.......എന്നിട്ടും താങ്കള്‍ വന്നല്ലോ.., നന്ദിയുടെനിക്ക് സ്നേഹപൂര്‍വ്വം, നല്ലത് ഭവിക്കാന്‍ പ്രാര്‍ത്ഥനയോടെ...........

Tuesday, April 19, 2011

..കുപ്പിവളക്കാരി നീയൊരു തങ്കവളക്കാരി..



അമ്മതന്‍ കൈകളില്‍ താലോലം പൈതലായ്
ചാഞ്ചാടിക്കളിക്കുമ്പോള്‍ കരിമിഴി കണ്ണിലും
അമ്മിഞ്ഞയിറ്റിച്ച ചുണ്ടിലും പുഞ്ചിരിപകര്‍ന്നു
നീയെന്‍ പെരുവിരല്‍ തൊട്ടുകിലുക്കി കരിവള

പുത്തനുടുപ്പിലടര്‍ത്തിയമിഴിനീരും കളികോപ്പുമായ്
സരസ്വതിക്ഷേത്രത്തിലാദ്യമായ് വന്നപ്പൊളരയാലിന്‍
പഴുത്തിലപെറുക്കിനിന്‍ പുസ്തകതാളില്‍തിരുകിയ
നേരത്തു നിന്‍ചുണ്ടില്‍പുഞ്ചിരി നിന്‍കയ്യില്‍ തരിവള

കളിപന്തുവാങ്ങുവാന്‍ സ്വരൂപിച്ച കാശുമായ്
കളിപാട്ടക്കാരനായ് തര്‍ക്കിക്കുംനേരത്തു വന്നു നീ
തിളങ്ങുന്നകണ്ണുമായ് കടയിലെ വളകളില്‍
തൊട്ടപ്പൊ ഞാന്‍വാങ്ങിയണിയിച്ചു ചുവന്നവള

ധാവണിചുറ്റി നീയാദ്യമായ് കാവിന്റെപടികളില്‍
വന്നപ്പോള്‍, കല്‍ത്തിരികൊളുത്തിഞ്ഞാന്‍ കണ്ടുനിന്‍
കണ്‍കളില്‍ പ്രണയത്തിന്‍പരിഭവം തൊടുവിച്ചക്കുറിയുടെ
നനവിന്റെകൂളിര്‍മ്മയില്‍ വിറകൊണ്ടകൈകളില്‍ കുപ്പിവള

മധുരമാംപ്രണയത്തില്‍ തിരതല്ലുംമനസ്സുമായ് കത്തുന്ന
വിളക്കിന്റെയരികത്തെരുമിച്ചിരുന്നപ്പോള്‍ നുറുങ്ങിയ
വളപ്പൊട്ടിന്‍ശകലങ്ങള്‍ വിളക്കിയ നിറമാലയണിയിച്ചു
കവിളത്തു മുത്തിയനേരത്തു കിലുക്കി നീ ചില്ലുവള

ചൊരിയുന്ന മഴയത്തു തൈമാവിന്‍ ചാരത്തു
നനവാര്‍ന്നു വന്നുനീ വിറയാര്‍ന്ന സ്വരമോടെ
മംഗലം പറഞ്ഞു നീ വിടചൊല്ലി മറയുമ്പോള്‍
കൂപ്പിയ കൈകളില്‍ മങ്ങിയനിറമുള്ള മഞ്ഞവള

രഘുവരന്‍കൈകളില്‍കൈവച്ചു പരിയാരംചൊല്ലി
പിരിയുന്നനേരത്തു വിതുമ്പുന്നചുണ്ടിലും ചെറുചിരി
യണിയിച്ചു എരിയുന്നഹൃദയമായ് മൂകമായ്നിലകൊണ്ട
ഞാന്‍കാണ്‍കെ വീശിയകൈകളില്‍ മിന്നിയതടവള തങ്കവള

21 comments:

  1. ആശംസകള്‍ ആശംസകള്‍

    ReplyDelete
  2. വിതുമ്പുന്നചുണ്ടിലും ചെറുചിരി
    യണിയിച്ചു എരിയുന്നഹൃദയമായ്

    Best Wishes

    ReplyDelete
  3. വളക്കാരീ നീയൊരു വള തന്നെ.

    ReplyDelete
  4. ഞാന്‍കാണ്‍കെ വീശിയകൈകളില്‍ മിന്നിയതടവള തങ്കവള..




    mmmm

    ReplyDelete
  5. പ്രണയത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ അല്ലേ.

    ReplyDelete
  6. ബാല്യം മുതല്‍...

    ReplyDelete
  7. കുപ്പിവളക്കാരിയെ കണ്ട
    ശ്രീ. ബിഗു, ഉമേഷ്‌ പിലിക്കൊട് ,
    the man to walk with ,
    മുകിൽ , യൂസുഫ്പ ,
    മുഖ്‌താര്‍¦udarampoyil,
    dreams, റിയാസ് (മിഴിനീര്‍ത്തുള്ളി),
    തെച്ചിക്കോടന്‍,
    keraladasanunni chettan,
    വീ കെ, രമേശ്‌ അരൂര്‍ ,
    Shukoor , പട്ടേപ്പാടം റാംജി ചേട്ടന്‍
    അജിത്‌ ഏട്ടന്‍..
    എല്ലവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി..
    ഇനിയും കാണാം..

    ReplyDelete
  8. തങ്ക വള കുപ്പി
    വള ആക്കി പറഞ്ഞു
    അയച്ചു അല്ലെ ..കഷ്ടം ...

    ReplyDelete
  9. പ്രണയ കവിത നന്നായി...

    (തങ്കവള കിട്ടിയപ്പോള്‍ കുപ്പിവള ഉപേക്ഷിച്ചു ല്ലേ...?)

    ReplyDelete
  10. കൊള്ളാം കോളാ ഈ കവിതയും
    ഒരിളനീരു വായിച്ചിറക്കിയ സുഖം

    ReplyDelete
  11. ഇഷ്ടമായി കവിത.

    ReplyDelete