.......എന്നിട്ടും താങ്കള്‍ വന്നല്ലോ.., നന്ദിയുടെനിക്ക് സ്നേഹപൂര്‍വ്വം, നല്ലത് ഭവിക്കാന്‍ പ്രാര്‍ത്ഥനയോടെ...........

Friday, April 15, 2011

.....കരിമിഴിപെണ്ണാളെ.....



കരിമിഴിയഴകുള്ള കറുത്തപെണ്ണെ...
നിന്റെ കണ്മഷിതടങ്ങള്‍ തുടിച്ചതെന്തേ
അലസമായ് മുടിയിട്ട കറുത്തപെണ്ണെ
നിന്റെ കൂന്തലില്‍ ചൂടിയപൂവുകള്‍ വിരിഞ്ഞതല്ലേ

അഴകാര്‍ന്ന നിറമുള്ള ചേല ചുറ്റി
മുഖപടം മറച്ചു നീ ചിരിച്ചതല്ലേ
മൊഴിയാത്ത രഹസ്യത്തിന്‍ തുടുപ്പിലല്ലേ
നിന്റെ ഹൃദയത്തിന്‍ മിടിപ്പുകള്‍ ഉയര്‍ന്നതല്ലേ

കുളിരുള്ളരാവില്‍ ഇളം കാറ്റുവീശിയപ്പോള്‍
വഴിയോരം ചേര്‍ന്നു നടന്നതല്ലേ
നിന്റെ വീഥിയില്‍ പതിവായ്‌ഞാന്‍ നിന്നതല്ലേ
ഒരുവാക്ക് പറയാതെ മറഞ്ഞതെന്തേ...

15 comments:

  1. പീഡനം ഭയന്നിട്ടാവും മിണ്ടാതെ പോയത്...

    കവിത നന്നായിട്ടുണ്ട് ട്ടോ...

    ReplyDelete
  2. പാട്ടാണ് അല്ലെ ...വഴിയരികില്‍ കാത്തു നിന്ന് പഞ്ചാര അടിക്കുന്നതൊക്കെ ഇപ്പോള്‍ ഭയങ്കര കുറ്റമാണ് കേട്ടോ ?

    ReplyDelete
  3. നല്ല വരികള്‍.

    ReplyDelete
  4. eyeliner വച്ചു വരച്ച കണ്ണുകളാണ് ട്ടോ, ഇപ്പോൾ. നല്ലോണമൊന്നു മിഴിച്ചാൽ ഞെട്ടും! കവിത കൊള്ളാംട്ടോ.

    ReplyDelete
  5. ആൽബത്തിനു പറ്റിയ വരികൾ

    ReplyDelete
  6. പതിവായി നിന്നിട്ടും മൈൻഡ് ചെയ്തില്ല അല്ലേ?

    ReplyDelete
  7. മോനെ... വേണ്ടാത്ത പണിക്ക് പോണ്ടാട്ടൊ...!
    അല്ലെങ്കിലും ഈ ‘വൺ‌വേ’പ്രേമം ശരിയല്ല.... വിട്ടു കള..!!

    ReplyDelete
  8. പറയാതെ പോകുമ്പോൾ അതിന്‌ വിരഹം കൂടും...

    ReplyDelete
  9. അഭിനന്ദനങ്ങള്‍ക്ക് വളരെ നന്ദി,
    കുഞ്ഞൂസ്, രമേശ്‌ ചേട്ടാ, ശുക്കൂര്‍, മുകില്‍,
    the man to walk വിത്ത്‌, റിയാസ്, Naushu,
    Moideen, എഴുത്തുകാരി, വീകെ, യൂസഫ്‌.
    എല്ലാ ആശംസകളും, വീണ്ടും കാണാം...

    ReplyDelete
  10. അഴകാര്‍ന്ന നിറമുള്ള ചേല ചുറ്റി
    മുഖപടം മറച്ചു നീ ചിരിച്ചതല്ലേ
    മൊഴിയാത്ത രഹസ്യത്തിന്‍ തുടുപ്പിലല്ലേ
    നിന്റെ ഹൃദയത്തിന്‍ മിടിപ്പുകള്‍ ഉയര്‍ന്നതല്ലേ

    ReplyDelete
  11. അപ്പൊ അതാണ്‌ സംഗതി അല്ലെ?

    ReplyDelete
  12. കുറെ നിന്നതാണേ ഇതുപോലെ വഴിയരികില്‍..

    കുഞ്ഞുകവിത നന്നായീട്ടോ

    ReplyDelete
  13. എന്തേ മിണ്ടാതെ മറഞ്ഞത്.

    ReplyDelete