.......എന്നിട്ടും താങ്കള്‍ വന്നല്ലോ.., നന്ദിയുടെനിക്ക് സ്നേഹപൂര്‍വ്വം, നല്ലത് ഭവിക്കാന്‍ പ്രാര്‍ത്ഥനയോടെ...........

Thursday, April 7, 2011

ചുംബനങ്ങള്‍ക്കു രുചിപകരുന്ന ഉമിക്കരി



ഓര്‍മ്മയുണ്ടോ ഈ സാധനം,

പ്രകൃതിയുടെ വരദാനം

കേരളത്തിന്റെ ദേശിയ ദന്തചൂര്‍ണ്ണം

പല്ലുകളുടെ സംരക്ഷണത്തിനുത്തമം

നഷ്ടമായ ആത്മവിശ്വാസം വീണ്ടെടുക്കു


ഉമിക്കരി ആസ്വദിക്കു

പുഞ്ചിരിയുതിര്‍ക്കു ഹൃദയത്തില്‍നിന്നും


ചുംബനങ്ങള്‍ക്ക് രുചിപകരു

പാരമ്പര്യ മൂല്യങ്ങളിലെക്കൊരു തിരിച്ചുപോക്ക്

തലമുറകളുടെ വിശ്വാസമാര്‍ജിച്ചത്

അനിര്‍വചനീയമായ രുചി

പുതിയ ചാക്കില്‍...


ഠിം..ടിടിം..

25 comments:

  1. നാട്ടില്‍ ചെല്ലുംബോഴെല്ലാം ഉമിക്കരി ഉപയോഗിക്കാറുണ്ട് ഇപ്പോളും. ഉപ്പും ഉമിക്കരിയും മിക്സ് ചെയ്തു ഒരു പ്രയോഗം ഉണ്ട്. കലക്കന്‍ ആണ്..

    ReplyDelete
  2. നന്ദി മാഡ് & മുഖ്‌താര്‍
    ഉമിക്കരി ഒരു നൊസ്‌റ്റാള്‍ജിയ ഫീല്‍ ആണ്,
    എപ്പോളെങ്കിലും, ഉപ്പും ഉമിക്കരിയും ചേര്‍ത്ത് തേക്കാന്‍ തോന്നും..
    ഞാനും ഉപയോഗിക്കാറുണ്ട് അഭിമാനത്തോടെ...

    ReplyDelete
  3. പഴയ മൂല്യങ്ങൾ തിരിച്ചു വരട്ടെ...!!

    [word verification എടുത്ത് കളഞ്ഞില്ലെങ്കിൽ ഇനി ഈ വഴിക്ക് വരില്ല.എന്റെ ഒരുപാടു സമയം അതിനു വേണ്ടി കളയുന്നു.sorry.]

    ReplyDelete
  4. പ്രക്രിതിയിലക്ക് ഒരു മടക്കം. നല്ലത് തന്നെ.

    ReplyDelete
  5. പ്രിയ വീ കെ. word verification എപ്പോളെ കളഞ്ഞു, ക്ഷമിക്കണം.
    ഇനിയും വരണം കേട്ടോ...

    @ മൊട്ടമനോജ്‌, വളരെ നന്ദി ഇവിടെ വരെ വന്നതിനു...

    ReplyDelete
  6. ഒരു നെൽച്ചെടിക്ക്‌വേണ്ടി വയലുകൾ മുഴുവൻ നടന്നിട്ടും കിട്ടിയില്ല. ഒടുവിൽ കണ്ടെത്തി,,,, റോഡരികിൽ;
    അന്യസംസ്ഥാനലോറിയിൽ നിന്നും വൈക്കോൽ ഇറക്കുമ്പോൾ പൊഴിഞ്ഞു വീണ നെല്ല് മുളച്ചത്.
    വീട്ടിൽ നെൽ‌കൃഷി ഉണ്ടായിരിക്കെ, നെല്ല് കുത്തിയിട്ട് കൈ വേദനിക്കുമ്പോൾ ‘ഈ കൃഷിയൊന്ന് ഇല്ലാതായെങ്കിൽ’ എന്ന് ചിന്തിച്ച ഒരുകാലം ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം ഓർമ്മകൾ,,, നെല്ല്, തവിട്, ഉമി, ഉമിക്കരി അങ്ങിനെ എല്ലാം....

