.......എന്നിട്ടും താങ്കള്‍ വന്നല്ലോ.., നന്ദിയുടെനിക്ക് സ്നേഹപൂര്‍വ്വം, നല്ലത് ഭവിക്കാന്‍ പ്രാര്‍ത്ഥനയോടെ...........

Sunday, April 3, 2011

മധുരസ്മരണകള്‍ വിരിയിക്കുന്ന ആറ്റക്കിളികൂട് വില്പനയ്ക്ക്.



കൂടിന്റെ വിശേഷണങ്ങള്‍
നീളം: 350 CM
പഴക്കം: 2 വര്‍ഷം
ഉല്‍പാതകര്‍: കേരള.

ഒരു ധനുമാസക്കാറ്റില്‍ തെങ്ങോലയില്‍നിന്നും അടര്‍ന്നു വീണതാവം ഈ കൂട്, അച്ഛന്‍ പാടത്തുപോയിവന്നപ്പോള്‍ കൊണ്ടുവന്നു തന്നതാണ് മനംമയക്കുന്ന ഈ ആറ്റക്കിളിക്കൂട്. ഇളംകാറ്റില്‍ തെങ്ങോലകളില്‍ ആടിക്കളിക്കുന്ന കൂട് ദൂരെ നിന്നുമാത്രമേ നോക്കികണ്ടിരുന്നുള്ളൂ, അത് കൈവന്നപ്പോളുള്ള സന്തോഷം ഞാന്‍ ലോകത്തോട്‌ വിളിച്ചുപറഞ്ഞു. ഒരിക്കല്‍ ഒരു കിളിവന്നു ഈ കൂട്ടില്‍ ചേക്കേറും, മുട്ടയിടും, അടയിരിക്കും, കുഞ്ഞുങ്ങള്‍വിരിയും എന്ന്മോഹിച്ച് ഉമ്മറകോലായുടെ ഒരുകോണില്‍ കൂട് തൂക്കിയിട്ടു. വെളുപ്പിനുകണ്ട സ്വപ്നം ഭലിക്കുമെന്നു അമ്മ പറഞ്ഞതോര്‍മ്മയുള്ളതിനാല്‍, സ്കൂള്‍ വിട്ടുവന്നാല്‍ കൂട്ടില്‍ എത്തിനോക്കും, സ്വപ്നംപോലെ കിളിവന്നു മുട്ടയിട്ടുകാണുമോ ? രാത്രി ഉറങ്ങുന്നതിനുമുന്‍പ് അച്ഛന്‍ കാണാതെ ഒന്നൂടെ നോക്കും ഒരുപക്ഷെ ഒരുകിളി ചേക്കേറിയാലോ....

പാടത്തെ പണിക്കാരന്‍ തേവന്‍, അന്ന് കഞ്ഞികുടിക്കാന്‍ വീട്ടില്‍ വന്നപ്പോള്‍കണ്ടു ഉമ്മറത്തെ കിളിക്കുട്, ആറ്റക്കിളി കൂടിനെ കുറിച്ച് ആനവധി കഥകളും, വിശേഷങ്ങളും തേവന്‍ പറഞ്ഞുതന്നു ഒപ്പം തെങ്ങിന്‍ തോപ്പില്‍തുടങ്ങിയ തേവന്റെ പ്രേമവും, ഓലമടല്‍പെറുക്കാന്‍ വന്ന ചിരുതയെ കണ്ടതും, മടലുകള്‍ക്കൊപ്പം ആറ്റക്കിളികൂട് സമ്മാനമായിനല്കിയതും ഒരു നാടന്‍ പാട്ടിന്റെ താളത്തില്‍ പങ്കുവച്ചു. അന്നെന്റെ രാത്രിയില്‍ തേവന്റെയും ചിരുതയുടെയും പ്രണയചിന്തകളായിരുന്നു.....

സ്വാതിയുടെ വിവാഹക്ഷണത്തിനാണ് വേണുമ്മാവന്‍ വീട്ടില്‍വന്നത്, കോലായിലെ കിളികൂട്കണ്ടു വിവരിച്ചു ഒരു ചെറുകഥ, മൃദുല അമ്മായിയെ തോട്ടുവരമ്പില്‍കണ്ടതും, കാറ്റില്‍വീണ ആറ്റക്കിളി കൂട്ടിലെ കുട്ടികളെ കൌതുകപൂര്‍വ്വം നോക്കിനിന്നതും, പിന്നീട് അതിനെ മൃദുലമ്മായിയുടെ വീടിലെ മുല്ലവള്ളികളില്‍ കെട്ടിയിട്ടതും, എന്നും കിളികുഞ്ഞുങ്ങളെ കാണാന്‍പോയി ഇഷ്ടത്തിലായതും, കല്യാണം കഴിഞ്ഞതും മൊക്കെ, രസകരമായ ആ കഥയായിരുന്നു അന്നുരത്രിയെന്റെ ചിന്തയില്‍ മുഴുവന്‍

വീട്ടില്‍വന്നവരും, വിരുന്നുവന്നവരും വിളമ്പിയ കഥയിയില്‍ ഞാന്‍ നിറമാര്‍ന്ന സ്വപ്‌നങ്ങള്‍ നെയ്തു. എന്നെങ്കിലും ഒരുകിളി കൂട്ടില്‍ ചേക്കേറണമെന്ന പ്രാര്‍ത്ഥനപോലെ, എനിക്കും ഒരു പ്രണയംവിരിയുംമെന്ന പ്രതീക്ഷകള്‍ കാത്തുസൂക്ഷിച്ചു.

