.......എന്നിട്ടും താങ്കള്‍ വന്നല്ലോ.., നന്ദിയുടെനിക്ക് സ്നേഹപൂര്‍വ്വം, നല്ലത് ഭവിക്കാന്‍ പ്രാര്‍ത്ഥനയോടെ...........

Wednesday, April 27, 2011

വെളുത്തുള്ളി തിന്നുന്ന നവവധു..!!!


മണിയറയിലേക്കുള്ള അവളുടെവരവും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നേരം അതിക്രമിച്ചു, ബന്ധുരകാഞ്ചന കൂടുപോലെ സുന്ദരവും സുഗന്ധപൂരിതവുമാണ് മണിയറയെങ്കിലും ഈ ഏകാന്തത വല്ലാതെ അലോരസപ്പെടുത്തുന്നു, ഇനിയുമെത്രനേരം കാത്തിരിക്കണം പാല്‍പാത്രവുമായി നമ്രശിരസ്കയായി അശ്വതിയുടെ വരവിനായ്. ഒരുപാടുപ്രതീക്ഷകളുമായി മലര്‍മെത്തയിലിരിക്കുമ്പോള്‍ അകാരണമായൊരു ടെന്‍ഷന്‍. ഹൃദയതാളത്തിന്റെ ഗതിയല്പം ഉയര്‍ന്നോ എന്നൊരുതോന്നല്‍. വാനോളംപ്രതീക്ഷകളുമായി ആരും മണിയറയിലിരിക്കരുതെന്നു മനശാസ്ത്രഞ്ഞര്‍ പറയുന്നതുവെറുതെയല്ല, ഇരുന്നാല്‍ ബി. പി. കൂടും. എങ്ങനെതുടങ്ങണം...., ഇത് കൂട്ടുകാരുമായി ഡിസ്ക്കസ് ചെയ്തിട്ടും പൂര്‍ത്തികരിക്കാന്‍ കഴിയാത്ത ഒരു സമസ്യയായി ഇപ്പോഴും മനസ്സില്‍. ക്ലോക്കിലെ സൂചി കറങ്ങുന്നുണ്ടോ ആവോ..

പ്രതീക്ഷിച്ചതുപോലെ വലതുകാല്‍വച്ചുതന്നെയാണ് അശ്വതി മണിയറയിലേക്കുവന്നത്, ദൈവമേ തുടക്കം നന്നായി എന്നുമനസിലോര്‍ത്തു നമ്രശിരസ്കയായിരുന്നില്ലയെങ്കിലും അവള്‍ സുന്ദരമായൊരു ചെറുപുഞ്ചിരിയണിഞ്ഞിരുന്നു. പാല്‍പാത്രത്തിന്റെ തനതുകലകള്‍ അരങ്ങേറിയതിനുശേഷം അവള്‍ മെത്തയിലിരുന്നു. പുതുജീവിതത്തില്‍ പറയാന്‍കരുതിവച്ച കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പാതിവിടര്‍ന്ന മുല്ലമൊട്ടിന്റെ സൌകുമാര്യത്തോടെ ആ മണിയറയില്‍ വിതറി. ദൈവമേ ഇത്രയും വിജയിച്ചു ഇനിയങ്ങോട്ടും ഈ ഹാര്‍മണി ജീവിതം മുഴുവനുമുണ്ടാവണെയെന്നു മനസ്സിലോര്‍ത്തു. റോസാപ്പൂനിറമുള്ള അവളുടെ കൈകള്‍തലോടി ചാരെയണിഞ്ഞപ്പോള്‍ മുല്ലപ്പൂവിന്റെയും ഡിഓഡറിന്റെയും സുഗന്ധത്തോടൊപ്പം ഒരു വെളുത്തുള്ളിമണം. അശ്വതിക്കനുഭവപ്പെടുന്നുണ്ടോ എന്നു ചോദിച്ചപ്പോളാണ് അറിഞ്ഞത്, റിസപ്ഷന് ശേഷം അശ്വതിയുടെ സ്റ്റോമക്ക് അപ്പ്സറ്റ് ആയതും പിന്നെ വീട്ടില്‍ അമ്മയോടു വിളിച്ചുചോദിച്ചിട്ടു രണ്ടു വെളുത്തുള്ളിയല്ലി കഴിച്ചതും പറയുന്നത്. അങ്ങനെ വെളുത്തുള്ളി ചേര്‍ത്തൊരു മസ്സാലരാത്രിയായി എന്റെ ആദ്യരാത്രി.

