിജിനല്‍
ReplyDelete'ഉമ്മ' ..ഏത് ഒറിജിനല്‍
എന്നോ ?ദേ പിന്നെയും
കുടുങ്ങി ....കൊള്ളാം
രസം ആയി എഴുതി ...
പോസ്റ്റ് ഇഷ്ട്ടയി
ReplyDeleteകറുപ്പിലെ ഈ എഴുത്ത് ഇഷ്ട്ടായില്ലാ, വായിക്കാന്‍ പ്രയാസം
ബ്ലോഗ് കളര്‍ മാറ്റൂ, എന്നിട്ട് വായിക്കാം.
ReplyDeleteകൂയ്...!
കൂതറ ഇരുളിലായല്ലോ ബദ്രീങ്ങളെ..!
ഉമ്മയുടെ മിസ് കാള്‍ കൊള്ളാം. പക്ഷെ ഈ ഭീകരദ്ദൃശ്യം ഫ്രെയിം മാറ്റിയില്ലെങ്കില്‍...കണ്ണ് ഫ്യൂസ് ആകുമോ????
ReplyDeleteകൊള്ളാം ..കണ്ണിന്റെ ഫിലമെന്റ്റ് അടിച്ചു പോകും ഈ ഇടിവെട്ട് കളര്‍ മാറ്റിയില്ലെങ്കില്‍ ,,,,!!!
ReplyDeleteകൊള്ളാമല്ലോ എഴുത്ത്
ReplyDeleteകൊള്ളാംട്ടോ. പോലീസുകാരൻ വളരെ ഭേദമാണല്ലോ.
ReplyDeleteഉം...മ്മ!
ReplyDeletekollam kalakki
ReplyDeleteകലക്കി ചെങ്ങാതി.
ReplyDeleteവളരെ നന്നായി,
ReplyDeleteഇനിയും പ്രതീക്ഷിക്കുന്നു കൂടുതല്‍.
എല്ലാ ആശംസകളും.
hihi.....gollaaam
ReplyDeleteനല്ല രസിച്ചു.
ReplyDeleteകൊള്ളാം, നർമ്മം നന്നായി രസിച്ചു.
ReplyDeleteവായിക്കാനല്പ്പം ബുദ്ധിമുട്ടി
ReplyDeleteപോസ്റ്റ് നന്നായിട്ടുണ്ട്.
ഉമ്മ കൊള്ളാം
ReplyDeleteവായിക്കാന്‍ പ്രയാസം.
nannayittund...
ReplyDeleteകഥ കലക്കി. കളറായിട്ടുണ്ട് ട്ടാ!
ReplyDeleteഎഴുത്തിന്റെ കളര്‍ മാറ്റണുട്ടോ!
അല്ലേല്‍ കണ്ണടിച്ചുപോകും!
ആശംസകള്‍!
http://chemmaran.blogspot.com/
പോലീസൊക്കെ ഡീസന്റായി അല്ലേ? :)
ReplyDeleteഉമ്മ കലക്കി! :)
:) 'ഉമ്മ' തന്നെ വേണം പറ്റിക്കാൻ
ReplyDelete"ഉമ്മ" സ്വീകരിച്ച എല്ലവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞനന്ദി
ReplyDeleteനിങ്ങള്‍ തരുന്ന നിര്‍ദ്ദേശങ്ങള്‍ ഞാന്‍ സ്വീകരികുന്നതാണ്
ഇനിയും കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ..
ഇതൊരു പുതിയ അറിവാണല്ലോ. ഈ ബുദ്ധി എന്തു കൊണ്ട് എനിക്ക് തോന്നിയില്ല
ReplyDeleteഹ ഹ... ഉമ്മയുടെ മിസ് കാള്‍ ...കൊള്ളാം...
ReplyDeleteദേ പിന്നേം ഉമ്മ !
ReplyDeleteകൊള്ളാമല്ലോ കോമിക്കുമ്മ
ReplyDeleteതടീം കൊണ്ട് പോരാൻ പറ്റിയത് ആരുടേയോ ഭാഗ്യമെന്ന് കരുതിയാൽ മതി.......
ReplyDeleteഉമ്മയെന്ന പേര് കൊണ്ട് എന്തൊക്കെ ഉമ്മാക്കികളാ കാണിക്കുന്നത്!
ReplyDeleteസൂപ്പര്‍ പോസ്റ്റുകള്‍. വെളുത്തുള്ളിയെക്കുറിച്ച് അന്വേഷിച്ച് വഴിതെറ്റിവന്നതാണ്. രണ്ടെണ്ണമേ വായിച്ചുള്ളൂ. ചിരിച്ചുചിരിച്ച് വയറുവേദനപിടിച്ചു. ബാക്കി പിന്നെ വായിക്കും. ഈ കമന്റിടുന്ന അണ്ണന്മാരും അണ്ണികളും എന്തിനാണ് ഇങ്ങനെ ബലം പിടിക്കുന്നത്. ചുമ്മാ തലകുത്തിനിന്ന് ചിരിച്ചാല്‍ പോരേ.....
ReplyDelete