ഇനി എനിക്കീകൂട് വേണ്ട. ഗ്രഹാതുരത്വം വിരിയിക്കുന്ന ഈകൂട് ആവശ്യക്കാര്‍ക്ക് നല്‍കുന്നതാണ്, കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന, പ്രണയംകൊതിക്കുന്നവര്‍ക്ക്, ആദ്യമായിവരുന്ന ഒരാള്‍ക്ക്‌ ഈ മനോഹരമായ പ്രണയക്കൂടു വെറുതെ നല്‍കുന്നതാണ്.

കഥകള്‍ കേട്ട് കേട്ട് ഞാന്‍ പ്ലുസ്സ് ടുവിനു തോറ്റു...!

20 comments:

  1. Enikkum oru koodu venam.. Kadha kettu tholkkaruth:) jayikkanam ennum

    ReplyDelete
  2. അയ്യോ ഞാനീ ആറ്റക്കിളിക്കൂടിന്റെ കഥ കേട്ടിട്ടേയില്ല, ഇവിടെ വന്നിട്ടുമില്ല. (എന്തിനാ വെറുതെ തോല്‍ക്കുന്നത് എന്നോര്‍ത്തിട്ടാണ് ട്ടോ )

    ReplyDelete
  3. കിളി വരും, കാത്തിരിക്കുക,

    ReplyDelete
  4. ഞാന്‍ എത്തി ..ഇങ്ങു തന്നേക്ക്‌ ...
    എന്നിട്ട് പോയി ഒന്ന് കൂടി
    പരീക്ഷ എഴുതൂ ..പിന്നെ വന്നു
    ഇത് പോലെ നന്നായി വീണ്ടും
    എഴുതൂ. ആശംസകള്‍ ...

    ReplyDelete
  5. പ്രണയത്തിനു മുന്‍പില്‍ തോറ്റോ .. പക്ഷെ ഒരു പ്രനയകൂട് കൊണ്ട് പ്ലസ്‌ ടു വിനു തോല്‍ക്കാന്‍ പാടില്ലായിരുന്നു.. താന്‍ പഠിക്കാതിരുന്നതിനു പാവം കിളിക്കൂടും പ്രണയ കഥയും എന്ത് പിഴച്ചു.

    ReplyDelete
  6. ഈ കിളിക്കൂട് വിൽക്കണ്ട കേട്ടൊ
    ഇനി ഒരു പ്രണയക്കിളി പറന്നുവരും ഇതിലേക്ക്..

    ReplyDelete
  7. കുഞ്ഞാറ്റകിളികളെ കൂടെവിടെ?

    ReplyDelete
  8. കാത്തു വെക്കുക ആ കിളിക്കൂട്‌, വരും ഒരു നാള്‍ ഒരു ആറ്റക്കിളി ..!
    പരീക്ഷക്ക്‌ പഠിക്കാതെ നടന്നു തോറ്റതിന് ആ പാവം കിളിക്കൂട്‌ എന്തു പിഴച്ചു...?

    ReplyDelete
  9. കൊള്ളാം വളരെ രസകരമായിരിക്കുന്നു.

    ReplyDelete
  10. കഥ വേറേ, പ്രണയം വേറേ, പഠനം വേറേ..!
    പഠനത്തിന് പ്രാമുഖ്യം നൽകൂ, ബാക്കി പിന്നെ. :)
    എഴുത്ത് നന്നായിട്ടുണ്ട്.

    ReplyDelete
  11. കഥകള്‍ കേട്ട് കേട്ട് ഞാന്‍ പ്ലുസ്സ് ടുവിനു തോറ്റു...!
    ഓരോരോ കാരണങ്ങളേ............!!!!!!

    ReplyDelete
  12. ആറ്റ കിളികള്‍ തോല്‍പ്പിച്ച ഒരാള്‍ ..എന്ന പേരില്‍ ഓര്‍മ കുറിപ്പ് എഴുതാം കുറേ കഴിയുമ്പോള്‍ ...
    പണ്ട് കൂട് തന്നു ആറ്റ കിളികള്‍ പിന്നെ കഥ പറഞ്ഞു തേവന്‍ തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ ....

    ആശംസകള്‍

    ReplyDelete
  13. പൊന്നു ചെങ്ങാതി ആ കൂട് ആർക്കും കൊടുക്കല്ലേ..അത് നഷ്ടപ്പെട്ടാൽ പിന്നെ കഥകളുണ്ടാകില്ല..ഓർമ്മകളും.

    ReplyDelete
  14. കിളി വരും, വരാതിരിക്കില്ല. :)

    //വിവാഹക്ഷണനത്തിനാണ് // എന്ന പ്രയോഗം തിരുത്തുമല്ലോ.

    ReplyDelete
  15. nannayitudu but thottathu moshamayipoyi hihihih ente elaa aashamsakalum

    ReplyDelete
  16. കിളിയില്ലാത്ത കൂട് കളിക്കൂട്!
    എഴുത്ത് കൊള്ളാം.
    'ക്ഷണനം' എന്ന് പറഞ്ഞാല്‍ 'വധം' എന്നാണു അര്‍ത്ഥം
    ' ക്ഷണം' എന്ന് തിരുത്തുക
    ആശംസകള്‍

    ReplyDelete
  17. കിളിക്കൂട് കാണാന്‍ വന്ന എല്ലാവര്‍ക്കും എന്റെ ഹൃദയംനിറഞ്ഞ നന്ദി,
    നിര്‍ദേശങ്ങള്‍ക്ക് സസന്തോഷം സ്വീകരിക്കുന്നു,
    ഇനിയും വരണം വിരുന്നുകാരെ...
    വീണ്ടും കാണാം..

    ReplyDelete
  18. നന്നായിട്ടുണ്ട് .... വീണ്ടും കാണാം ...

    ReplyDelete
  19. കുരുവിക്കൂട് ഇഷ്ടമായി...

    ReplyDelete