വിവാഹത്തിന്റെ മൂന്നാംനാളും വെളുത്തുള്ളി മിക്സ്‌ചെയ്ത രാത്രിയില്‍ അവള്‍ എന്നൊടുപറഞ്ഞു, വെളുത്തുള്ളി കഴിക്കുന്നത്‌ അവളുടെ ശീലമാണെന്ന്. അവളുടെ മുത്തച്ഛനും ഈ ശീലമുണ്ടായിരുന്നുമെന്നുമവള്‍ വെളിപ്പെടുത്തി. ജെര്‍മ്മനിപോലുള്ള വിദേശരാജ്യങ്ങളില്‍ ഗാര്‍ലിക് ഈറ്റെഴ്സ് ധാരാളമുണ്ട് എന്നുകേട്ടിടുണ്ട്‌ എന്നാല്‍ ഇതുപോലൊരാള്‍ വെളുത്തുള്ളി ശീലമാക്കി എന്റെ ജീവിതത്തിലേക്കു കടന്നുവരുമെന്നു എന്റെ ഒരു സ്വപ്നത്തില്‍പോലും കരുതിയില്ല. അരോചകമായ വെളുത്തുള്ളിഗന്ധം എന്റെ മധുവിധുവില്‍ കല്ലുകടിയായി. ഭാര്യയുടെ വെളുത്തുള്ളിതീറ്റ ഒരു വിവാഹമോചനത്തിനു കാരണമാക്കാമോ, അഥവാ അങ്ങനെ ആഗ്രഹിച്ചാല്‍തന്നെ ഏതു കോടതി ഇത് അംഗീകരിക്കും. ഇന്ത്യയില്‍ ഇതിനുള്ള നിയമം അനുവദിക്കുന്നുണ്ടോ, അതിനു അംബേദ്ക്കറുടെ ഭാര്യ വെളുത്തുള്ളി കഴിക്കുമായിരുന്നില്ലല്ലോ. അസാദ്യമായാത് ഒന്നുമില്ല എന്നു പറയുന്നതുപോലെ, അശ്വതിയെ മാറ്റിയെടുക്കാമെന്ന ചിന്തയില്‍ ഞാന്‍ ഉറങ്ങിപോയി..

