.......എന്നിട്ടും താങ്കള്‍ വന്നല്ലോ.., നന്ദിയുടെനിക്ക് സ്നേഹപൂര്‍വ്വം, നല്ലത് ഭവിക്കാന്‍ പ്രാര്‍ത്ഥനയോടെ...........

Monday, April 25, 2011

കിടിലന്‍ കമ്പിതപാല്‍


TO: KUMAR..,
KOCHI TO BOMBAY, 12-06-2005

Message:


****SUOIXNA YLPER ON YHW : HCA****

സ്വീകരിച്ചു ഞാന്‍ വിറയാര്‍ന്നകരങ്ങളാലാകമ്പി
സാകൂതം കണ്ണോടിച്ചു തുടിക്കുന്നഹൃദയത്താല്‍
വരുന്നതാദ്യമായൊരു തപാല്‍കമ്പിയെനിക്കായ്
തിരിച്ചുകരങ്ങളില്‍ ഒന്നുമേതിരിയാതെ വിയര്‍ത്തു

മുംബൈയുടെ നടുവിലെ ദൂര്‍സഞ്ചാര്‍ കാര്യാലയത്തിന്റെ
പടികളിലൊരുകൈയും മറുകൈയില്‍ ദൂതുമായ് നിന്നുഞാന്‍
പരിഭ്രമം പുതപ്പിച്ച മുഖവുമായ് നോക്കി ഞാനാ
മറാഠിയെ "ഹമാര ഗല്‍ത്തി നഹി" പുലമ്പിതിരിഞ്ഞയാള്‍

കമ്പിയയച്ചതാരെന്നറിയില്ല അര്‍ഥവുമറിയില്ല
കരളിന്റെതുടിപ്പിനാല്‍ ദാഹിച്ചു തണ്ണിരിനായ്, നടന്നു
മുന്നോട്ടുഞാന്‍ നിറയുന്നമിഴിയോടെ, ആപത്തിന്‍
അറിയിപ്പാണോയികമ്പി, ചിന്തകള്‍ നെരിപ്പോടായി

മാട്ടുംഗയുടെവഴിയരികില്‍ കൊച്ചുഗുരുവായൂര്‍നടയിലായ്
പായുന്നോരു അപരനോടനുവാദം ചോദിച്ചിട്ടാരാഞ്ഞു
അറിയുമോ, ഈ കമ്പിയില്‍ ലിഖിതങ്ങള്‍, തുറിക്കുന്ന
മിഴികളാല്‍ പിറുത്തു തമിഴിലായ് "ഒന്നുമേ തെരിയാത്"

ദാഹിച്ചു തളര്‍ന്നു ഞാന്‍ കണ്ടു വഴിയിലൊരാശ്രയം
ഏകനായ്, മൂകനായ്‌ ഇരുന്നു ഒഴിഞ്ഞൊരാദേവാലയത്തില്‍
നിമിത്തമായ് വന്നൊരാ പാതിരി ദൂതനായ്, കണ്ടുഞ്ഞാന്‍
നീട്ടിയകൈയിലെ കമ്പിയില്‍ താപസന്‍ പുഞ്ചിരിതൂകിനാല്‍

മോഹിക്കുന്നാരോ നിന്നെ, വിരഹത്തിന്‍ വിങ്ങലാവാം
വേപഥു ചുരത്തിയ പ്രണയത്തിന്‍ കുറിമാനമായിടാം

WHY NO REPLY ANXIOUS : ACH,
മൊഴിഞ്ഞതാപുരോഹിതന്‍
ആരോരുമറിയാത്ത രഹസ്യത്തിന്‍ കമ്പനം കമ്പിയായ്‌.

അച്ചുവേ, എന്‍ അശ്വതി, നല്‍കിനീ പ്രണയത്തിന്‍
തീമഴ ഓര്‍ക്കുമ്പോള്‍ കുളിരായി സുഗന്ധത്തിന്‍ മലര്‍മഴ
മഞ്ഞണികൊമ്പിന്റെതുഞ്ചത്തു വിരഹത്തിന്‍ നാരുകളിണക്കിയോ
-രാകൂട്ടില്‍ പറന്നെത്താന്‍ മോഹിച്ചു ഹൃദയത്തിലാ കമ്പി

21 comments:

  1. കൊള്ളാം നല്ല അവതരണ രീതി ആയിരുന്നു

    ReplyDelete
  2. nannaayallo.