    ReplyDelete
  7. വീട്ടിന്‍റെ പിന്നിലെ തിണ്ടില്‍ ഉമിക്കരിപ്പാത്രം. ഒപ്പം ഈര്‍ക്കില പൊളിച്ച് അടുക്കിക്കെട്ടി വെച്ചതും. പേസ്റ്റിനും ബ്രഷിന്നും ടങ് ക്ലീനറിനും അവ വഴി മാറി.

    ReplyDelete
  8. കഴിഞ്ഞു പോയ കൊയ്തുകാലങ്ങള്‍ ബാല്യകാലത്തിലേക്കുള്ള യാത്രയാണ്...
    വീടിന്റെ പിന്നാമ്പുറത്തെ കൊലായിയില്‍ ഉമിക്കരിപാത്രം വീടിന്റെ അലങ്കാരമായിരുന്നു അന്നൊക്കെ...
    നന്ദി മിനി ടീച്ചര്‍ & ദാസനുണ്ണിചേട്ടാ

    ReplyDelete
  9. ആസ്വദിച്ചെക്കാമേ......

    ReplyDelete
  10. ഉമിക്കരി...പ്രകൃതിദത്തം. ഉമി കരിയാക്കുമ്പോള്‍ ഒരു സുഗന്ധമുണ്ട്, അതുംകൂടി ആസ്വദിക്കണം.

    ReplyDelete
  11. ആസ്വദിച്ചെക്കാമേ......

    ReplyDelete
  12. പ്രിയ യൂസുഫ്പ, ശുകൂര്‍, അജിത്‌ ചേട്ടന്‍,shajkumar.

    ഇവിടെ വരെ വന്നതിനു വളരെ നന്ദി,

    ഇനിയും കാണാം..

    ReplyDelete
  13. ഇറയത്ത് തൂക്കിയിട്ടിരുന്ന പാളകൊണ്ടുണ്ടാക്കിയ ഉമിക്കരിപ്പാത്രത്തെ ഓര്‍ത്തു ഇപ്പോള്‍!

    ഈ ബ്ലോഗിലെ കമെന്റുകള്‍ വായിച്ചാല്‍ ആരും കരഞ്ഞുപോകും!
    ചുവന്ന നിറത്തിലെ അക്ഷരങ്ങള്‍ കണ്ണ് കഴപ്പിക്കുന്നു!

    ReplyDelete
  14. വെളുക്കാന്‍ തേച്ച് എന്റെ പല്ല് കൊളമാക്കിയ സാധനമാ ഇത് പിന്നെ ഞാന്‍ എങ്ങനെ മറക്കും

    ReplyDelete
  15. ഉമിക്കരി ഉപയോഗിച്ചതിനു ശേഷം
    ഉമിക്കരി ഉപയോഗിക്കാത്ത ചുണ്ടില്‍
    ചുംബിക്കേണ്ടി വരുമ്പോഴോ?

    ReplyDelete
  16. നന്നായ്, ഉമിക്കരിപരസ്യം.ചില കടകളില്‍ കാണാറുണ്ട് പാക്കറ്റുകളില്‍.

    ReplyDelete
  17. പഴമ തന്നെ പുതുമയായി ഇപ്പോള്‍ അവതരിക്കുന്നു.

    ReplyDelete
  18. സന്തോഷായി, ഇപ്പോള്‍ കടയിലും കിട്ടുമല്ലേ?

    ReplyDelete
  19. അതെ ഉമിക്കരിയിട്ടുള്ള ഉമ്മയുടെ ഗുണം ഒന്ന് വേറെ തന്നെയാണ്

    ReplyDelete
  20. തങ്ങളാണോ ഉമിക്കരിയുടെ ബ്രാന്‍ഡ്‌ അബ്ബാസിഡര്‍................

    ReplyDelete