മാസങ്ങള്‍ ഒരു മൂളിപ്പാട്ടുമായി കടന്നുപോയി. മധുവിധുവിന്റെ പുതുമോടിക്ക് നിറംമങ്ങി അശ്വതിയുടെ ദിനചര്യകണ്ടിട്ടു ഏതു കാലാവസ്ഥയിലും വളരുന്ന സസ്യമാണ് വെളുത്തുള്ളിയെന്നു തോന്നി. ഏതൊരാളുടെ ജീവിതത്തിലും ഏറ്റവും സന്തോഷിക്കുന്ന മുഹൂര്‍ത്തം എനിക്കും വന്നണഞ്ഞു. അങ്ങനെഞാനും ഒരു അച്ഛനാവാന്‍ പോകുന്നു. സന്തോഷത്തിരമാലകള്‍ ആര്‍ത്തലച്ചു. ഞങ്ങളുടെ ജീവിതത്തിനു പുതിയ വെളിച്ചവുമായി ഒരു കുഞ്ഞുനക്ഷത്രം എന്റെ വീട്ടിലും തെളിയും, അതിനു എന്റെയും അശ്വതിയുടെയും പ്രകാശമായിരിക്കുമെന്ന തോന്നല്‍. റിസള്‍ട്ട്‌ പോസിറ്റീവാണെന്നു ഡോക്ടര്‍ പറഞ്ഞതിനുശേഷം ഇടക്കെപ്പോഴോ അവളുടെ മുഖത്തിന്‌ നിറംമങ്ങുന്നത് ഞാന്‍ ദിവസങ്ങള്‍ക്കകം തൊട്ടറിഞ്ഞു. വെളുത്തുള്ളിശീലംകൊണ്ട് കുഞ്ഞിനു എന്തെങ്കിലും കുഴപ്പമുണ്ടാവുമോ എന്ന അവളുടെ അകാരണമായ ആശങ്കയാണെന്നറിഞ്ഞപ്പോള്‍ അവളോട്‌ സഹതാപംതോന്നി. നിത്യജീവിതത്തില്‍ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ നമ്മള്‍ പലപ്പോഴും വെളുത്തുള്ളി കഴിക്കാറുണ്ട് എന്നുഞാന്‍ അവളെ സമാശ്വസിപ്പിച്ചു. ഇനിയും സംശയനിവാരണത്തിനായി ഡോക്ടറെ വീണ്ടുംകാണാം എന്നു തീരുമാനിച്ചു.

ഡോക്ടറോടവള്‍ക്ക് ഒറ്റയ്ക്ക് സംസാരിക്കണം എന്നുപറഞ്ഞപ്പോള്‍ എനിക്കവളോട് അനുകമ്പയായിരുന്നു, പാവം ഒരുപാടു കണ്‍സേണ്‍ ആണ് കുട്ടിയെ കുറിച്ച്. അതിന്റെ ആരോഗ്യത്തെകുറിച്ച്. വെളുത്തുള്ളിതീറ്റയില്‍ അവള്‍ ഇപ്പോള്‍ സഹതപിക്കുന്നുണ്ടാവും. ഒരുപക്ഷേ അവള്‍ക്കു നല്ല തീരുമാനമെടുക്കാന്‍ ഇതൊരു നിമിത്തമാവാം. ഡോക്ടര്‍ കുറിച്ചുകൊടുത്ത കുറിപ്പുമായി പുറത്തുവന്ന അവളെ ബെഞ്ചിലിരുത്തി ഞാന്‍ മെഡിക്കല്‍ഷോപ്പിലെത്തി. കുറിപ്പുവാങ്ങി പരിചയക്കാരന്‍ ജേക്കബ്‌ ചോദിച്ചു ആര്‍ക്കുവേണ്ടിയാണിതെന്നു. വൈഫിനു വേണ്ടിയാണെന്നു പറഞ്ഞപ്പോള്‍, ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു, ഇത് ഡീ അഡിക്ഷനുള്ള മെഡിസിനാണ്, വൈഫ്‌ പുകവലിക്കുമോ. എവിടെയോ ഒരു ട്രെയിന്‍ ചൂളംവിളിച്ചുപോയതുപോലെ തോന്നി. എങ്ങും മൂടിയ പുകച്ചുരുള്‍പോലെ. അന്ന് അശ്വതി കുമ്പസാരിച്ചു. ചെറുപ്പത്തിലെതൊട്ടേ അവള്‍ മുത്തച്ഛന്റെ ബീഡിവലിച്ചു ശീലിച്ചുപോയി, മുതിര്‍ന്നപ്പോളുമതു തുടര്‍ന്നു. അന്ന് മണിയറയില്‍ വലതുകാല്‍വച്ചു കടന്നുവന്നപ്പോള്‍ ടെന്‍ഷനകറ്റാന്‍ അവളൊന്നു പുകച്ചിരുന്നു...

33 comments:

  1. തുടക്കത്തിലെ ഊഹിച്ചു .. ഒന്നുങ്കില്‍ “വലി” അല്ലങ്കില്‍ “കുടി” എന്ന് വലിയില്‍ അവസാനിപ്പിച്ചത് നന്നായി .. ഹിഹി ... രസകരമായ വായന..