    ആശ്രയം എന്നല്ലേ വേണ്ടത്?
    അതുപോലെ വേപഥു എന്നും....

    ReplyDelete
  3. പ്രണയത്തിന്‍
    തീമഴ ഓര്‍ക്കുമ്പോള്‍ കുളിരായി സുഗന്ധത്തിന്‍ മലര്‍മഴ


    Best Wishes

    ReplyDelete
  4. ഇഷ്ട്ടപ്പെട്ടു ..
    അക്ഷര പിശാചു കവിതയ്ക്ക്
    ഭൂഷണം അല്ല കേട്ടോ .

    എച്മു പറഞ്ഞത് കൂടാതെ:-
    മറു കയ്യില്‍ ദൂത് എന്നല്ലേ ?
    replay അല്ലല്ലോ reply അല്ലെ ?

    ആശംസകള്‍ ..

    ReplyDelete
  5. നന്നായിട്ടുണ്ട്.പക്ഷെ ഇപ്പഴത്തെ കുട്ടികളെ ആരേലും കാണിച്ചൂടായിരുന്നോ..ഒറ്റനോട്ടത്തില്‍ പഹയന്മാര്‍ കണ്ട്പിടിച്ച് കളയും

    ReplyDelete
  6. കൊള്ളാം, മുമ്പൊക്കെ കമ്പി എന്ന് വച്ചാല്‍ എല്ലാവര്ക്കും പേടിയായിരുന്നു. ഇന്നിപ്പോള്‍ ബോംബിനെ മാത്രം പേടിച്ചാല്‍ മതി

    ReplyDelete
  7. കിംങ് സർക്കിൾ ജനറൽസ്റ്റോറിലെ ആ സർദാർജിയോട് ചോദിക്കാമായിരുന്നില്ലേ..?
    കൊള്ളാം. നന്നായിട്ടുണ്ട്.

    ReplyDelete
  8. അക്ഷരം പഠിക്കൂ... എന്നിട്ട് കവിതയെഴുതൂ...

    ReplyDelete
  9. avatharam kollaam..:)

    ReplyDelete
  10. രസിച്ചു വായിച്ചു. അക്ഷര പിശാചിന്റെ
    ബാധയുണ്ടു്.പുണ്യാത്മാക്കളെ പിശാചു
    പരീക്ഷിക്കുമല്ലോ. ഏതായാലും ബാധ
    മാറ്റാന്‍ കൂതറ മന്ത്രവാദിയെ സമീപിക്കുക.

    ReplyDelete
  11. കവിത നന്നായിട്ടുണ്ട് ട്ടോ.... അക്ഷരത്തെറ്റുകളെ ഒഴിവാക്കിയിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമായേനെ...
    (ഇത്തരം കമ്പി സന്ദേശങ്ങള്‍ അയക്കുകയും കിട്ടുകയും ചെയ്തിരുന്ന ആ നല്ല നാളുകള്‍ ...:) )

    ReplyDelete
  12. കോഡുഭാഷയിലെ കമ്പിത്തപാല്‍, കൊള്ളാലോ കോമിക്കോളാ...

    ReplyDelete
  13. പണ്ടൊക്കെ കമ്പി വന്നു എന്നുകേട്ടാല്‍ തന്നെ പേടിയാണ്.

    ReplyDelete
  14. കമ്പിയില്ലാക്കമ്പി
    കവിത നന്നായി

    ReplyDelete
  15. തുടക്കം നന്നായി തുടങ്ങി അവസാനമായപ്പോഴേക്കും കവിതയുടെ കെട്ടുറപ്പ്‌ നഷ്ടപെട്ടതു പോലെ തോന്നി..
    എന്റെ വായനയുടെ കുഴപ്പമാവാം.....
    ആശംസകൾ

    ReplyDelete
  16. ഇപ്പോഴാണ് കാണാന്‍ പറ്റിയത്... അക്ഷരത്തെറ്റ് കല്ലുകടിയുണ്ടാക്കിയതൊഴിച്ചാല്‍ മൊത്തത്തില്‍ അവതരണ രീതി കൊള്ളാം. എനിക്ക് ഇഷ്ട്ടപ്പെട്ടു എന്നറിയിക്കുന്നു. ഒപ്പം ഇനിയും ഒരുപാടു എഴുതാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...

    ആശംസകളോടെ
    http://jenithakavisheshangal.blogspot.com/

    ReplyDelete