    ReplyDelete
  2. എന്നാലും എന്‍റെ വെളുത്തുള്ളി ..

    വെളുപ്പിച്ചല്ലോ മൊത്തം ...

    ReplyDelete
  3. ഒന്നുങ്കില്‍ “വലി” അല്ലങ്കില്‍ “കുടി”. അശ്വതിമാർ ഇപ്പോൾ കേരളത്തിൽ കൂടിവരുന്നു.

    ReplyDelete
  4. സുഹൃത്തെ ഇതെന്താ ഈ ബ്ലോഗു പോസ്റ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറി ആയോ ? ദിവസവും ഇങ്ങനെ പോസ്റ്റിട്ടു അറിയിച്ചാല്‍ മുപ്പത്തി മുക്കോടി ബ്ലോഗിലും പോയി വായിക്കാന്‍ സമയം കിട്ടില്ല ..എന്തിനാണ് ഇത്ര പരവേശം?? സമയമെടുത്തു സാവധാനം പോസ്റ്റുകള്‍ ഇട്ടാല്‍ എല്ലാവര്‍ക്കും വായിക്കാനും മറ്റു ബ്ലോഗുകളില്‍ പോകാനും ഒക്കെ സമയം കിട്ടും..

    ReplyDelete
  5. രമേശ് ഭായിയുടെ അഭിപ്രായം തന്നെയാണ് എനിക്കും ...
    പിന്നെ മറ്റ് ബ്ലോഗുകൾ വായിച്ച് അങ്ങോട്ടും മിണ്ടിപ്പറയാം കേട്ടൊ ഭായ്

    ReplyDelete
  6. തന്റെ കോമിക് ഇഷ്ടപ്പെടുന്നുണ്ട് പക്ഷെ; മാറ്റണം പല രീതികളും.
    പരമാവധി മലയാളം പ്രയോഗിക്കുവാന്‍ ശ്രമിക്കുക. കഥയുടെ കെട്ടുറപ്പല്ല, കഥന രീതിയായിരിക്കും വായനക്കാര്‍ക്ക് കൂടുതല്‍ ആസ്വാദ്യകരം എന്നെനിക്ക് തോന്നുന്നു. ഈ അഭിപ്രായം എന്നില്‍ മാത്രം നിക്ഷിപ്തം.
    നന്നായിട്ടുണ്ട്, ആശംസകള്‍!

    ReplyDelete
  7. :)വായിച്ചു കഥ കൊള്ളാം.... എന്നാലും വെളുത്തുള്ളി!!

    ReplyDelete
  8. നര്‍മ്മത്തിന് വേണ്ടി എഴുതിയൊരു നര്‍മം പോലെ!

    ReplyDelete
  9. വെളുത്തുള്ളി മണക്കുവാണേല്‍ ശ്രദ്ധിക്കണം.അല്ലേ.

    ReplyDelete
  10. വെളുത്തുള്ളീ പ്രശ്ന മാണല്ലേ

    ReplyDelete
  11. ആഹ ഇത് കൊള്ളാലോ ..

    ReplyDelete
  12. ഹഹ്ഹാ..സ്വന്തം അനുഭവം തന്നെയാണോ ഇത്..നല്ല രസമായി എഴുതി..

    ReplyDelete
  13. എന്ത് കഷ്ടമാണെന്ന് നോക്കിയേ, ഈ പോസ്ടൊരു അഞ്ചാറു കൊല്ലം മുമ്പിട്ടിരുന്നെങ്കില്‍ എനിക്കെങ്കിലും.... :) നര്‍മമുണ്ട്, കൊള്ളാം

    ReplyDelete
  14. സംഗതി രസകരം..

    രമേശ് ഭായ് പറഞ്ഞത് പോലെ..
    ഞാനും അതിനെ സപ്പോർട്ട് ചെയ്യുന്നു.

    ReplyDelete
  15. Post nannayirikkunnu. Prasakthamanu. Itharam dusheelangal penkuttikalude idayil koodi varukayanu.

    Pinne ezhuthan thonumpol ezhuthanam ennanu njan parayuka. Comments nokki aavaruth ezhuth. Namuk kooduthal improve cheyanulla nirdeshangal mathramanu comments. Athine aa reethiyil edukkuka. Ipol vayicha post ne pattiyanu njan abhiprayam paranjath. Munp ethra post vannu, ava enganathe aanu. Its independ for me:) all the wishes. Iniyum thudaruka

    ReplyDelete
  16. ഈ മധുവിധു നാളുകളിൽ തന്നെ
    ഇവിടെ എന്തോ ഒരു കച്ചവട മണം.

    ReplyDelete
  17. “veluthulli” prathirodha shakthi vardippikkum
    Prathirodhathil oonnathe vethyasthaamyi ezhuthu
    Post nannaayi…,
    Aashamsakal.

    ReplyDelete
  18. ഇന്ന് ഇത്തരം ആശ്വതികള്‍ / പ്രവണതകള്‍ കൂടിവരുന്നുണ്ടോ എന്നൊരു സംശയം.

    ReplyDelete
  19. ആഹാ.. എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞില്ല.

    ReplyDelete
  20. എനിക്കൊരു ഊഹവും വന്നില്ല. എന്തൊരു പൊട്ടിയാണെന്നു നോക്കൂ. എഴുത്തു കുറച്ചു കൂടെ തെളിഞ്ഞുവരും കേട്ടോ. കുറച്ചുകൂടെ മനസ്സർപ്പിച്ചാൽ നല്ല ജോറായി തിളങ്ങും. അതിനുള്ള ലക്ഷണങ്ങൾ എഴുത്തിലുണ്ട്. നല്ല ആശയങ്ങൾ ഉണ്ട് കയ്യിൽ. കുറച്ചൊരു ‘ധ്യാനം’ കൂടെ ചേരണംന്നു മാത്രം. ആശംസകളോടെ. സസ്നേഹം.

    ReplyDelete
  21. പോസ്റ്റ്‌ കൊള്ളാം ... നന്നായിട്ടുണ്ട് ..

    ReplyDelete
  22. ഹമ്പടാ....എവള് ആള് കൊള്ളാമല്ലോ...

    ReplyDelete
  23. അശ്വതിക്കിപ്പോള്‍ എത്ര മാസമായി!

    ReplyDelete
  24. വിശ്വസിക്കാനാവുന്നില്ല ഇത്.

    ReplyDelete
  25. സിഗരറ്റിനും വെളുത്തുള്ളിക്കും ഒരേ സ്മെല്‍ ആണോ..?
    നല്ല മണവാട്ടി!!

    ReplyDelete
  26. ഹിഹി കൊള്ളാം. എന്നിട്ട് ഡൈവോർസ് കിട്ടിയോ ?

    ReplyDelete
  27. കൊള്ളാം...

    ആശംസകളോടെ
    http://jenithakavisheshangal.blogspot.com/
    (പുതിയ ഒരു പോസ്റ്റ്‌ ഉണ്ട് വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു)

    ReplyDelete
  28. ക്ലൈമാക്സ് അപാരം..
    ഏതായാലും ഇപ്പോഴത്തെ നവ വധുക്കള്‍ക്ക് പലേ അടവുകളും അറിയാം..

    ReplyDelete
  29. "അശ്വതിയുടെ ദിനചര്യകണ്ടിട്ടു ഏതു കാലാവസ്ഥയിലും വളരുന്ന സസ്യമാണ് വെളുത്തുള്ളിയെന്നു തോന്നി."
    കലക്കി ഇഷ്ടാ.
    അവസാനം മുത്തച്ചന്‍ പുകവലിക്ക്ക്കും എന്നു പറഞ്ഞ് നിര്‍ത്താമായിരുന്നു. എന്നാലും രസായി

    ReplyDelete